മുഖംമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിന് പിന്നാലാകേണ്ടി വന്ന ഹ്യുണ്ടായി ഈ വർഷം ഇന്ത്യൻ വിപണിക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ പദ്ധതികൾ. കൊറിയൻ വാഹന നിർമാതാക്കൾ 2022 അവസാനത്തോടെ 4 പുതിയ എസ്‌യുവികളാണ് നിരത്തുകൾക്കായി കാത്തുവെച്ചിരിക്കുന്നത്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

അതിൽ പുതിയ തലമുറ ട്യൂസോൺ എസ്‌യുവി, വെന്യു ഫെയ്‌സ്‌ലിഫ്റ്റ്, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയാണ് കമ്പനി അവതരിപ്പിക്കുക. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ് മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയും സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ വെന്യുവും.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് നിരത്തുകളെ കീഴടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകിയിരിക്കുന്നത്. പുതിയ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് 2022 മധ്യത്തോടെ പുറത്തിറക്കുമെന്നാണ് ആദ്യ സൂചനകൾ. 2019-ലാണ് എസ്‌യുവി ആദ്യമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഒരു നേരിയ പരിഷ്ക്കാരത്തിന് സമയമായതോടെയാണ് മുഖംമിനുക്കാൻ കമ്പനി തയാറെടുക്കുന്നത്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ദക്ഷിണ കൊറിയയിൽ ഒന്നിലധികം തവണ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗണ്യമായി പരിഷ്ക്കരിച്ച ഡിസൈൻ മാറ്റങ്ങളോടെയാണ് ഇത് വിപണിയെ കീഴടക്കാൻ എത്തുക. പുതിയ ട്യൂസോണിൽ ഇതിനകം കണ്ട ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യയാണ് ഈ കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കുന്നത്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

അതിൽ പുതിയ പാരാമെട്രിക് ഗ്രില്ലും ബമ്പറിന് താഴെ സ്ഥാപിച്ചിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും ഫീച്ചർ ചെയ്യുന്ന ഫ്രണ്ട് ഗ്രില്ലാകും ഇതിലെ ഏറ്റവും വലിയ ആകർഷണം. ഒരു പുതിയ എൽഇഡി ഡിആർഎല്ലുകൾ പുതിയ ക്രെറ്റയ്ക്ക് സമാനമായിരിക്കും.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

എസ്‌യുവിക്ക് ഗണ്യമായി പരിഷ്ക്കരിച്ച പിൻ ഭാഗവും ഉണ്ടായിരിക്കുമെന്നാണ് സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്. അതിൽ പുതിയ ടെയിൽഗേറ്റും പൂർണമായും പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകളും ഉൾപ്പെടുന്നു. പുതിയ ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ഒരു ക്രോം ബാറും ഒരു സ്പോർട്ടിയർ ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റും വെന്യു ഫെയ്‌സ്‌ലിറ്റിൽ ഉണ്ടായിരിക്കാം.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

അതുമാത്രമല്ല, പെർഫോമൻസ് കാർ പ്രേമികളെ ആകർഷിക്കാനായി i20 N ലൈനിന്റേതു പോലെ ഒരു സ്പോർട്ടിയർ N ലൈൻ വേരിയന്റും ഹ്യുണ്ടായി വെന്യുവിന് ലഭിക്കാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പുതിയ കളർ അപ്‌ഹോൾസ്റ്ററി എന്നിവയുടെ രൂപത്തിൽ ക്യാബിനിൽ കുറഞ്ഞ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ NA പെട്രോൾ, 118 bhp പവറും 175 Nm torque ഉം നൽകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 99 bhp, 240 Nm torque എന്നിവ വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സജ്ജീകരണം വെന്യു ഫെയ്‌സ്‌ലി‌ഫ്റ്റിൽ നിലനിർത്താൻ സാധ്യതയുണ്ട്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.2 ലിറ്റർ പെട്രോളിൽ 5 സ്പീഡ് മാനുവൽ, സ്റ്റാൻഡേർഡായി 6 സ്പീഡ് ഓട്ടോമാറ്റിക്, 1.0 ലിറ്റർ ടർബോ-യൂണിറ്റിൽ iMT, 7 സ്പീഡ് DCT എന്നിവയും ഉൾപ്പെടുന്നു.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

2021 ലെ ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പ്രദർശിപ്പിച്ചിരുന്നു. കമ്പനിയുടെ പുതിയ സെൻസീവ് സ്‌പോർട്ടിനെസ് ഡിസൈൻ ഫിലോസഫിയിൽ ഒരുക്കിയിരിക്കുന്നതിനാൽ കൂടുതൽ ആക്രമണാത്മകമായ മുൻവശത്തോടെയാകും പുതിയ മോഡൽ വരുന്നത്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

മുൻവശത്തെ ഡിസൈൻ പുതിയ ട്യൂസോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എൽഇഡി ഡിആർഎല്ലുകളും പുതിയ ദീർഘചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും സമന്വയിപ്പിക്കുന്ന ഒരു പുതിയ പാരാമെട്രിക് ജ്വൽ പാറ്റേൺ ഗ്രില്ലും ഇതിന് ലഭിക്കുന്നുവെന്നതാണ് പ്രത്യേകത.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

പുതുക്കിയ ബമ്പറിൽ മെലിഞ്ഞ എയർ ഇൻലെറ്റ്, സിൽവർ കളർ ഫോക്സ് സ്കിഡ് പ്ലേറ്റ്, പുതുതായി സ്റ്റൈൽ ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയാകും ഇടംപിടിക്കുക.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

എന്നാൽ വശക്കാഴ്ച്ചയിൽ നിലവിലെ കാറിന് സമാനമായി തന്നെ തുടരും. എന്നിരുന്നാലും ഇതിന് ഒരു പുതിയ അലോയ് വീലുകൾ കമ്പനി സമ്മാനിച്ചേക്കും. ടെയിൽഗേറ്റിന്റെ വീതിയിൽ ഉടനീളം പ്രവർത്തിക്കുകയും എൽഇഡി ടെയിൽ-ലൈറ്റുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന കണക്റ്റിംഗ് സ്ട്രിപ്പ് പുതിയ മോഡലിന് നഷ്‌ടമായേക്കും. ഇന്റീരിയറും ഇപ്പോഴത്തെ ക്രെറ്റയ്ക്ക് സമാനമാണ്.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

ഇന്ത്യൻ മോഡലിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഒരു പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, അപ്ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. 360 ഡിഗ്രി ക്യാമറയും വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖമിനുക്കി Venue, Creta എസ്‌യുവികൾ വരുന്നു, ഈ വർഷത്തെ ഹ്യുണ്ടായിയുടെ വജ്രായുധങ്ങൾ ഇവർ

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. 113 bhp കരുത്തുള്ള 1.5 ലിറ്റർ NA പെട്രോൾ, 113 bhp പവറുള്ള 1.5 ലിറ്റർ ടർബോ-ഡീസൽ, 138 bhp നൽകുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വിപണിയിൽ എത്തുക. മാത്രമല്ല, ഗിയർബോക്‌സ് സംവിധാനങ്ങളും നിലവിലെ മോഡലിലേതു പോലെ തന്നെ മുന്നോട്ടുകൊണ്ടുപോവും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New hyundai venue and creta facelift suvs will launch in india by mid 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X