YouTube

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

ഇന്ത്യയിൽ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി മോഡൽ നിരയിലാകെ മാറ്റം നടപ്പിലാക്കുകയാണ് ടൊയോട്ട. ഇന്നോവ, ഫോർച്യൂണർ ബ്രാൻഡുകൾ സൃഷ്ടിച്ച വിജയ തരംഗം മറ്റുമോഡലുകളിലൂടെ ആവർത്തിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പദ്ധതി.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

അതിന്റെ ഭാഗമായി ഡിമാന്റില്ലാതിരുന്ന യാരിസ് സെഡാനെയെല്ലാം ലൈപ്പിൽ നിന്നും ഒഴിവാക്കിയ ടൊയോട്ട ഹൈറൈഡർ എന്ന പുത്തൻ മിഡ്-സൈസ് എസ്‌യുവി പോലെയുള്ള കിടിലൻ വാഹനങ്ങളുമായാണ് ഇനി വരുന്നത്. ഗ്ലാൻസയും അർബൻ ക്രൂയിസറും മുമ്പ് ശരിക്കും റീബ്രാൻഡ് ചെയ്ത വാഹനങ്ങളായിരുന്നു.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

എന്നാൽ ഇപ്പോൾ ഗ്ലാൻസയിൽ കണ്ടതു പോലെ ഒരു പുതുമ സൃഷ്ടിക്കാൻ ടൊയോട്ട ഡിസൈനുകളിൽ തങ്ങളുടേതായ സംഭാവ നൽകിയാണ് മിനുക്കിയെടുക്കുന്നത്. AWD, സ്ട്രോംഗ് ഹൈബ്രിഡ് ആർക്കിടെക്ച്ചർ എന്നിവയ്‌ക്കൊപ്പം ടൊയോട്ട ഇന്ത്യയിൽ ഹൈറൈഡറും അവതരിപ്പിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പേ ടൊയോട്ട ചെയ്യേണ്ടിയിരുന്നതാണ് ഇക്കാര്യങ്ങൾ.

MOST READ: വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

എന്തായാലും അൽപം വൈകിയാണെങ്കിലും ബോധം വന്ന ടൊയോട്ട പുതിയ പദ്ധതികളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോവുന്നത്. നേരത്തെ മാരുതി സുസുക്കിയുമായി ബിസിനസ് റീബ്രാൻഡ് ചെയ്യുന്നതിനിടയിൽ ടൊയോട്ട ഇന്ത്യയിൽ ഒരു തദ്ദേശീയ വാഹനമായ യാരിസ് സെഡാൻ പുറത്തിറക്കി.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

എന്നിലിത് TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള യൂറോപ്പിലുണ്ടായിരുന്ന യാരിസിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല. പകരം ഏഷ്യൻ വിപണികളിൽ നിന്ന് കുറഞ്ഞ വിലയുള്ള DNGA പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പ്രീമിയം സി-സെഗ്മെന്റ് സെഡാനെ കമ്പനി മെനഞ്ഞെടുത്തത്.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

എന്നാൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ പോലുള്ള എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതിരുന്ന യാരിസിനെ പോയ വർഷം കമ്പനി നിർത്തലാക്കുകയും ചെയ്‌തു. ദേ ചില ആകർഷകമായ പരിഷ്ക്കാരങ്ങളോടെ യാരിസ് വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. പക്ഷേ, ഇന്ത്യയിൽ അല്ലെന്നു മാത്രം. ചില ഏഷ്യൻ വിപണികളിൽ യാരിസ് ആറ്റിവ്, വിയോസ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. എങ്കിലും നമുക്ക് പരിചിതമായി പേരിൽ വാഹനത്തെ വിശേഷിപ്പിക്കുന്നതല്ലേ നല്ലത്?

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

യാരിസ് സെഡാന്റെ പുതിയ ജെൻ മോഡൽ ടൊയോട്ട തായ്‌ലൻഡിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ പുതുതലമുറ മോഡലും ഡൈഹാറ്റ്‌സു-ഉത്ഭവിച്ച DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ നിലവിലുണ്ടായിരുന്ന പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ മിടുക്കനായി ഫീച്ചറുകളാൽ സമ്പന്നവുമായാണ് പുതുതലമുറ ആവർത്തനം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

MOST READ: അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

പുതിയതും വലുതുമായ ഗ്രില്ലും സ്റ്റൈലിഷ് പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും ലഭിക്കുന്നതിനാൽ മുൻവശത്താണ് മിക്ക മാറ്റങ്ങളും കാണാനാവുന്നത്. കാമ്രിയിൽ കണ്ടതുപോലെ ഗ്രില്ലിന് തിരശ്ചീന സ്ലാറ്റുകൾ ഉണ്ട്. ഹെഡ്‌ലൈറ്റിന്റെ ആകൃതി ലെക്‌സസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും തോന്നിയേക്കാം.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

അതേസമയം സെഡാന്റെ ടെയിൽ വിഭാഗത്തിന് ഇപ്പോൾ പുത്തൻ എൽഇഡി ടെയിൽ-ലൈറ്റുകളും തുടർച്ചയായി സ്പന്ദിക്കുന്ന എൽഇഡി ഇൻഡിക്കേറ്ററുകളും കൂപ്പെ-പ്രചോദിതമായ ആകൃതിയാണ് വിളിച്ചോതുന്നത്. പിൻവശത്തായി ഒരു സ്പോയിലർ സമ്മാനിച്ചിരിക്കുന്നതും ഏറെ ആകർഷകമായ കാര്യമാണ്.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ 2023 ടൊയോട്ട യാരിസ് സെഡാന് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 9 ഇഞ്ച് ഫ്രീ സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, നല്ല മെറൂൺ ഷേഡ് അപ്‌ഹോൾസ്റ്ററി, 6 സ്പീക്കറുകളുള്ള പയനിയർ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം കാണാം.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

അതോടൊപ്പംക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് ഹാൻഡ്‌ബ്രേക്ക്, 360 ഡിഗ്രി ക്യാമറ , ലെവൽ-1 ഡ്രൈവർ സഹായ സവിശേഷതകളും ഒരു ഫങ്ഷണൽ ഡാഷ്‌ബോർഡ് ലേഔട്ട് എന്നീ സംവിധാനങ്ങളുമെല്ലാം ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

തായ്‌ലൻഡിൽ സ്‌പോർട്ട്, സ്‌മാർട്ട്, പ്രീമിയം, പ്രീമിയം ലക്ഷ്വറി എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുതിയ ടൊയോട്ട യാരിസ് വാഗ്ദാനം ചെയ്യുന്നത്. 2023 യാരിസിന്റെ വില 539,000 തായ് ബാറ്റ് മുതൽ ആരംഭിക്കുന്നു. സ്‌പോർട് വേരിയന്റിന് ഏകദേശം 12.08 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

എഞ്ചിൻ സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ എല്ലാ വേരിയന്റുകളിലും 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഗിയർബോക‌്‌സ് ഓപ്ഷനിൽ സിവിടി ഓട്ടോമാറ്റിക് മാത്രമാണ് ലഭ്യമാവുക. കാറിന്റെ ഇന്ധനക്ഷമത ഉയർന്നതാണെന്നും ഏഷ്യൻ വിപണികളെ ആകർഷിക്കുമെന്നും ഇത് ഉറപ്പാക്കുന്നു.

കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

പുതിയ യാരിസ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ടൊയോട്ട സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്കോഡ സ്ലാവിയ പോലുള്ള പ്രീമിയം സെഡാനുകൾക്ക് ഡിമാന്റ് ലഭിക്കുന്നത് കണക്കിലെടുക്കുമ്പോൾ ടൊയോട്ട യാരിസിനെ കൂടുതൽ മിടുക്കനാക്കിയിരിക്കുന്നതിനാൽ പഴയതിനേക്കാൾ ഉയർന്ന ഡിമാന്റ് ലഭിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New gen toyota yaris launched with fresh look and more features
Story first published: Tuesday, August 9, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X