അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

ഹ്യുണ്ടായി തങ്ങളുടെ മുൻനിര എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പ്ഡേറ്റ് ചെയ്ത ട്യൂസോൺ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഉടൻ തന്നെ അവതരിപ്പിക്കും.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

അതിന് മുന്നോടിയായി ബ്രാൻഡ് തങ്ങളുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ പുതിയ എസ്‌യുവി ലിസ്റ്റ് ചെയ്തിരിക്കുകയാണ്. വെബ്‌സൈറ്റിൽ "ഉടൻ എത്തുന്നു" എന്ന ക്യാപ്ഷനുമായിട്ടാണ് എസ്‌യുവിയുടെ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന നിലവിലെ മോഡൽ ട്യൂസോണുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂ-ജെൻ ട്യൂസോണിന്റെ ഡിസൈനിന് ഒരു വലിയ വ്യത്യാസമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ ഹ്യുണ്ടായിയുടെ പുതിയ ഡിസൈൻ ഫിലോസഫിയുമായി വരുന്നു.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

"പാരാമെട്രിക് ഗ്രില്ല്" എന്ന് ഹ്യുണ്ടായി വിളിക്കുന്ന ഒരു പുതിയ ഗ്രില്ലും വാഹനത്തിൽ വരുന്നുണ്ട്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ ഗ്രില്ലിൽ തന്നെ സംയോജിപ്പിച്ചിരിക്കുന്നു. ഫോഗ്‌ലാമ്പുകൾക്ക് പകരം ഹെഡ്‌ലാമ്പുകൾ ഇപ്പോൾ വെർട്ടിക്കലായി അടുക്കിയിരിക്കുന്നു.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

വശങ്ങളിൽ, വളരെ അഗ്രസ്സീവ് ബോഡി ലൈനുകൾ വാഹനത്തിനുണ്ട്. ഡോറുകൾക്ക് ധാരാളം കട്ടുകളും ക്രീസുകളും ലഭിക്കുന്നുണ്ട്, അത് കൃത്യമായ സൂര്യപ്രകാശത്തിൽ പോപ്പ് ഔട്ട് ചെയ്യുകയും എസ്‌യുവിക്ക് വളരെ സവിശേഷമായ ബോൾഡ് ലുക്സ് നൽകുകയും ചെയ്യുന്നു. രണ്ട് എൽഇഡി ടെയിൽ ലാമ്പുകളോടും ചേരുന്ന ലൈറ്റ് ബാറിനൊപ്പം വളരെ ഷാർപ്പ് രൂപകൽപ്പനയാണ് പിൻഭാഗത്തുള്ളത്.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

നിലവിലെ ട്യൂസോണിന്റെ അതേ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ തന്നെ 2022 മോഡലിൽ നിർമ്മാതാക്കൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 159 PS പവറും 192 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ പരമാവധി 185 PS പവറും 400 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, അതേസമയം ഡീസൽ എഞ്ചിൻ എട്ട് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ടോപ്പ്-എൻഡ് ഡീസൽ എഞ്ചിൻ വേരിയന്റ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

ട്യൂസോണിന്റെ നിലവിലെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 22.69 ലക്ഷം രൂപ മുതലാണ്, അത് 27.47 ലക്ഷം രൂപ വരെ ഉയരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിക്കഴിഞ്ഞാൽ വില കൂടും. ജീപ്പ് കോമ്പസ്, സിട്രൺ C5 എയർക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് ഹ്യുണ്ടായി ട്യൂസോൺ മത്സരിക്കുന്നത്.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

വരാനിരിക്കുന്ന ഹ്യുണ്ടായി വാഹനങ്ങൾ

ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് & N ലൈൻ

വെന്യുവിന്റെ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ജൂൺ പകുതിയോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പാരാമെട്രിക് ഗ്രില്ലും ഇതിലുണ്ടാകും. പുത്തൻ അലോയി വീലുകളും പുതിയ റിയർ എൻഡ് ഡിസൈനും വാഹനത്തിന് ലഭിക്കും.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

ചില പുതിയ മെറ്റീരിയലുകളും അപ്ഹോൾസ്റ്ററിയും ഉണ്ടാകാമെങ്കിലും ഇന്റീരിയർ മിക്കവാറും അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കാം.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

വെന്യുവിന്റെ N ലൈൻ വേരിയന്റിലും ഹ്യുണ്ടായി പ്രവർത്തിക്കുന്നുണ്ട്. N ലൈൻ നിർദ്ദിഷ്ട സ്റ്റിയറിംഗ് വീൽ, അലോയി വീലുകൾ, ഗിയർ ലിവർ എന്നിവയുമായാണ് ഇത് വരുന്നത്. റെഡ് സ്റ്റിച്ചിംഗോടുകൂടിയ ഒരു ബ്ലാക്ക് തീം ഇന്റീരിയറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെക്കാനിക്കൽ നവീകരണവും ഉണ്ടാകും. അതിനാൽ, സ്റ്റിഫ് സസ്‌പെൻഷൻ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് നോട്ട്, വേഗതയേറിയ സ്റ്റിയറിംഗ് റെസ്പോൺസ് എന്നിവ വാഗ്ദാനം ചെയ്തേക്കാം.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

വെർണ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി വെർണയുടെ പുതിയ തലമുറ ഇന്ത്യൻ നിരത്തുകളിൽ നിരവധി പ്രാവശ്യം പരീക്ഷിക്കുന്നുണ്ട്. ഇത് ഒരു തലമുറ മാറ്റമായതിനാൽ, ഇന്റീരിയറും ബാഹ്യവും എല്ലാം പുതുമയുള്ളതായിരിക്കും. എഞ്ചിൻ ഓപ്ഷനുകൾ മാറിയേക്കില്ല. നിലവിൽ, വെർണ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് കൂടുതൽ അറിവില്ല.

അവതരണം ഉടൻ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് 2022 Hyundai Tuscon

അയോണിക് 5

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഒരു CKD -ആയി രാജ്യത്ത് ഉടൻ അവതരിപ്പിര്രാൻ ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അയോണിക് 5 -ന്റെ ഡിസൈൻ ഒരു കൺസെപ്റ്റ് കാറിൽ നിന്ന് നേരിട്ട് സ്വീകരിച്ചതായി തോന്നുന്നു. ഇത് തീർച്ചയായും റോഡുകളിൽ ഒരുപാട് ശ്രദ്ധ ആകർഷിക്കും. നിലവിൽ, ഏത് ബാറ്ററി സൈസുമായിട്ടാണ് ഹ്യുണ്ടായി ഇന്ത്യയിലേക്ക് ഈ വാഹനം കൊണ്ടുവരുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New gen tuscon listed in hyundai indias official website before launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X