ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

പുതിയ 2022 ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി അവസാനത്തോടെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. വൻതോതിലുള്ള ഡിസൈൻ പരിഷ്ക്കാരങ്ങൾ, പുതിയ ക്യാബിൻ, നിരവധി മുൻനിര ഫീച്ചറുകൾ എന്നിവയുമായാകും പ്രീമിയം ഹാച്ച് ഇത്തവണ നിരത്തുകളിൽ എത്തുക.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

നിലവിലെ കാറിനെ അപേക്ഷിച്ച് 2022 ബലേനോയ്ക്ക് വില കൂടുതലായിരിക്കുമെങ്കിലും ഹ്യുണ്ടായി i20 യ്‌ക്കെതിരെ മത്സരാധിഷ്ഠിത വില നൽകുമെന്നാണ് മാരുതിയുടെ അണിയറപ്രവർത്തകർ പറയുന്നത്. അതായത് ഇന്ന് വിൽക്കുന്ന ഏറ്റവും വിലകൂടിയ ബലേനോയേക്കാൾ ഒരു ലക്ഷം രൂപ മാത്രമായിരിക്കും കൂടുതലാവുക.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഹ്യുണ്ടായി പൊതുവെ മുൻതൂക്കം കാണിക്കുമെങ്കിലും പുതിയ ബലേനോയ്‌ക്കൊപ്പം മാരുതി സുസുക്കിയും ഇക്കാര്യത്തിൽ ഒട്ടുംപിന്നോട്ടല്ല എന്ന് ഈ പ്രീമിയം ഹാച്ച്ബാക്കിലൂടെ തെളിയിക്കപ്പെടും. അതിനായി വയർലെസ് ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ കമ്പനി അണിനിരത്തും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത പുതിയ ഇന്റർഫേസുള്ള വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. ഈ പുതിയ സജ്ജീകരണവുമായി വരുന്ന ആദ്യത്തെ കാറായിരിക്കും ബലേനോ. രണ്ട് കമ്പനികളും ഉപയോഗിക്കുന്ന സിസ്റ്റങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും രണ്ടും സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യാനാണ് സാധ്യത.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

സിസ്റ്റത്തിന്റെ ചില പതിപ്പുകൾ കണക്റ്റഡ് സാങ്കേതികവിദ്യയുമായി വരാം. കൂടാതെ ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകമായി ടാർഗെറ്റുചെയ്‌ത കണക്റ്റഡ് സവിശേഷതകളുടെ ഒരു റാഫ്റ്റിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ. കൂൾഡ് സീറ്റുകൾ ഫീച്ചറുകളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മാരുതി സുസുക്കി പുതിയ ബലേനോയിൽ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ് അല്ലെങ്കിൽ HUD വാഗ്ദാനം ചെയ്യും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

എന്നാൽ ആഢംബര കാറുകളിൽ ഉള്ളത് പോലെ ഈ സിസ്റ്റം കസ്റ്റമൈസേഷൻ ഒന്നും വാഗ്‌ദാനം ചെയ്‌തേക്കില്ല. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അനുഭവം നൽകുന്നതിലും പുതിയ ബലേനോ ശ്രദ്ധ കേന്ദ്രീകരിക്കും. മുൻനിര മോഡലുകളിൽ എയർബാഗിന്റെ എണ്ണം ആറ് വരെ ഉണ്ടാകുമെന്നാണ് മാരുതി സുസുക്കി സൂചന നൽകിയിരിക്കുന്നത്.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ ബാഗുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് എയർബാഗുകൾ എന്നിവയായിരിക്കും വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ പുതുക്കിയ മോഡൽ വാഗ‌്ദാനം ചെയ്യുക. ഉയർന്ന മോഡലുകൾക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) കമ്പനി ലഭ്യമാക്കിയേക്കും. അത് വ്യക്തിഗത വീൽ ബ്രേക്കിംഗ് ഉപയോഗിച്ച് അടിയന്തര ഘട്ടങ്ങളിൽ കാറിനെ നയിക്കാൻ കഴിയും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

കൂടുതൽ കരുത്തുറ്റ അനുഭവം നൽകാനുള്ള ശ്രമത്തിൽ പുറം ബോഡി പാനലുകളിലും ഷാസിയിലും മറ്റുള്ളവിടങ്ങളിലും കട്ടിയുള്ള സ്റ്റീൽ മാരുതി സുസുക്കി നൽകും. ഇത് കാഠിന്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്തില്ലെങ്കിലും കാർ തീർച്ചയായും മികച്ച രീതിയിൽ നിർമിക്കപ്പെടും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

ബലേനോയെ കൂടുതൽ മത്സരാധിഷ്ഠിതമായി നിലനിർത്താനുള്ള ശ്രമത്തിൽ മാരുതി സുസുക്കി വിലകൂടിയ CVT ഓട്ടോമാറ്റിക് നിർത്തലാക്കാനും സിംഗിൾ ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ AMT പോലുള്ള ഒരു മാറ്റം അവതരിപ്പിക്കാനും സാധ്യതയുണ്ട്. മാരുതി ഇതിനെ ഓട്ടോ ഗിയർ ഷിഫ്റ്റ് എന്നും വിളിക്കുന്നു.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

സുഗമമായ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പടി പിന്നോട്ട് പോകും. പ്രത്യേകിച്ചും നിലവിലെ സിവിടിയുമായി താരതമ്യപ്പെടുത്തുമ്പോൾ. എന്നിരുന്നാലും എഎംടി ഗിയർബോക്‌സിലേക്കുള്ള നീക്കം ഓട്ടോമാറ്റിക് പതിപ്പിന്റെ വില ഏകദേശം 60,000 രൂപയോളം കുറയാനും സാധ്യത കാണുന്നുണ്ട്.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

എഎംടിയിലേക്ക് മാറുകയാണെങ്കിൽ പാഡിൽ ഷിഫ്റ്ററുകൾ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിലും എത്താൻ സാധ്യതയില്ല. പക്ഷേ, സ്വിഫ്റ്റിനെപ്പോലെ സ്വയം ഇടപെടാനും ഗിയറുകളിൽ മാറ്റം വരുത്താനും കഴിയും. ഇനി ഡിസൈനിലെ നവീകരണങ്ങളിലേക്ക് നോക്കിയാൽ പരന്നതും വീതിയുള്ളതുമായ ഗ്രിൽ, വിശാലമായ ടെയിൽ ലൈറ്റുകൾ എന്നിവയ്‌ക്കൊപ്പം 2022 ബലേനോ വിപണിയിൽ എത്തും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോളായിരിക്കും അകത്തളത്തെ പ്രധാന ആകർഷണം. അതിന് മുകളിൽ ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനും താഴെ ഒരു ജോടി വെന്റുകളും ഇടംപിടിക്കുകയും ചെയ്യും. എയർകോൺ സിസ്റ്റത്തിനായുള്ള ബട്ടണുകൾ ഇവപുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോളായിരിക്കും അകത്തളത്തെ പ്രധാന ആകർഷണം. അതിന് മുകളിൽ ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനും താഴെ ഒരു ജോടി വെന്റുകളും ഇടംപിടിക്കുകയും ചെയ്യും. എയർകോൺ സിസ്റ്റത്തിനായുള്ള ബട്ടണുകൾ ഇവയ്ക്ക് താഴെയായി സ്ഥിതി ചെയ്യുന്നു. അവ ഓർഗാനിക് ലുക്കിലും ലേയേർഡ് ഡാഷിലും നന്നായി യോജിപ്പിക്കാനും മാരുതി പ്രത്യേകം ശ്രദ്ധിക്കും. യ്ക്ക് താഴെയായി സ്ഥിതി ചെയ്യുന്നു. അവ ഓർഗാനിക് ലുക്കിലും ലേയേർഡ് ഡാഷിലും നന്നായി യോജിപ്പിക്കാനും മാരുതി പ്രത്യേകം ശ്രദ്ധിക്കും.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

സ്‌പോർട്ടി ഇൻസ്ട്രുമെന്റ് പാനലിന് ഒരു ജോടി ഡീപ് സെറ്റ് ക്ലിയർ ഡയലുകളായിരിക്കും ഇത്തവണ ലഭിക്കുക. മധ്യഭാഗത്ത് മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയും സ്വിഫ്റ്റിൽ നിന്നുള്ള മാരുതി സുസുക്കിയുടെ സ്‌പോർട്ടി ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് കടംകൊള്ളും. പരമ്പരാഗതമായി തങ്ങളുടെ കാറുകൾക്ക് ആക്രമണാത്മകമായി വില നിശ്ചയിച്ചിട്ടുള്ള ഒരു കമ്പനിയാണ് മാരുതി സുസുക്കി.

ഉയർന്ന സുരക്ഷയും പുത്തൻ ഫീച്ചറുകളും; ആളാകെ മാറി 2022 Baleno ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു

അതിനാൽ 2022 ബലേനോയുടെ കാര്യത്തിലും ബ്രാൻഡ് ഇതേ പാത പിന്തുടരും. 6.5 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയായിരിക്കും പുതിയ 2022 മോഡൽ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനായി മാരുതി നിശ്ചയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-ൽ പുറത്തിറക്കിയതിന് ശേഷം ഇതിനകം 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച കാറാണ് ബലേനോ.

Most Read Articles

Malayalam
English summary
New 2022 maruti suzuki baleno facelift will offer high on safety and features
Story first published: Saturday, January 15, 2022, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X