അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

എംപിവിയിക്കും ഹാച്ച്ബാക്ക് ലൈനപ്പിലും മാരുതി സുസുക്കി മികച്ച മുന്നേറ്റം നടത്തുന്നു. എന്നാൽ ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, കിയ എന്നീ ബ്രാൻഡുകൾ എസ്‌യുവി വിഭാഗത്തിൽ വലിയ തോതിൽ ആധിപത്യം പുലർത്തുന്നു. വിപുലമായ രീതിയിൽ അപ്പ്ഡേറ്റ് ചെയ്ത ബ്രെസ പുറത്തിറക്കി എസ്‌യുവി വിപണിയിൽ മുന്നേറാൻ മാരുതി സുസുക്കി ആഗ്രഹിക്കുന്നു.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

ലോഞ്ച് ചെയ്യുമ്പോൾ, ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും കോംപറ്റീറ്റീവ് സെഗ്‌മെന്റുകളിലൊന്നായ സബ് ഫോർ-മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ ബ്രെസ മത്സരിക്കും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ തലമുറ മാരുതി സുസുക്കി ബ്രെസ അടുത്തിടെ ഗുഡ്ഗാവിലെ സൈബർ സിറ്റിയിൽ ക്യാമറ കണ്ണിൽ പെട്ടു. ഔദ്യോഗിക TVC -ക്ക് വേണ്ടി ഷൂട്ട് ചെയ്യുന്നതിന്റെ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എക്‌സ്‌ക്ലൂസീവ് സ്പൈ ഷോട്ടുകൾ വാഹന പ്രേമികളായ നമനും സാഹിലിനുമാണ് പങ്കുവെച്ചത്.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

2022 മാരുതി ബ്രെസ TVC ഷൂട്ടിൽ റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെ രണ്ട് നിറങ്ങളുണ്ടായിരുന്നു. ഷൂട്ടിൽ ഗ്രൗണ്ട് ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് രസകരം. ഡ്രോണുകളുടെ സഹായത്തോടെയാണ് ഷൂട്ടിംഗ് മുഴുവനും പൂർത്തിയാക്കിയത്.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

ബ്രെസ 2022 മോഡൽ അതിന്റെ പേരിൽ നിന്ന് വിറ്റാര സഫിക്‌സ് ഒഴിവാക്കും, അതോടെ പുതിയ മോഡൽ മാരുതി സുസുക്കി ബ്രെസ എന്ന് വിളിക്കപ്പെടും. അടുത്തിടെ ലോഞ്ച് ചെയ്ത ബലേനോ പോലെ, ബ്രെസ 2022 -ന് പുതിയ ഫ്രണ്ട് ഫാസിയയും പുനർരൂപകൽപ്പന ചെയ്ത ടെയിൽ സെക്ഷനും ലഭിക്കും. മുന്നിൽ, ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകളുള്ള പുതിയ ഗ്രില്ലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ആരോ ആകൃതിയിലുള്ള ഇൻസെർട്ടുകൾ ഹെഡ്‌ലൈറ്റുകൾക്കുള്ളിലെ ക്രോം ഇൻസെർട്ടുകളുമായി ഭംഗിയായി ലയിക്കുന്നു.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

അടുത്ത വലിയ മാറ്റം ബമ്പറുകളിലാണ്. കാഴ്ചയിൽ നിന്ന്, മാരുതി സുസുക്കി ബമ്പറിന് കൂടുതൽ ആറ്റിറ്റ്യൂഡും എസ്‌യുവി നിലപാടും നൽകുന്നതിനായി പുനർരൂപകൽപ്പന ചെയ്തതായി തോന്നുന്നു. പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റുകൾ കൂടുതൽ അപ്പ് മാർക്കറ്റായി കാണപ്പെടുന്നു. അവ ഇരട്ട ഡിആർഎല്ലുകളുമായാണ് വരുന്നത്, ഇവ ടേൺ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കും.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

സ്പൈ ഷോട്ടുകളിൽ കാണുന്ന 2022 മാരുതി ബ്രെസയ്ക്ക് റെഡ് കളർ, ഡ്യുവൽ ടോൺ ഫിനിഷിൽ പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയികൾ ലഭിക്കുന്നു. മുൻനിര മോഡലുകൾക്ക് മാത്രമേ ഈ വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കൂ. പിൻഭാഗത്ത്, കാർ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ മെലിഞ്ഞതും കൂടുതൽ പ്രീമിയവുമാണ്. ബോൾഡ് ബ്രെസ ലെറ്ററിംഗുകളും സ്ലീക്കർ ടെയിൽ ലാമ്പുകളും വാഹനത്തിന്റെ ലുക്ക്സ് വർധിപ്പിക്കുന്നു.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

ഇത്തവണ ഇന്റീരിയർ സ്പൈ ഷോട്ടുകളിൽ ലഭിച്ചിട്ടില്ലെങ്കിലും നേരത്തെ ചോർന്നിരുന്നു. വാഹനത്തിന് ഉള്ളിൽ ഒരു ഡിസൈൻ ഓവർഹോൾ ലഭിക്കും. ബ്രെസയുടെ ആർമ്മറിൽ ഇന്റീരിയറുകളായിരുന്നു അല്പം പിന്നോക്കം നിന്നത്, അല്ലാത്തപക്ഷം കാർ വളരെ മികച്ച പാക്കേജായിരുന്നു. മുൻ മോഡലിലെ ഇന്റീരിയറുകൾ ഫംഗ്ഷണലായിരുന്നു, എന്നാൽ യാതൊരു വൈദഗ്ധ്യവും സങ്കീർണ്ണതയും ഇതിൽ ഉണ്ടായിരുന്നില്ല. പുതിയ മോഡലിന്റെ കാര്യത്തിൽ അങ്ങനെയാകണമെന്നില്ല.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

നിലവിലെ ട്രെൻഡുകൾക്ക് അനുസൃതമായി ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ സംവിധാനവുമായി മാരുതി സുസുക്കി ബ്രെസ 2022 സജ്ജീകരിക്കും. പുതിയ ബലേനോയിൽ വരുന്ന അതേ യൂണിറ്റ് തന്നെയായിരിക്കും ഇൻഫോടെയിൻമെന്റ് സിസ്റ്റം. ബലേനോയ്ക്കും പുതിയ എർട്ടിഗയ്ക്കും ലഭിക്കുന്ന എല്ലാ ടെലിമാറ്റിക്‌സ്, ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ ബ്രെസയിലേക്ക് വരാൻ സാധ്യതയുണ്ട്.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

റിയർ എസി വെന്റുകൾ പോലെ ബ്രെസയ്ക്ക് ആവശ്യമായ ഫീച്ചറുകൾ മാരുതി സുസുക്കി ഒരുക്കിയേക്കാം. മിക്കവാറും പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു ഉപഭോക്താവും ആഗ്രഹിക്കുന്ന ഏറ്റവും ട്രെൻഡിംഗ് സവിശേഷതയായ സൺറൂഫും ഇതിന് ലഭിക്കും.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

ഔട്ട്‌ഗോയിംഗ് ബ്രെസയും ഔട്ട്‌ഗോയിംഗ് അർബൻ ക്രൂയിസറും അടിസ്ഥാനമാക്കിയുള്ള അതേ ഗ്ലോബൽ C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ 2022 മാരുതി സുസുക്കി ബ്രെസ ഒരുങ്ങുന്നത്. ഇതിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സേഫർ കാർസ് ഫോർ ഇന്ത്യ കാമ്പെയിനിന് കീഴിൽ ഗ്ലോബൽ NCAP -ന്റെ മാന്യമായ ഫോർ സ്റ്റാർ ക്രാഷ് സേഫ്റ്റി റേറ്റിംഗുമായി വരുന്ന മാരുതി സുസുക്കി പോർട്ട്‌ഫോളിയോയിലെ ഒരേയൊരു വാഹനമാണ് നിലവിലെ ബ്രെസ.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

പുതുതായി പുറത്തിറക്കിയ എർട്ടിഗയുടെ അതേ എഞ്ചിനും ട്രാൻസ്മിഷനുമായി വരാനിരിക്കുന്ന ബ്രെസയെ മാരുതി സുസുക്കി സജ്ജമാക്കും. പ്രോഗ്രസീവ് സ്‌മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള നാച്ചുറലി ആസ്പിറേറ്റഡ് ഡ്യുവൽ VVT, ഡ്യുവൽ ജെറ്റ് 1.5 ലിറ്റർ പെട്രോൾ എൻജിനാണിത്.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

ഈ എഞ്ചിൻ 101.65 bhp പവറും 136.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചേക്കാം. ഈ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് പഴക്കം ചെന്നതും കുറവുള്ളതുമായ നാല് സ്പീഡ് torque കൺവെർട്ടർ യൂണിറ്റിനെ മാറ്റിസ്ഥാപിക്കും. സിഎൻജി വേരിയന്റിലും വാഹനം എത്തും.

അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

വിലയും ലോഞ്ച് വിശദാംശങ്ങളും മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പുതിയ ബ്രെസ 2022 ജൂണിൽ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സമാരംഭിക്കുമ്പോൾ, പുതിയ ഫീച്ചറുകളും കാരണം ഒരു ചെറിയ വില വർധനവും വാഹനത്തിന് ലഭിച്ചേക്കാം.

Source: Rushlane

Most Read Articles

Malayalam
English summary
New gen maruti brezza suv spied during official tvc shoot ahead of launch
Story first published: Monday, May 23, 2022, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X