പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

ഫ്രഞ്ച് കാർ നിർമാതാക്കളായ ഗ്രൂപ്പ് പിഎസ്എ തങ്ങളുടെ അനുബന്ധ കമ്പനിയായ സിട്രണിനൊപ്പം പോയ വർഷമാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് പുറത്തിറക്കിയ C5 എയർക്രോസ് എന്ന പ്രീമിയം മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് അത്ര ഹിറ്റായില്ലെന്നു വേണം പറയാൻ.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

ഉയർന്ന വിലയും അത് പരിചയപ്പെടുത്തിയിരിക്കുന്ന സെഗ്മെന്റും തന്നെയാണ് C5 എയർക്രോസിനെ അധികം ആളുകൾ ശ്രദ്ധിക്കാതെ പോയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഗംഭീര വാഹനമായിരുന്നിട്ടും വിൽപ്പനയിൽ ഒന്നും ചെയ്യാനാവാത്തത് സിട്രണിനെ തളർത്തിയിട്ടില്ലെന്നു വേണം പറയാൻ. കാരണം ഉയർന്ന വിൽപ്പന തേടി സിട്രൺ അവതരിപ്പിച്ച എസ്‌യുവിയായിരുന്നില്ല ഇതെന്നതു തന്നെയാണ്.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

കമ്പനി ഇനി മുതൽ ബജറ്റ് കാറുകളുടെ ശ്രേണിയിലേക്കാണ് പയറ്റാനിറങ്ങുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ നിർമിക്കുന്ന C3 എന്ന മൈക്രോ എസ്‌യുവി ഇന്ത്യൻ വിപണിയിൽ തരംഗമാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം രണ്ട് വർഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന C3 ക്രോസ്ഓവർ 2021 സെപ്റ്റംബറിലാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

MOST READ: നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

പിന്നീട് കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് തെക്കേ അമേരിക്കൻ വിപണികളിൽ C3 വിൽപ്പനയ്‌ക്കെത്തുകയും ചെയ്‌തിരുന്നു. ഫ്രഞ്ച് ബ്രാൻഡ് ഇപ്പോൾ പുതിയ ക്രോസ്ഓവർ എസ്‌യുവിയെ ജൂലൈ 20-ന് ഔദ്യോഗികമായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവും സിട്രൺ പുറത്തുവിട്ടിരിക്കുകയാണ്.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

വില പ്രഖ്യാപനവും അതേ ദിവസം തന്നെ നടക്കുമ്പോൾ മൈക്രോ എസ്‌യുവി സെഗ്മെന്റിൽ എത്തുന്ന മോഡലിനായുള്ള ബുക്കിംഗ് ജൂലൈ ഒന്നു മുതൽ ആരംഭിക്കും.തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലെ സികെ ബിർള നിർമാണ കേന്ദ്രത്തിലാണ് C3 ക്രോസ്ഓവർ നിർമിക്കുന്നത്.

MOST READ: ഹോമോലോഗേഷൻ പൂർത്തിയാക്കി, Bolero Neo Plus വിപണിയിലേക്ക് ഉടൻ എത്തുമെന്ന് Mahindra

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

ബ്രാൻഡിന്റെ സി-ക്യൂബ്‌ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന മൂന്ന് പുതിയ മോഡലുകളിൽ ആദ്യത്തെ വാഹനമായിരിക്കും C3 എന്ന പ്രത്യേകയുമുണ്ട്. 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണമുള്ള ഒരു കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (CMP) അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

കാറിന്റെ ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെയും ഹാച്ച്‌ബാക്ക് ബോഡി സ്‌റ്റൈലുകളുടെയും ശൈലിയുള്ള ശരിയായ ക്രോസ്ഓവർ രൂപമാണ് C3 മോഡലിന് സമ്മാനിച്ചിരിക്കുന്നത്. ലോഗോയുടെ ഓരോ വശത്തുനിന്നും നീണ്ടുകിടക്കുന്ന രണ്ട് ക്രോം ലൈനുകളുള്ള ഒരു സിഗ്നേച്ചർ ഫ്രണ്ട് ഫെയ്‌സ്, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ എന്നിവ മുൻവശത്തെ തികച്ചും പ്രീമിയമാക്കുന്നുണ്ട്.

MOST READ: ലോകം കീഴടക്കാൻ നാസയുടെ ഇലക്ട്രിക് വിമാനം റെഡി! ടേക്ക്ഓഫിന് ദിവസങ്ങൾ മാത്രം ബാക്കി

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

മസ്ക്കുലർ ഫ്രണ്ട് ബമ്പറിന് ഒരു വലിയ ഫോക്സ് സ്കിഡ് പ്ലേറ്റ് നൽകിയിരിക്കുന്നത് വാഹനത്തിന് ഒരു എസ്‌യുവി-ഇഷ് ആകർഷണവും നൽകുന്നു. ചുരുക്കി പറഞ്ഞാൽ C3 ഒരു ഒരു ബോക്‌സി രൂപഘടനയാണ് പിന്തുടരുന്നത്. വീൽ ആർച്ചുകളിൽ കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗുകൾ, ഡോർ സിലുകൾ, ഫോക്‌സ് റൂഫ് റെയിലുകൾ എന്നിവ ലഭിക്കുന്നതോടെ ക്രോസ്ഓവർ ശരിക്കും പൂർണതയിലെത്തുന്നു.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

പിൻവശത്ത് ഹാച്ച്ബാക്ക് ലുക്ക് നൽകുന്ന റാപ്-എറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾക്കൊപ്പം പിൻഭാഗം വളരെ ലളിതമായാണ് സെറ്റപ്പ് ചെയ്തിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാൽ ഇന്റീരിയറുകൾ വളരെ നന്നായി തന്നെയാണ് സിട്രൺ ക്രമീകരിച്ചിരിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് Mahindra Scorpio N -ന്റെ കളർ ഓപ്ഷനുകൾ ഉൾപ്പടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

ഡ്യുവൽ-ടോൺ ട്രീറ്റ്‌മെന്റിനൊപ്പം തികച്ചും ഒരു പ്രീമിയം ഫീലാണ് C3 നൽകുക. സബ്-4 മീറ്റർ വിഭാഗത്തിലെ ഏറ്റവും മികച്ച 2,540 മില്ലീമീറ്റർ വീൽബേസാണ് മറ്റൊരു ആകർഷണം.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

ഫീച്ചറുകളുടെ കാര്യത്തിൽ മിറർ സ്‌ക്രീൻ ഫംഗ്‌ഷനോടുകൂടിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 3 ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, 12 V സോക്കറ്റ്, ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്ന ഉപകരണങ്ങൾ C3 കൊണ്ടുവരും.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

കൂടാതെ ഇരട്ട എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി സഹിതമുള്ള എബിഎസ് എന്നീ സുരക്ഷ സവിശേഷതകളും കമ്പനി ഉറപ്പാക്കും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും സിട്രൺ C3 എസ്‌യുവിയിലുണ്ടായിരിക്കുക. 1.2 ലിറ്റർ NA യൂണിറ്റ് 81.5 bhp കരുത്തിൽ 118 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

അതേസമയം വാഹനത്തിന്റെ ടർബോ പെട്രോൾ എഞ്ചിൻ 110 bhp പവറിൽ Nm torque വികസിപ്പിക്കാനും പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ചു സ്പീഡ് മാനുവൽ, ഒരു 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയും സിട്രൺ വാഗ്ദാനം ചെയ്യും. ഈ എഞ്ചിനിൽ ഒരു ഫ്ലെക്‌സ്-ഫ്യുവൽ സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
New citroen c3 crossover to launch in india on july 20
Story first published: Wednesday, June 8, 2022, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X