M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

M340i xDrive 50 Jahre-ന്റെ ചുവടുപിടിച്ച്, BMW 72.90 ലക്ഷം രൂപയ്ക്ക് 6 സീരീസ് 50 Jahre M പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. ഇത് 630i പെട്രോൾ ട്രിം മോഡലാണ്. ബി‌എം‌ഡബ്ല്യുവിന്റെ ഹൈ പെർഫോമൻസ് സെഗ്മെൻ്റായ എം ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ രണ്ടാമത്തെ ലിമിറ്റഡ് എഡീഷനാണ് ഇത്.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

പരമ്പരാഗത ബിഎംഡബ്ല്യു എംബ്ലത്തിന് ബദലായി ക്ലാസിക് 'ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ട്' ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എം എംബ്ലമാണ് നൽകിയിരിക്കുന്നത്, ഇത് മുന്നിലും പിന്നിലും വീൽ ഹബ് ക്യാപ്പുകളും ചേർത്തിരിക്കുന്നു. ടാൻസാനൈറ്റ് ബ്ലൂ മെറ്റാലിക്, എം കാർബൺ ബ്ലാക്ക്, ബെർണിന ഗ്രേ ആംബർ ഇഫക്റ്റ്, മിനറൽ വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ പ്രത്യേക പതിപ്പ് ലഭിക്കുക.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

ഒരു ഓപ്‌ഷണൽ എം ആക്‌സസറീസ് പാക്കേജ് കൂടി കമ്പനി നർകുന്നുണ്ട്. മോട്ടോർസ്പോർട്ട് പായ്ക്കിൽ ഹൈ ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ബിഎംഡബ്ല്യു കിഡ്‌നി ഗ്രിൽ, കാർബൺ ഫൈബറിലും അൽകന്റാരയിലുമുളള കീ ഫോബ്, ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള 19 ഇഞ്ച് 647 എം ലൈറ്റ് അലോയ് വീലുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

ബിഎംഡബ്ല്യു 6 സീരീസ് '50 ജഹ്രെ എം എഡിഷന്റെ' ക്യാബിനിൽ എം സീറ്റ് ബെൽറ്റുകളോട് കൂടിയ നാച്ചുറൽ ലെതർ ഡക്കോട്ടയിലുളള സ്‌പോർട്‌സ് സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഡ്രൈവറിലും പാസഞ്ചർ സൈഡിലും മെമ്മറി ഫംഗ്‌ഷനോടുകൂടിയ സീറ്റുകൾ പൂർണ്ണമായും ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു. പിൻഭാഗത്ത്, electrically control ചെയ്യാൻ പറ്റുന്ന സീറ്റുകളും ബാക്ക്‌റെസ്റ്റ് ആംഗിളുംelectrically ക്രമീകരിക്കാവുന്ന റോളർ സൺ ബ്ലൈന്റുകളും ഉണ്ട്.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

BMW ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 ഉള്ള ആധുനിക കോക്ക്പിറ്റ് ആശയമായ BMW ലൈവ് കോക്ക്പിറ്റാണ് പുതി എഡിഷന്. പ്രൊഫഷണൽ 3D നാവിഗേഷൻ, സ്റ്റിയറിംഗ് വീലിന് പിന്നിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ എന്നിവ കാണാം. സെൻട്രൽ കൺസോളിൽ integrate ചെയ്തിരിക്കുന്ന സ്മാർട്ട്‌ഫോൺ ഹോൾഡറിലൂടെ മൊബൈൽ ഫോണുകൾക്ക് ഇൻഡക്റ്റീവ്, വയർലെസ് ചാർജിംഗ് സാധ്യമാകുന്നു. വയർലെസ് Apple CarPlay® / Android Auto നിരവധി ഫംഗ്‌ഷനുകൾ ആക്‌സസ് ചെയ്യുന്നതിന് കാറുമായി തടസ്സമില്ലാത്ത സ്‌മാർട്ട്‌ഫോൺ കണക്ഷൻ ഉറപ്പാക്കുന്നു.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

BMW 630i-യുടെ 2-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 258 hp -യും 400 nn പരമാവധി ടോർക്കും നൽകും. ഇതിലും വലിയ ഡ്രൈവിംഗ് അനുഭവം നൽകാനായി സ്റ്റിയറിംഗ് വീൽ പാഡിൽ ഷിഫ്റ്ററുകളും ബ്രേക്കിംഗ് ഫംഗ്ഷനോടുകൂടിയ ക്രൂയിസ് കൺട്രോളും കമ്പനി നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് അഡാപ്റ്റീവ് 2-ആക്‌സിൽ എയർ സസ്‌പെൻഷൻ അതിന്റെ സെൽഫ്-ലെവലിംഗ് ഫീച്ചർ ലോഡ് കണക്കിലെടുക്കാതെ സ്ഥിരമായ ഉയരം നിലനിർത്തുന്നു.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

ഇത് മികച്ച കംഫർട്ടും അങ്ങേയറ്റത്തെ പവറും നൽകുന്നു. വ്യക്തിഗത ഇലക്‌ട്രോണിക് നിയന്ത്രിത ഡാംപറുകൾ അസാധാരണമായ കൃത്യത വാഗ്ദാനം ചെയ്യുകയും ഡ്രൈവും ഹാൻഡ്‌ലിംഗ് ഡൈനാമിക്‌സും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഡ്രൈവിംഗ് അവസ്ഥകൾക്ക് അനുയോജ്യമായ വ്യത്യസ്ത മോഡുകൾ തിരഞ്ഞെടുക്കാൻ സാധിക്കും - കംഫർട്ട്, കംഫർട്ട്+, സ്‌പോർട്ട്, സ്‌പോർട്ട്+, അഡാപ്റ്റീവ്.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

രണ്ട് ഭാഗങ്ങളുള്ള പനോരമിക് ഗ്ലാസ് സൺറൂഫ് നോർമൽ സൂര്യപ്രകാശം നൽകുകയും ക്യാബിനിലെ വിശാലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മങ്ങിയ ആറ് ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് എല്ലാ വല്ലാത്തൊരു വൈബ് സൃഷ്ടിക്കുന്നു. മോഡേൺ ഫീച്ചറുകളോട് കൂടിയ നാല് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഈ കാറിലുണ്ട്. ലഗേജ് കമ്പാർട്ടുമെന്റിന് 600 ലിറ്റർ വരെ ശേഷിയുണ്ട്, 40/20/40 അനുപാതത്തിലൂടെ, 1,800 ലിറ്റർ വരെ കൂട്ടാൻ സാധിക്കും

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

ബിഎംഡബ്ല്യു സുരക്ഷാ സാങ്കേതികവിദ്യകളിൽ ആറ് എയർബാഗുകൾ, attendiveness അസിസ്റ്റൻസ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ബ്രേക്ക് അസിസ്റ്റിനൊപ്പം, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്‌സി) ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി), ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് കൺട്രോൾ (ഇഡിഎൽസി), കോർണറിംഗ് ബ്രേക്ക് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

പ്രധാനമായും മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ഔഡി എ6 എന്നിവയാണ് 6 സിരീസിൻ്റെ എതിരാളികൾ

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
New limited edition of bmw 6 series launched
Story first published: Thursday, June 30, 2022, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X