1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

X7 40i M സ്പോർട്ട് 50 ജഹ്രെ M എഡിഷൻ മോഡലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്യു. 1.21 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവിയെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

M340i, 630i M സ്പോർട്ട്, 530i M സ്പോർട്ട്, അടുത്തിടെ പുറത്തിറക്കിയ M4 കോംപറ്റീഷൻ എന്നിവയ്ക്ക് ശേഷം ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ സ്പെഷ്യൽ എഡിഷൻ ജഹ്രെ വേരിയന്റാണ് X7 40i M സ്പോർട്ട്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

ബ്രാൻഡിന്റെ M ഡിവിഷന്റെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മറ്റ് M സ്‌പോർട്, M മോഡലുകൾ ഉൾപ്പെടുന്ന അഞ്ച് 50 ജഹ്രെ M എഡിഷനുകൾ ബിഎംഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

MOST READ: വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

സ്റ്റാൻഡേർഡ് X7 എസ്‌യുവിയെ അപേക്ഷിച്ച് 50 ജഹ്രെ M എഡിഷന് പ്രധാനമായും കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക് എന്നീ പുതുമയാർന്ന കളർ ഓപ്ഷനുകളിലും ലക്ഷ്വറി വാഹനം സ്വന്തമാക്കാനാവും. മാറ്റങ്ങളിൽ ഗ്ലോസ് ബ്ലാക്ക് കിഡ്‌നി ഗ്രില്ലും ഗ്ലോസ് ബ്ലാക്ക് ഫിനിഷ്ഡ് ബ്രേക്ക് കാലിപ്പറുകളുള്ള 21 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഉൾപ്പെടുന്നുണ്ട്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

മുൻ സ്പെഷ്യൽ എഡിഷനുകളെപ്പോലെ ബിഎംഡബ്ല്യു X7 40i M സ്പോർട്ട് 50 ജഹ്രെ M എഡിഷൻ എസ്‌യുവിക്ക് മുൻവശത്തും പിന്നിലും ഹബ് ക്യാപ്പുകളിലും അധിക M ബാഡ്ജുകൾ ലഭിക്കുന്നുണ്ട്. ആദ്യകാല ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ട് റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സവിശേഷമായ രൂപകൽപ്പനയും മോഡലിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

MOST READ: AMG EQS 53 4Matic+ ഇലക്ട്രിക് സെഡാനെ അവതരിപ്പിച്ച് Mercedes Benz; വില 2.45 കോടി രൂപ

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

കാർബൺ-ഫൈബർ ഫിനിഷ്ഡ് വിംഗ് മിറർ ക്യാപ്പുകളോടൊപ്പം അൽകന്റാര ഫിനിഷ്ഡ് സ്റ്റിയറിംഗ് വീലും കീ ഫോബും ഉൾപ്പെടുന്ന ഒരു ഓപ്ഷണൽ M ആക്സസറീസ് പാക്കേജ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഗിയർ സെലക്ടറിലെ ഗ്ലാസ് ഇൻസേർട്ടുകൾ, ഐഡ്രൈവ് കൺട്രോൾ നോബ്, ഓഡിയോ കൺട്രോൾ ബട്ടൺ, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ ഹൈലൈറ്റുകളുള്ള സ്റ്റാൻഡേർഡ് X7 40i M സ്‌പോർട്ടിന് സമാനമായി ലേഔട്ടും ക്യാബിനും ഇന്റീരിയറിൽ തുടരുന്നു.

MOST READ: Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

50 ജഹ്രെ M എഡിഷനിലെ ഫീച്ചറുകൾ സ്റ്റാൻഡേർഡ് കാറിന് സമാനമായി തുടരുകയാണ് ചെയ്യുന്നത്. കൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പിൻ യാത്രക്കാർക്കായി രണ്ട് 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ, 16- എന്നിവയും എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ മോഡലിൽ ഉൾപ്പെടുന്നുണ്ട്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

അതോടൊപ്പം സ്പീക്കർ ഹർമൻ കാർഡൺ ശബ്ദ സംവിധാനവും വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോയും പോലുള്ള സവിശേഷതകളും കൂട്ടിച്ചേർക്കാൻ ജർമൻ ആഡംബര വാഹന നിർമാതാക്കൾ മറന്നിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

M സീറ്റ് ബെൽറ്റുകൾ, ഹീറ്റിംഗും ലംബർ സപ്പോർട്ടും ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, എല്ലാ മിററുകൾക്കും ഓട്ടോമാറ്റിക് ആന്റി-ഡാസിൽ ഫംഗ്‌ഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ കൊണ്ട് ആഡംബര കാബിൻ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ലഗേജ് കംപാർട്ട്മെന്റ് വിഭാഗം എളുപ്പത്തിൽ ലോഡുചെയ്യുന്നതിന് സൈഡ് റെയിലുകളും കമ്പനി ചേർത്തിട്ടുണ്ട്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ സ്റ്റാൻഡേർഡ് X7 എസ്‌യുവിയുടെ അതേ 340 bhp കരുത്തിൽ 450 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് ബിഎംഡബ്ല്യു X7 40i M സ്പോർട്ട് 50 ജാഹ്രെ M എഡിഷനും തുടിപ്പേകാൻ എത്തുന്നത്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ സ്പെഷ്യൽ എഡിഷൻ X7 എസ്‌യുവിക്ക് വെറും 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

1.21 കോടി രൂപയുടെ X7 സ്പെഷ്യൽ Jahre എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് BMW

കൂടാതെ എഞ്ചിൻ, ഷാസി, സ്റ്റിയറിംഗ്, ബ്രേക്കിംഗ് സിസ്റ്റം എന്നിവയിൽ നിന്നുള്ള പ്രതികരണത്തെ മാറ്റുന്ന കാര്യക്ഷമമായ, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും പുതിയ X7 40i M സ്പോർട്ട് 50 ജഹ്രെ M എഡിഷൻ വേരിയന്റുകളിൽ കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
New bmw x7 40i m sport 50 jahre m edition launched in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X