Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ഹോണ്ട ഏറെ പ്രതീക്ഷയോടെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലാണ് ജനപ്രിയമായ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ്. ഇതിനോടകം തന്നെ രാജ്യത്ത് പരിചയപ്പെടുത്തിയ മോഡൽ മെയ് നാലിന് വിൽപ്പനയ്‌ക്കെത്തും.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ഇതേ വേളയിൽ തന്നെ ഹോണ്ട സിറ്റി ഹൈബ്രിഡിനായുള്ള വിലയും കമ്പനി പ്രഖ്യാപിക്കുമെന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. ഏകദേശം 22 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും സിറ്റി ഹൈബ്രിഡ് സെഡാനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ ആദ്യ യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ആയതിനാൽ മോഡലിനായുള്ള ഡെലിവറിയും ജാപ്പനീസ് ബ്രാൻഡ് ഉടൻ ആരംഭിക്കുമെന്നാണ് ഇത് പറഞ്ഞുവെക്കുന്നത്.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

സിറ്റി ഹൈബ്രിഡിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഇതിനോടകം തന്നെ ഹോണ്ട ആരംഭിച്ചിട്ടുണ്ട്. വൈദ്യുതീകരിച്ച എഞ്ചിനോടു കൂടിയ മിഡ്-സൈസ് സെഡാൻ V, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തേക്കുമെന്നാണ് പ്രാഥമിക നിഗമനം. ഇവ രണ്ടും സിറ്റിയുടെ സ്റ്റാൻഡേർഡ് ശ്രേണിക്ക് മുകളിലായി സ്ഥാനംപിടിക്കും.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

അഞ്ചാം തലമുറ സിറ്റിയെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്നതിനാൽ e:HEV എന്നറിയപ്പെടുന്ന ഹൈബ്രിഡ് പതിപ്പിന്റെ ഡിസൈനിൽ ഒന്നും തന്നെ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. ഹണികോംബ് പാറ്റേണുള്ള ഫ്രണ്ട് ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് ഹൗസുകൾ, ലോഗോകൾക്ക് നീല നിറം ലഭിക്കുന്നതൊക്കെയായിരിക്കും ചില പരിഷ്ക്കാരങ്ങൾ.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ഹോണ്ട ലോഗോയിലെ നീല ഔട്ട്‌ലൈൻ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച e:HEV ബാഡ്ജ്, പുതിയ ഫോഗ് ലൈറ്റ് ഗാർണിഷുകൾ, റിയർ ബമ്പറിൽ കാർബൺ ഫൈബർ പോലുള്ള ഇഫക്‌റ്റുള്ള ഒരു ഫാക്‌സ് ഡിഫ്യൂസർ ഡിസൈൻ, ബൂട്ട് ലിഡ് സ്‌പോയിലർ എന്നിവയായിരിക്കും മോഡലിലെ മറ്റ് രസകരമായ വിശദാംശങ്ങൾ.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ബൂട്ട്-ലിഡ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന എന്നിവയാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ പുറംമോടിയെ സമ്പൂർണമാക്കുന്ന സവിശേഷതകൾ.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

നിർഭാഗ്യവശാൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ചില സ്പോർട്ടി എക്സ്റ്റീരിയറും ഇന്റീരിയർ ടച്ചുകളും കാണിക്കുന്ന ഒരു RS വേരിയന്റിൽ ഇന്ത്യൻ മോഡൽ ലഭ്യമാകില്ല. കോസ്മെറ്റിക് പരിഷ്ക്കാരങ്ങളേക്കാൾ കൂടുതൽ സിറ്റി ഹൈബ്രിഡ് അതിന്റെ എഞ്ചിനിലായിരിക്കും പ്രധാന നവീകരണങ്ങൾ അവതരിപ്പിക്കുക.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ഒരു ഇലക്ട്രിക് മോട്ടോർ പെട്രോൾ മോട്ടോറിനുള്ളിൽ സംയോജിപ്പിച്ച് ഒരു സ്റ്റാർട്ടർ-ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് ഒറ്റ നിശ്ചിത അനുപാതത്തിലുള്ള ഗിയർബോക്‌സ് വഴി മുൻവീലിലേക്ക് പവർ കൈമാറും. പെട്രോൾ എഞ്ചിൻ സാധാരണ നിലയിൽ 98 bhp കരുത്തിൽ 127 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

സ്വതന്ത്ര ഇലക്ട്രിക് മോട്ടോറിന് 109 bhp വികസിപ്പിക്കാൻ കഴിയും. കൂടാതെ കാറിന്റെ ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന 0.7kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ നിന്ന് ഇത് ഊർജം വലിച്ചെടുക്കുകയും ചെയ്യുന്നു. അങ്ങനെ സിറ്റി ഹൈബ്രിഡ് പതിപ്പിന് സംയുക്തമായി 126 bhp പവറിൽ പരമാവധി 253 Nm torque വരെ നിർമിക്കാൻ കഴിയും.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ഒരു ഇ-സിവിടി ഗിയർബോക്‌സ് മുഖേന മുൻ വീലിലേക്കാണ് കാർ പവർ അയയ്‌ക്കുന്നത്. ഇത് പ്രധാനമായും വയർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഷിഫ്റ്റ് ഉള്ള ഒരു ഇലക്ട്രിക് മോട്ടോറാണ്. ഈ പവർട്രെയിൻ ചെറിയ ദൂരത്തേക്ക് ശുദ്ധമായ വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കാനും പ്രാപ്തമാണ്. സിറ്റി ഹൈബ്രിഡിന് ശരാശരി 26.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

മിഡ്-സൈസ് സെഡാൻ അതിന്റെ ഹോണ്ട സെൻസിംഗ് സ്യൂട്ട് സംവിധാനവും ഇന്ത്യയിൽ വാഗ്ദാനം ചെയ്യും. അങ്ങനെ സുരക്ഷയിലും കേമനായിരിക്കും പുതിയ സിറ്റി ഹൈബ്രിഡ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവയ്ക്ക് കീഴിൽ സജീവമായ സുരക്ഷാ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യും.

Honda City ഹൈബ്രിഡ് സെഡാന്റെ വില പ്രഖ്യാപനം മെയ് നാലിന്, ഡെലിവറിയും ഉടൻ

ആറ് എയർബാഗുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള അപ്‌ഡേറ്റ് ചെയ്‌ത 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TMPS), ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് (കണക്‌റ്റഡ് കാർ ടെക്‌നോളജി) എന്നിവയും ഇതിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New honda city hybrid price announcement on 2022 may 4 details
Story first published: Friday, April 29, 2022, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X