വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

പുതുപുത്തൻ സ്കോർപിയോ N മാനുവൽ വേരിയന്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് വിലയും പ്രഖ്യാപിച്ച് ശ്രദ്ധനേടിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എസ്‌യുവിയുടെ ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളിലുള്ള പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില ജൂലൈ 21-ന് പ്രഖ്യാപിക്കാനിരിക്കുകയാണ്.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് കൂടുതൽ ഡിമാന്റ് ലഭിക്കുന്ന ഈ കാലഘട്ടത്തിൽ സ്കോർപിയോ N മോഡലും ഗിയർലെസിലേക്ക് എത്തുമ്പോൾ മാറ്റുകൂടും. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഓട്ടോമാറ്റിക് ഓപ്‌ഷനുകളുടെ വില വെളിപ്പെടുത്തുന്നതിന് മുമ്പ് വേരിയന്റിനെക്കുറിച്ചും കളർ ഓപ്ഷനുകളെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

മഹീന്ദ്ര സ്കോർപിയോ N പെട്രോൾ ഓട്ടോമാറ്റിക് ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാകും. സെവൻ സീറ്റർ പതിപ്പ് Z4, Z8, Z8L എന്നീ മൂന്ന് വേരിയന്റ് ഓപ്ഷനുകളിൽ ലഭിക്കും. ആറ് സീറ്റർ ഓപ്ഷൻ സിംഗിൾ ടോപ്പ് എൻഡ് Z8L വേരിയന്റിലാവും ലഭ്യമാവുക.

MOST READ: ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

ഡാസ്‌ലിംഗ് സിൽവർ, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ് എന്നിങ്ങനെ അഞ്ച് സ്റ്റാൻഡേർഡ് കളർ ഓപ്ഷനുകളാണ് എസ്‌യുവിക്ക് മഹീന്ദ്ര സമ്മാനിക്കുക. ഈ സ്റ്റാൻഡേർഡ് കളർ ഓപ്‌ഷനുകൾക്ക് പുറമേ സ്കോർപിയോ N പതിപ്പിന്റെ Z8, Z8L വേരിയന്റുകളിൽ ഗ്രാൻഡ് കാന്യോൺ, റോയൽ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ കൂടി ലഭിക്കും.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

മഹീന്ദ്ര സ്കോർപിയോ N ഡീസൽ ഓട്ടോമാറ്റിക് മോഡലുകളും ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. എസ്‌യുവിയുടെ ഏഴ് സീറ്റർ പതിപ്പ് Z4, Z6, Z8, Z8 4WD, Z8L, Z8L 4WD എന്നിങ്ങനെ ആറ് വേരിയന്റ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുക. 6 സീറ്റുകളുള്ള ഓപ്ഷൻ ഒരൊറ്റ ടോപ്പ് എൻഡ് Z8L വേരിയന്റിലുമാവും കമ്പനി വിപണിയിൽ അണിനിരത്തുക.

MOST READ: 83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

എസ്‌യുവിയുടെ ഡീസൽ പതിപ്പിന് അഞ്ച് സ്റ്റാൻഡേർഡ് കളർ ഓപ്ഷനുകളാവും ഉണ്ടായിരിക്കുക. ഡാസ്‌ലിംഗ് സിൽവർ, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്. ഈ സ്റ്റാൻഡേർഡ് കളർ ഓപ്‌ഷനുകൾക്ക് പുറമേ Z8, Z8 4WD, Z8L, Z8L 4WD വേരിയന്റുകളിൽ ഗ്രാൻഡ് കാന്യോൺ, റോയൽ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ കൂടി മഹീന്ദ്ര സ്കോർപിയോയെ അണിനിരത്തും.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

പുത്തൻ സ്കോർപിയോ N മോഡലിനായുള്ള ബുക്കിംഗുകൾ ജൂലൈ 30 മുതൽ ആരംഭിക്കും. 11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോർപിയോ N പതിപ്പിന്റെ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

MOST READ: Vitara എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Maruti Suzuki; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

എന്നാൽ നിലവിലെ വിലകൾ (ഓട്ടോമാറ്റിക്, 4WD എന്നിവയുൾപ്പെടെ) ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ബാധകമാകൂ എന്നതാണ് അതിൽ ശ്രദ്ധിക്കേണ്ടത്.അതിനുശേഷം ആമുഖ വിലയിൽ കമ്പനി വില വർധനവും പ്രഖ്യാപിക്കും.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

എസ്‌യുവികളുടെ ബിഗ് ഡാഡി എന്നു വിശേഷിപ്പിക്കുന്ന സ്കോർപിയോ N മോഡലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാൻ എത്തുന്നത്. അതിൽ 203 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 132 bhp അല്ലെങ്കിൽ 175 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ട്യൂണിലുള്ള 2.2 ലിറ്റർ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്.

MOST READ: XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കൊപ്പം സ്കോർപിയോ N ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഡീസൽ വേരിയന്റുകൾക്ക് ഓപ്ഷണൽ ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD, ലോ-റേഞ്ച് ഗിയർബോക്‌സ്, ഫ്രണ്ട് ലോക്ക് ബ്രേക്കിംഗ് ഡിഫറൻഷ്യൽ, റിയർ മെക്കാനിക്കൽ ഡിഫറൻഷ്യൽ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ എന്നിവയെല്ലാം മഹീന്ദ്ര വാഗ്‌ദാനം ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേകത.

വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

ഇലക്‌ട്രിക് സൺറൂഫ്, ഡ്യുവൽ സോൺ എസി, ക്രൂയിസ് കൺട്രോൾ, ഇൻ-ബിൽറ്റ് അലക്‌സയും കണക്‌റ്റഡ് കാർ ടെക്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, വയർലെസ് ചാർജിംഗ്, 17.78 സെന്റിമീറ്റർ ഡിജിറ്റൽ MID ഡിസ്പ്ലേ, സ്പോർട്ടി സ്റ്റിയറിംഗ് വീൽ എന്നീ അത്യാധുനിക ഫീച്ചർ സംവിധാനങ്ങളുമായാണ് സ്കോർപിയോ N എസ്‌യുവിയെ ഇത്തവണ മിനുക്കിയെടുത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra scorpio n automatic variant details are out ahead of price announcement
Story first published: Wednesday, July 6, 2022, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X