പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ തലതൊട്ടപ്പനായ മാരുതി സുസുക്കി ആൾട്ടോ പുതുതലമുറയിലേക്ക് ചേക്കേറുകയാണ്. ഓഗസ്റ്റ് 18-ന് വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് കാറിനെ കാത്ത് വിപണിയിരിക്കുകയാണ്.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

അതിനൊരു പ്രത്യേക കാരണം കൂടിയുണ്ട് കേട്ടോ. ബിഎസ്-VI കാലഘട്ടത്തിനു തൊട്ടുമുമ്പ് നിർത്തലാക്കിയ K10 പതിപ്പ് ഇത്തവണ തിരിച്ചുവരുന്നു എന്നതാണ് ആ പ്രത്യേകത. ഓരോ മാസവും ഹാച്ച്ബാക്ക് വിൽപ്പനയിൽ മാരുതി സുസുക്കി ആൾട്ടോയുടെ പ്രകടനം അതിശയകരമാണ്.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

വാഗൺആർ, സ്വിഫ്റ്റ്, ബലേനോ എന്നിവയ്ക്ക് ശേഷമുള്ള മികച്ച 5 ഹാച്ച്ബാക്കുകളിൽ ഇടംകണ്ടെത്താൻ ഈ കുഞ്ഞൻ കാറിന് സാധിക്കുന്നുണ്ടെന്നതു തന്നെ ശ്രദ്ധേയമാണ്. പുതിയ K10 പതിപ്പ് കൂടി എത്തുന്നതോടെ റെനോ ക്വിഡിന് കൂടുതൽ വെല്ലുവിളി തന്നെയാവും മാരുതി സുസുക്കി ഉയർത്തുക.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

ദേ ഇപ്പോൾ അവതരണത്തിന് മുന്നോടിയായി പുത്തൻ ആൾട്ടോ K10 മോഡലിന്റെ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവന്നിരിക്കുകയാണ്. കാറിന്റെ വേരിയന്റുകൾ, വലിപ്പം, സവിശേഷതകൾ, എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിശദാംശങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവിലുള്ള ആൾട്ടോ 800 വേരിയന്റിനൊപ്പം പുതിയ ആൾട്ടോയും വിൽക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ആൾട്ടോ K10 ഹാച്ച്ബാക്ക് 12 വേരിയന്റുകളിൽ സ്വന്തമാക്കാനാവും. മാനുവൽ വേരിയന്റുകളിൽ STD, STD(O), LXI, LXI(O), VXI, VXI(O), VXI+, VXI+(O) എന്നിവ ഉൾപ്പെടും. അതേസമയം VXI, VXI(O), VXI+, VXI+(O) എന്നീ നാല് ഓട്ടോമാറ്റിക് വേരിയന്റുകളും എൻട്രി ലെവൽ ഹാച്ച്ബാക്കിന് ഉണ്ടാകും.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുത്തൻ K10 മാരുതി സുസുക്കിയുടെ പുതിയ ഹാർട്ട്‌ടെക്റ്റ് മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിൽപ്പനയിലുള്ള നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിന്റെ കാര്യത്തിൽ കൂടുതൽ സമ്പന്നമാവുകയും ചെയ്യുമെന്നതാണ് ശ്രദ്ധേയമാവുക.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം മറ്റ് മാരുതി സുസുക്കി മോഡലുകളായ എസ്-പ്രെസോ, സെലേറിയോ, ബലേനോ, എർട്ടിഗ എന്നിവയിലും ഇപ്പോൾ കാണാനാവും. ഈ ശ്രേണിയിലേക്കാണ് K10 എന്ന മോഡലിന്റെയും കടന്നുവരവ്. 3,530 മില്ലീമീറ്റർ നീളവും 1,490 മില്ലീമീറ്റർ വീതിയും 1,520 മില്ലീമീറ്റർ ഉയരവും 2,380 മില്ലീമീറ്റർ നീളമുള്ള വീൽബേസുമായിരിക്കും ആൾട്ടോ K10 മോഡലിന് ഉണ്ടാവുക.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം കാറിന്റെ മൊത്തം ഭാരം 1,150 കിലോഗ്രാമായിരിക്കും. നിലവിലെ ആൾട്ടോയെ അപേക്ഷിച്ച് 85 മില്ലീമീറ്റർ നീളവും 45 മില്ലീമീറ്റർ ഉയരവും 20 മില്ലീമീറ്റർ വീൽബേസും അധികമായി വരാനിരിക്കുന്ന K10 മോഡലിനുണ്ടാവും. പുതിയ അപ്‌ഹോൾസ്റ്ററി, പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്‌ക്കൊപ്പം പുതിയ ഇന്റീരിയർ സ്വീകരിക്കുന്നതായി ആൾട്ടോയിൽ ഡിസൈൻ പരിഷ്ക്കാരങ്ങളുണ്ടാവും.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎമ്മുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, റിമോട്ട് കീ, മാനുവൽ എസി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തെ സമ്പുഷ്‌ടമാക്കും. 14 ഇഞ്ച് വീലുകളിലായിരിക്കും ആൾട്ടോ K10 കാറിന്റെ മറ്റൊരു സവിശേഷത.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

സുരക്ഷാ സവിശേഷതകളിൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യാനും മാരുതി സുസുക്കി തയാറാവും. എസ്-പ്രെസോയ്ക്കും സെലേറിയോയ്ക്കും കരുത്തേകുന്ന അതേ എഞ്ചിനായിരിക്കും പുതിയ മാരുതി സുസുക്കി ആൾട്ടോയ്ക്കും കരുത്തേകുക.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ 1.0 ലിറ്റർ K10C ഡ്യുവൽ എഞ്ചിൻ 67 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി തെരഞ്ഞെടുക്കാം. കാറിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജിയും ഉണ്ടാവുമെന്നും സ്ഥിരീകരണമുണ്ട്. പുതിയ ആൾട്ടോ K10 സിഎൻജി ഓപ്ഷനിലും എത്തിയേക്കും.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് മാരുതി ആൾട്ടോ. ആഭ്യന്തര വിപണിയിൽ 40 ലക്ഷം യൂണിറ്റ് വിൽപ്പന നേടിയ ഏക ഇന്ത്യൻ കാറാണിത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം 2020 ഏപ്രിൽ മുതലാണ് മുൻ ആൾട്ടോ K10 കമ്പനി നിരയിൽ നിന്ന് നിർത്തലാക്കിയത്.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ ആൾട്ടോ K10 പുറത്തിറക്കുന്നതോടെ മാരുതിക്ക് ഈ സെഗ്‌മെന്റിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാണ്. 2022 മോഡൽ K10 സോളിഡ് വൈറ്റ്, സിൽക്കി സിൽവർ, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ് എന്നിങ്ങനെ വ്യത്യസ്‌തമായ 6 കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും.

പുത്തൻ Alto K10 ദേ ഇങ്ങനെയിരിക്കും, അവതരണത്തിനു മുന്നെ കൂടുതൽ വിവരങ്ങൾ പുറത്ത്

വിപണിയിൽ എത്തി കഴിഞ്ഞാൽ 2022 മാരുതി ആൾട്ടോ K10 ന്യൂ ജെന് അതിന്റെ ഏക എതിരാളിയായി റെനോ ക്വിഡ് മാത്രമായിരിക്കും വിപണിയിൽ ഉണ്ടായിരിക്കുക.

Image Courtesy: Rahul Nair/Rushlane Spylane

Most Read Articles

Malayalam
English summary
New gen maruti suzuki alto k10 leaks ahead of launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X