നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

ലുക്കിൽ ഹോട്ട്, ഫീച്ചറിൽ ടെക്കിയുമായി എത്തിയ പുതുപുത്തൻ മാരുതി സുസുക്കി ബ്രെസയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജനങ്ങൾ. 2022 ജൂൺ 30-ന് പുറത്തിറക്കിയ പുതിയ കോംപാക്‌ട് എസ്‌യുവി 70,000-ത്തിലധികം ബുക്കിംഗുകൾ വാരിക്കൂട്ടിയാണ് കുതിക്കുന്നത്.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

പുതുക്കിയ ബ്രെസ എസ്‌യുവി നാല് വേരിയന്റുകളിലും ഒമ്പത് കളർ ഓപ്ഷനുകളിലും അണിഞ്ഞൊരുങ്ങി എത്തിയപ്പോഴിതാ എതിരാളികൾക്ക് മുകളിൽ ബുക്കിംഗ് കുമിഞ്ഞുകൂടുകയാണ്. രണ്ടാം വരവിൽ ശരിക്കും അതിസുന്ദരനായാണ് വാഹനത്തിന്റെ വരവു തന്നെ.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

ശരിക്കും പറഞ്ഞാൽ ആദ്യ കാഴ്ച്ചയിൽ ഒരു സബ്-4 മീറ്റർ വാഹനമാണിതെന്ന് ആരും കണ്ടാൽ പറയില്ല. രൂപത്തില്‍ പഴയ ബ്രെസയെ ചില കോണുകളില്‍ ഓര്‍മിപ്പിക്കുമെങ്കിലും വല്ലാത്തൊരു പുതുമയാണ് പഹയൻ ഒരുക്കിയെടുത്തിരിക്കുന്നത്. മുന്‍വശത്തെ ഗ്രില്ലില്‍ തുടങ്ങുന്നു മാറ്റങ്ങള്‍. വലിയ കട്ടിയേറിയ പിയാനോ ബ്ലാക്ക് ഗ്രില്ലാണ് മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: R15, MT15, RayZR, Aerox എന്നിവയ്ക്ക് മോട്ടോ GP പതിപ്പുകള്‍ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ 2022 ബ്രെസ അതിന്റെ മുൻഗാമിയേക്കാൾ ഒരു പടി മുകളിലാണെന്ന് ഇത് വിളിച്ചു പറയുന്നു. ഇതുകൂടാതെ ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ബോഡി എന്നിവയാൽ സമ്പുഷ്‌ടമാണ് മാരുതി സുസുക്കി ബ്രെസയുടെ ബോഡി.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

അതോടൊപ്പം പുതുപുത്തൻ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവ കൂടി ചേരുന്നതോടെ ലുക്കിൽ ഹോട്ട് തന്നെയാണ് ബ്രെസ. പിന്‍ഭാഗത്തും മൊത്തത്തിൽ ഒരു അഴിച്ചുപണി നടത്തിയിട്ടുണ്ട്. ടെയില്‍ ലാമ്പുകള്‍ എല്‍ഇഡി സ്ട്രിപ്പായി മാറിയത് സ്വീകാര്യമായ നടപടിയാണ്.

MOST READ: ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

വശങ്ങളിലേക്ക് കയറിനില്‍ക്കുന്ന ഈ ലൈനുകള്‍ രാത്രിയില്‍ ചുവന്ന വരകളായി പരിണമിക്കും. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ മാരുതിയുടെ അടുത്തുകാലത്തുവന്ന മാറ്റങ്ങളുടെയെല്ലാം പകര്‍ച്ച ബ്രെസയുടെ ഇന്റീരിയറിൽ കാണാം.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ഡോർ പാഡുകൾ എന്നിവയ്‌ക്ക് ചുറ്റുമുള്ള സിൽവർ ഇൻസേർട്ടുകൾക്കൊപ്പം കറുപ്പും തവിട്ടുനിറത്തിലുള്ള തീമും ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിൻ ആധുനികവും പ്രീമിയവുമായി.

MOST READ: Bounce Infinity E1 മുതൽ Ampere Magnus Pro വരെ ; 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആർക്‌മെയ്‌സ് സൗണ്ട് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് പുത്തൻ 2022 ബ്രെസ എസ്‌യുവി വരുന്നത്.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

പുതിയൊരു വാഹനം വാങ്ങുമ്പോൾ അതിന്റെ സേഫ്റ്റി നിർണായക ഘടകമായി പരിഗണിക്കുന്ന ആളുകൾക്കായി ബ്രെസയുടെ ഇക്കാര്യത്തിലും മാരുതി സുസുക്കി പ്രത്യേകം ശ്രദ്ധചെലുത്തിയിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവിയിൽ ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് പോയിന്റുകൾ എന്നിവയാണ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്ട് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയ്ക്ക് കരുത്തേകുന്നത്. ഇത് 102 bhp പവറിൽ 136.8 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. പഴയ മോഡലിലെ സിംഗിള്‍ ഇന്‍ജക്ടറുകള്‍ക്കു പകരം ഡ്യുവല്‍ ഇന്‍ജക്ടറുകള്‍ എത്തിയപ്പോള്‍ ഇന്ധനക്ഷമതയും ഡ്രൈവിംഗ് അനുഭവവും ഉയർന്നിട്ടുണ്ട്.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ കമ്പനി വാഗ്‌ദാനം ചെയ്തിരിക്കുന്നത്. മാനുവലിന് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 19.80 കിലോമീറ്റർ മൈലേജ് എന്നിങ്ങനെയാണ് ഇന്ധനക്ഷമത.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, റെനോ കൈഗർ, കിയ സോനെറ്റ് എന്നിവയാണ് പുതിയ മാരുതി സുസുക്കി ബ്രെസയുടെ എതിരാളികൾ.

നെക്സോണിന് വെല്ലുവിളി, 70,000 ബുക്കിംഗുകൾ വാരിക്കൂട്ടി പുത്തൻ Maruti Suzuki ബ്രെസയുടെ കുതിപ്പ്

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബ്രെസയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Most Read Articles

Malayalam
English summary
New 2022 maruti suzuki brezza booking crossed 70000 units in india
Story first published: Wednesday, August 3, 2022, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X