പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ട് മഹീന്ദ്ര തങ്ങളുടെ പുത്തൻ സ്കോർപിയോയെ രാജ്യത്തിനായി പരിചയപ്പെടുത്തിയത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന എസ്‌യുവിയെ വാഹന പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

പുതുതലമുറയിലേക്ക് ചേക്കേറിയ എസ്‌യുവി സ്കോർപിയോ N എന്ന പേരിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക. എന്നാൽ നിലവിലുള്ള മോഡൽ സ്കോർപിയോ ക്ലാസിക് എന്ന പേരിൽ വിപണിയിൽ തുടരുമെന്നതും മഹീന്ദ്രയുടെ ശ്രദ്ധേയമായ തീരുമാനം.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

"ബിഗ് ഡാഡി ഓഫ് എസ്‌യുവി" എന്നാണ് വരാനിരിക്കുന്ന സ്കോർപിയോയെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിശേഷിപ്പിക്കുന്നത്. ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, ഗംഭീര ഫീച്ചർ സവിശേഷതകൾ എന്നിവയാൽ സമ്പന്നമായ പുതിയ സ്കോർപിയോ N ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായിരിക്കുമെന്നതിൽ തകർക്കങ്ങളൊന്നുമുണ്ടാവില്ല.

MOST READ: അടിമുടി മാറ്റം! TVC ഷൂട്ടിനിടെ ക്യാമറയിൽ കടുങ്ങി പുതുതലമുറ Maruti Brezza

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

പുതിയ സ്കോർപിയോ N മോഡലിന് രണ്ട് എഞ്ചിനുകളാകും തുടിപ്പേകാൻ എത്തുക. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ എന്നിവയായിരിക്കും എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ഓയിൽ ബർണർ വേരിയന്റിന് ഏകദേശം 130 bhp കരുത്തോളും ഉത്പാദിപ്പിക്കാനും കഴിയുമെന്നതാണ് മറ്റൊരു ശ്രദ്ധേയമാവുന്ന കാര്യം.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

അതുപോലെ തന്നെ പുതിയ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും പവർ കണക്കുകളിൽ മോശമാക്കില്ലെന്നു വേണം പറയാൻ. XUV700 എസ്‌യുവിയുടെ അതേ ട്യൂൺ തന്നെ മഹീന്ദ്ര സ്കോർപിയോ N പതിപ്പിനുണ്ടാവുമോ എന്നാണ് ആളുകൾ വീക്ഷിക്കുക.

MOST READ: ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ എസ്‌യുവിക്ക് 4×4 ഡ്രൈവ്ട്രെയിൻ ഓപ്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനുകൾ.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

അത് ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമുമായി ചേർന്ന് ഇതിനെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും പരുക്കൻ, ഓഫ്‌റോഡ് ശേഷിയുള്ള മോഡലാക്കി പുത്തൻ സ്കോർപിയോ N മാറിയേക്കും. വാഹനത്തിന്റെ രൂപകൽപ്പന നിലവിലുള്ള പതിപ്പിനേക്കാൾ കൂടുതൽ പക്വതയുള്ളതായിരിക്കും. കൂടാതെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലും പുതുതലമുറ മോഡൽ മുൻഗായിയേക്കാൾ പ്രതാപിയായിരിക്കും.

MOST READ: അടിമുടി മാറ്റങ്ങളും പരിഷ്കരണങ്ങളുമായി പുതുതലമുറ Tuscon ഇന്ത്യയിൽ അവതരിപ്പിച്ച് Hyundai

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

പുതിയ ട്വിൻ പീക്ക് ലോഗോയുള്ള വെർട്ടിക്കൽ സ്ലാറ്റ്ഡ് ക്രോം ഫ്രണ്ട് ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, C ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ഹെക്സഗണൽ ആകൃതിയിലുള്ള ലോവർ ഗ്രില്ല് ഇൻസെർട്ടുകളുള്ള വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ് എന്നിവ സ്കോർപിയോ N-നെ ആകർഷകമാക്കും.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

ഒപ്പം പുതുതായി ഡിസൈൻ ചെയ്ത ഒരു പെയർ ഡ്യുവൽ ടോൺ വീലുകൾ, ക്രോം കവർഡ് ഡോർ ഹാൻഡിലുകൾ, ക്രോം ഘടകങ്ങളുള്ള വിൻഡോ ലൈൻ, സ്റ്റർഡി റൂഫ് റെയിലുകൾ, ട്വീക്ക്ഡ് ബോണറ്റ്, സൈഡ്-ഹിഞ്ച്ഡ് ഡോറോട് കൂടിയ ബൂട്ട്ലിഡ്, പുതുക്കിയ റിയർ ബമ്പർ, പുതിയ വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

MOST READ: 1,000-ത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടി 2022 Mercedes Benz C-ക്ലാസ്

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

ഇന്റീരിയർ വളരെ പ്രീമിയവും ഉയർന്ന മെറ്റീരിയലുകളാൽ പൂർത്തിയാക്കുന്നതുമായിരിക്കും. പ്രത്യേകിച്ച് നിലവിലെ തലമുറ സ്കോർപിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 360-ഡിഗ്രി ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

ഒരു ടീസറിൽ സൂചിപ്പിക്കുന്നത് പോലെ എസ്‌യുവിക്ക് ശ്രദ്ധേയമായ ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിംഗും ഉണ്ടായിരിക്കും. പുതിയ സ്കോർപിയോ N-ൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) നൽകില്ല. അതിനാൽ XUV700-ന്റെ ടോപ്പ് വേരിയന്റുകളെപ്പോലെ അതിന്റെ മികച്ച വേരിയന്റുകൾ ചെലവേറിയതായിരിക്കില്ല.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

എന്നിരുന്നാലും ഓഫർ ചെയ്യുന്ന എല്ലാ സവിശേഷതകളും കണക്കിലെടുക്കുമ്പോൾ സ്കോർപിയോ-N വളരെ ചെലവേറിയതായിരിക്കും. കൂടാതെ പുതിയ 'N' മോഡലിനേക്കാൾ കുറഞ്ഞ വിലയിൽ നിലവിലെ തലമുറ മഹീന്ദ്ര സ്കോർപിയോ വിൽപ്പനയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ സ്കോർപിയോയ്ക്ക് XUV700 എസ്‌യുവിക്ക് സമാനമായ വിലയോ? അറിയാം കൂടുതൽ

ഇത് സ്കോർപിയോ ശ്രേണിയെ ചെറിയ ബഡ്ജറ്റിൽ വാങ്ങുന്നവർക്ക് ലഭ്യമാക്കാൻ സഹായിക്കും. 2022 ജൂൺ 27 -ന് എസ്‌യുവിയുടെ പുത്തൻ മോഡലിനെ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് കമ്പനി ഇപ്പോൾ തയാറെടുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra scorpio n suv could expensive same as xuv700 in india
Story first published: Monday, May 23, 2022, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X