രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാരുതിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ വിറ്റാര ബ്രെസ തലമുറമാറ്റത്തോടെ വിപണിയിൽ എത്താൻ തയാറായി കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 30-ന് ഇന്ത്യൻ വിപണിക്കായി മറനീക്കിയെത്തുന്ന കോംപാക്‌ട് എസ്‌യുവിക്കായുള്ള ബുക്കിംഗും ഔദ്യോഗികമായി മാരുതി സുസുക്കി ആരംഭിച്ചും കഴിഞ്ഞിരിക്കുകയാണ്.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ടീസർ വീഡിയോകളിലൂടെ പുത്തൻ ബ്രെസയുടെ ഓരോരോ സവിശേഷതകൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി. ഓള്‍ ന്യൂ ഹോട്ട് ആന്‍ഡ് ടെക്ക് ബ്രെസ എന്നാണ് മാരുതി ബ്രെസയുടെ പുതിയ മോഡലിന് നല്‍കിയിട്ടുള്ള വിശേഷണം.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

മാരുതിയുടെ ആദ്യ സണ്‍റൂഫ് മോഡല്‍ വാഹനമായാണ് ബ്രെസ എത്തുന്നതെന്നാണ് ഏറ്റവും പ്രധാന പ്രത്യേകത. തീർന്നില്ല ഇതിനു പുറമെ 'ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ' കൊണ്ട് സജ്ജീകരിക്കുന്ന മാരുതി സുസുക്കിയുടെ അടുത്ത മോഡലാവും ഈ കോംപാക്‌ട് എസ്‌യുവി എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ടീസർ വീഡിയോയാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നതും.

2022 ബലേനോ പ്രീമിയം ഹാച്ച്ബാക്കിയിലാണ് മാരുതി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ ആദ്യമായി അവതരിപ്പിച്ചത്. അതേ സജ്ജീകരണം തന്നെയാണ് ഇവിടെ പുതിയ ബ്രെസയിലും കമ്പനി പരിചയപ്പെടുത്തുക. സ്പീഡ്, ആർപിഎം, മൈലേജ്, എനർജി ഫ്ലോ, മറ്റ് അറിയിപ്പുകൾ എന്നിവ പോലുള്ള വിവരങ്ങൾ ഇത് കാണിക്കും. നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ മാത്രം കാണിക്കാൻ ഡിസ്പ്ലേ കസ്റ്റമൈസ് ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

മുൻ ടീസറുകളിൽ പുതിയ ബ്രെസയുടെ മറ്റു ചില സവിശേഷതകളും മാരുതി വെളിപ്പെടുത്തിയിരുന്നു. കൂടാതെ വാഹനം 'വിറ്റാര' എന്ന പദം ഒഴിവാക്കി പകരം ബ്രെസ എന്ന ചുരുക്കപ്പേരിലായിരിക്കും ഇനി മുതൽ അറിയപ്പെടുക.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

തലമുറ മാറ്റം ലഭിക്കുന്ന ഈ കോംപാക്‌ട് എസ്‌യുവിയുടെ പുതിയ ആവർത്തനത്തിന് ഒരു ഇലക്ട്രിക് സൺറൂഫ്, കണക്റ്റഡ് കാർ ടെക്, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ബ്രാൻഡ് വാഗ്ദാനം ചെയ്യും.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

മുമ്പത്തെ സ്പൈ ചിത്രങ്ങൾ അനുസരിച്ച് 360-ഡിഗ്രി ക്യാമറയും ബലേനോയുടെ ഫ്രീ-സ്റ്റാൻഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും പുതിയ മാരുതി സുസുക്കി ബ്രെസയിൽ ഇടംപിടിക്കും. അതുമാത്രമല്ല ഡിസൈനിലും കാര്യമായ പരിഷ്ക്കാരങ്ങളായിരിക്കും കമ്പനി അവതരിപ്പിക്കുക. എങ്കിലും പഴയ രൂപഘടന അതേപടി നിലനിർത്താനും ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

യൂത്ത്ഫുൾ, എനർജെറ്റിക് ഡിസൈൻ, മാറ്റങ്ങൾ വരുത്തിയ മികച്ച ഇന്റീരിയർ, ഇന്റലിജെന്റ് ടെക്നോളജി, പുതിയ സ്മാർട്ട് ഹൈബ്രിഡ് കെ സീരിസ് എഞ്ചിൻ, പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സ്, 6 എയർബാഗുകൾ എന്നിവയെല്ലാം പുതിയ ബ്രെസയിലുണ്ടെന്ന് ചുരുക്കി പറയാം.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

ഡിസൈൻ വിശദാംശങ്ങളിലേക്ക് കടന്നാൽ ഗ്രിൽ, ബംബർ, ഹെഡ്‌ലൈറ്റ് ഡിസൈൻ എന്നിവയിൽ പുതുമയുണ്ടാകും. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ മിനുക്കിയെടുത്തിരിക്കുന്നത്. സിൽവർ സ്‌കിഡ് പ്ലേറ്റ്, J ആകൃതിയിലുള്ള ഡിആർഎല്ലുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്ക് ഇപ്പോൾ ക്രോം ആക്‌സന്റുകളോട് കൂടിയ ആരോ ആകൃതിയിലുള്ള ഇൻസെർട്ടുകൾ ലഭിക്കുന്നതും മനോഹരമാണ്.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

അതേസമയം ഫോഗ് ലാമ്പുകൾക്ക് ചെറിയ ഹൗസിംഗും ലഭിക്കുന്നുണ്ട്. കൂടാതെ പുതുക്കിയ ബൂട്ട് ലിഡ്, പുതിയ ബമ്പറുകൾ, ടെയിൽ ലാമ്പ് എന്നിവ ഉൾപ്പെടുന്നതാണ് പിൻഭാഗത്തെ ഡിസൈൻ മാറ്റങ്ങൾ. 2022 മാരുതി ബ്രെസ പുതിയ ഡ്യുവൽ ടോൺ 16 ഇഞ്ച് അലോയ് വീലുകളിലാവും നിരത്തിലേക്ക് ഓടിയെത്തുക.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

അകത്തളത്തിലേക്ക് നോക്കിയാൽ 9 ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉണ്ടാവും. ആമസോൺ അലക്‌സയുടെ പിന്തുണയുമായി വരുന്ന പുതിയ ബ്രെസയിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ സുസുക്കി കണക്റ്റ് വാഗ്ദാനം ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

2022 ബ്രെസയ്ക്ക് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് ഫെയ്‌സ്‌ലിഫ്റ്റ് XL6, എർട്ടിഗ എന്നിവയിൽ അരങ്ങേറ്റം കുറിച്ച അതേ യൂണിറ്റാണ്. എം‌പി‌വികളിൽ എഞ്ചിൻ 103 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ഉൾപ്പെടുക. എർട്ടിഗയിൽ എഞ്ചിൻ ഇതിനകം സിഎൻജി-കംപ്ലയിന്റ് ആയതിനാൽ ബ്രെസയ്ക്ക് ബദൽ ഇന്ധന ഓപ്ഷനും ലഭിച്ചേക്കാം എന്നതാണ് ശ്രദ്ധേയമാവുന്നത്.

രണ്ടാം അവതാരമെടുത്ത് Maruti Brezza, മാറ്റേകാൻ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും; ടീസർ കാണാം

ഈ മാറ്റങ്ങളോടെ നിലവിൽ 7.84 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള നിലവിലെ മോഡലിനേക്കാൾ അൽപം കൂടിയ വില സബ്-4 മീറ്റർ എസ്‌യുവിക്ക് മുടക്കേണ്ടി വരും. മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, കിയ സോനെറ്റ് എന്നിവയോടായിരിക്കും പുത്തൻ മാരുതി ബ്രെസയും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
New maruti brezza head up display teased ahead of launch
Story first published: Tuesday, June 21, 2022, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X