ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി നിരയിലേക്ക് C5 എയർക്രോസ് അവതരിപ്പിച്ച ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ C3 എന്ന ബജറ്റ് കാർ പരിചയപ്പെടുത്തിയാണ് സാധാരണക്കാർക്കിടയിൽ സ്ഥാനംപിടിച്ചത്.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

സിട്രൺ C5 എയർക്രോസിനെ ഇന്ത്യക്കാർക്ക് അത്ര ബോധിച്ചില്ലെങ്കിലും പുതിയ പദ്ധതിയിലൂടെ വാഹനത്തെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി C5 എയർക്രോസിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ടീസർ ചിത്രങ്ങൾ പുറത്തുവിട്ട സിട്രൺ സെപ്റ്റംബർ ഏഴിന് രാജ്യത്ത് പുതിയ C5 എയർക്രോസ് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുയാണിപ്പോൾ. മുൻനിര എസ്‌യുവി മോഡസിന് പുതിയ മുഖം, പുതിയ അലോയ് വീലുകൾ, വിപുലീകൃത ഫീച്ചർ ലിസ്റ്റ് എന്നിവ ലഭിക്കും. ശരിക്കും പറഞ്ഞാൽ നിലവിലെ മോഡലിനേക്കാൾ കൂടുതൽ അഴകോടെയാവും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം എത്തുക എന്നതാണ് ഹൈലൈറ്റ്.

MOST READ: കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല; ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി പാകിസ്ഥാനില്‍ നിന്ന് 'പൊക്കി'

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ C5 എയർക്രോസിലെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ കൂടുതൽ പരമ്പരാഗതമായി കാണപ്പെടുന്ന സിംഗിൾ-പീസ് എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് വഴിയൊരുക്കും. വാഹനത്തിന്റെ എയറോഡൈനാമിക്‌സിനെ സഹായിക്കുമെന്ന് പറയപ്പെടുന്ന ബമ്പറിലെ വലിയ ഇൻസെറ്റ് വെന്റുകളാൽ മുൻവശത്തെ എയർ ഡാം ചുറ്റപ്പെട്ടിരിക്കുകയാണ്.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

വിശാലമായ എയർ ഇൻലെറ്റുകൾ ഉൾപ്പെടുത്തുന്നതിനായി ബമ്പറുകളും സിട്രൺ പരിഷ്ക്കരിക്കും. തുടർന്ന് 18 ഇഞ്ച് അലോയ് വീലുകൾക്ക് പുതിയ ഡിസൈനും ദീർഘചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾക്ക് പുതിയ ഗ്രാഫിക്സും ഉണ്ടാകും. 2022 മോഡലിലെ ഒരു പുതിയ ബ്ലൂ കളർ ഓപ്ഷനാവും എസ്‌യുവിലെ മറ്റൊരു ഹൈലൈറ്റ്.

MOST READ: ആള് ചെറുതാണെങ്കിലും സംഭവംകൊള്ളാം, മിനി ഇലക്ട്രിക് കാറിന്റെ കൺവേർട്ടബിൾ മോഡലുമായി വുലിംഗ്

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻഗാമിയേക്കാൾ കൂടുതൽ ആധുനികമായ രൂപമാണ് എസ്‌യുവി വഹിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. എന്നാൽ കോൺട്രാസ്റ്റ് ഇൻസേർട്ട് ഉള്ള സൈഡ് ക്ലാഡിംഗിലെ ബ്ലോക്ക് പോലെയുള്ള പാറ്റേണിംഗ് നിലവിലെ C5 എയർക്രോസ് എസ്‌യുവിയിൽ നിന്ന് നിലനിർത്തിയിട്ടുണ്ട്.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ഇനി ഇന്റീരിയർ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ , ഡാഷ്‌ബോർഡിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ലേഔട്ടും നിലനിർത്തിയാണ് 2022 C5 എയർക്രോസ് വിപണിയിലെത്തുക. അകത്ത 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നിലവിലുള്ള ഗിയർ സ്റ്റാക്കിന് പകരമുള്ള പുതിയ സ്വിച്ച് ഗിയർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഡ്രൈവ് മോഡുകൾ എന്നിവയിൽ നിന്ന് എസ്‌യുവിക്ക് പ്രയോജനം ലഭിക്കും.

MOST READ: വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ലെതറെറ്റ് അപ്ഹോൾസ്റ്ററിക്കും ഒരു പുതിയ ലുക്ക് ഒരുക്കുന്നുണ്ടെന്നതും പ്രീമിയം ഫീൽ ഉയർത്തും. കൂടാതെ ടൂ-പീസ് ക്യൂബ്ഡ് എയർ-കോൺ വെന്റുകൾ സ്‌ക്രീനിന് താഴെ സ്ഥാപിച്ചിരിക്കുന്ന കൂടുതൽ പരമ്പരാഗത രൂപത്തിലുള്ള ചതുരാകൃതിയിലുള്ള യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുമുണ്ട് കമ്പനി.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

കൂടാതെ മുൻ സീറ്റുകൾ ഇപ്പോൾ മികച്ച കുഷ്യൻ ആണെന്നും 15 മില്ലീമീറ്ററിന്റെ അധിക പാഡിംഗ് ഉള്ളതാണെന്നും ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകളോടെയാണ് വരുന്നതെന്നും സിട്രൺ പറയുന്നു. C5 എയർക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പഴയ പോലെ സെമി-നോക്ക്ഡ്-ഡൗൺ (SKD) റൂട്ട് വഴി കൊണ്ടുവരാൻ തന്നെയാണ് സിട്രണിന്റെ പദ്ധതി.

MOST READ: ഓണക്കാലത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്; ഓഫറുകള്‍ ഇങ്ങനെ

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

അതുപോലെ ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന C5 എയർക്രോസ് എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനിലും പരിഷ്ക്കാരം ഒന്നുംതന്നെയില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 174 bhp പവറിൽ 400 Nm torque നൽകുന്ന അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ തുടർന്നും പ്രവർത്തിക്കും.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ഓപ്ഷൻ C5 എയർക്രോസിൽ ലഭ്യമാവില്ല. ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായ എസ്‌യുവിക്ക് 18.6 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

2021 ഏപ്രിലിലാണ് ഈ മോഡൽ ആദ്യമായി ഇന്ത്യയിലെത്തിയ എസ്‌യുവി ഇവിടെ ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടിഗു‌വാൻ എന്നിവയുമായാണ് മത്സരിക്കുന്നത്. നിലവിൽ വാഹനത്തിന്റെ ഫീല്‍ വേരിയന്റിന് 32.23 ലക്ഷം രൂപയും ഷൈൻ വേരിയന്റിന് 33.78 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇതിൽ നിന്നും ചെറിയൊരു വർധനവ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New citroen c5 aircross facelift suv launch date announced
Story first published: Monday, September 5, 2022, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X