സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ആധുനിക ഡിസൈനാലും സവിശേഷതകളാലും സമ്പന്നമായിരിക്കും വരാനിരിക്കുന്ന പുതുപുത്തൻ മാരുതി സുസുക്കി ബ്രെസ കോംപാക്‌ട് എസ്‌യുവിയെന്ന് ഇതിനോടകം തന്നെ പലരും അറിഞ്ഞിരിക്കാം. കണക്‌റ്റഡ് കാർ ടെക്, ഹെഡ്-അപ്പ്-ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിങ്ങനെ എല്ലാ വിധ നൂനത ഫീച്ചറുകളും മോഡലിന്റെ ഭാഗമാണ്.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

എന്നാൽ ഇക്കാലത്ത് ഏവരും അന്വേഷിക്കുന്നത് വാഹനത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളാണ്. പുതിയ മാരുതി സുസുക്കി ബ്രെസ സുരക്ഷാ രംഗത്തും വലിയ മുന്നേറ്റവുമായാകും വിപണിയിൽ എത്തുക എന്നതാണ് സന്തോഷമുളവാക്കുന്ന മറ്റൊരു കാര്യം. സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ പിടിച്ചു നിൽക്കണമെങ്കിൽ സുരക്ഷയുടെ കാര്യത്തിലും പിന്നോട്ടാവാൻ പാടില്ലെന്ന് മാരുതിക്ക് മനസിലായിട്ടുണ്ട്.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഇപ്പോൾ പുതിയ ബ്രെസയുടെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരികയാണ്. വാഹനത്തിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. മാരുതിയുടെ ആദ്യത്തെ 5-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗ് നേടുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് പുത്തൻ ബ്രെസയിലൂടെ ഒരുങ്ങുന്നത്.

MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, അടിസ്ഥാന വേരിയന്റുകളിൽ റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിവയ്‌ക്കൊപ്പം അടിസ്ഥാനകാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ മാരുതി ബ്രെസയെന്ന് തറപ്പിച്ചു പറയാനാവും. എന്നാൽ എല്ലാ വേരിയന്റുകളിലും റോൾഓവർ മിറ്റിഗേഷൻ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളോട് കൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളിനോടൊപ്പം വരും എന്നതാണ് ശ്രദ്ധേയം.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ GNCAP റേറ്റിംഗ് നേടുന്നതിന് ESC ഫീച്ചർ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റ് നിർണായകമാണ് എന്നതിനാലാണ് മാരുതി സുസുക്കിയുടെ ഈ നീക്കം. ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന നിലവിലെ വിറ്റാര ബ്രെസയ്ക്ക് ഇതിനകം മാന്യമായ 4-സ്റ്റാർ ജിഎൻസിഎപി സ്‌കോർ ഉണ്ട്.

MOST READ: BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

എന്നാൽ ബോഡി ഷെൽ കരുത്തുറ്റതാണെന്നും കൂടുതൽ ലോഡുകളെ നേരിടാൻ പ്രാപ്തമാണെന്നും വാഹന സുരക്ഷയിൽ അന്ന് അഭിപ്രായം ഉയർന്നിരുന്നു.ഈ വർഷം ആദ്യം പരീക്ഷിച്ച ബാഡ്ജ്-എഞ്ചിനീയറിംഗ് അർബൻ ക്രൂയിസറിന് 4-സ്റ്റാർ റേറ്റിംഗും ലഭിച്ചിരിന്നു. എന്നാൽ അതിലും പ്രധാനമായി ഇത് മൊത്തത്തിലുള്ള സ്‌കോറിൽ മെച്ചപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായത്.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിന് ഈ ജൂലൈ മുതൽ മെച്ചപ്പെടുത്തിയ ഒരു പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ അവതരിപ്പിക്കും. കാറുകളും സൈഡ് ഇംപാക്ട് പരിശോധിക്കുന്നതു കൂടാതെ ഇതിനായി ഇലക്ട്രേണിക് സ്റ്റെബിലിറ്റി കൺട്രോളിന്റെ നിർബന്ധിത ഫിറ്റ്‌മെന്റ് ആവശ്യമാണ്.

MOST READ: ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് പാവപ്പെട്ടവരുടെ ബെൻസ്! പൊരുതി നേടിയ വിജയവുമായി Skoda Octavia

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

അതിനാൽ ബ്രെസയിൽ ESC സ്റ്റാൻഡേർഡായി ചേർക്കുന്നത് ശരിയായ സമയത്താണെന്നും മാരുതി വിശ്വസിക്കുന്നു. ഇതുകൂടാതെ ബോഡി ഷെല്ലിന് യഥാർത്ഥത്തിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിന് നവീകരിച്ച ഘടനകളും സാങ്കേതിക പരിഷ്ക്കാരങ്ങളും ആവശ്യമാണ്. പുതുക്കിയ ബലേനോയുടെ ബോഡിഷെൽ ശക്തിപ്പെടുത്താൻ മാരുതി ശ്രമിച്ചു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ബ്രെസയിലും കമ്പനി ഇതേപാത പിന്തുടരാനാണ് സാധ്യത.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഇന്ത്യൻ ഉപഭോക്താക്കൾക്ക് സുരക്ഷ ഒരു പ്രധാന സംസാര വിഷയമായി മാറിയിരിക്കുന്നതിനാൽ രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300 എന്നിവ പോലുള്ള എതിരാളികൾ 5-സ്റ്റാർ GNCAP റേറ്റിംഗിന്റെ നേട്ടങ്ങൾ വളരെയധികം കൊയ്യുന്നുമുണ്ട്. സുരക്ഷയുടെ കാര്യത്തിലാണെങ്കിൽ മാരുതിക്ക് ഇന്ത്യയിൽ കാര്യമായ ചീത്തപ്പേരുമുണ്ട്.

MOST READ: ആക്‌സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്‌സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ആയതിനാൽ തന്നെ ഇതിന് ഒരു പരിഹാരം കാണുന്നതിനാകും പുതിയ ബ്രെസയിലൂടെ മാരുതി ഉന്നംവെക്കുക. നെക്സോണിനും മറ്റ് കരുത്തരായ എതിരാളികൾക്കും മുകളിൽ പറക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്താൻ മാരുതി തീർച്ചയായും ആഗ്രഹിക്കുന്നില്ലെന്ന് സാരം.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഈ അപ്‌ഡേറ്റിലൂടെ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ എളുപ്പത്തിൽ എഞ്ചിനീയറിംഗ് ചെയ്യാനും 5-സ്റ്റാർ റേറ്റിംഗ് നേടാനും മാരുതിക്ക് കഴിയും. ബജറ്റ് കാറുകൾക്ക് പേരുകേട്ട മാരുതി പുതിയ ബലേനോയിലൂടെ കളംമാറ്റി ചവിട്ടാൻ ശ്രമിച്ച് വിജയം കണ്ടു. ഇതും ബ്രെസയിലെ നവീകരണങ്ങൾക്ക് മിഴിവേകും.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

വരാനിരിക്കുന്ന പുത്തൻ ബ്രെസയിലെ മറ്റ് മറ്റ് ഹൈലൈറ്റുകളെക്കുറിച്ച് പറയുകയാണെങ്കിൽ ക്രിയേറ്റീവ് സൗകര്യങ്ങളും സവിശേഷതകളും കൊണ്ട് എസ്‌യുവി നിറയും. ടോപ്പ് എൻഡ് മോഡലുകൾക്ക് വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റി, കണക്‌റ്റഡ് കാർ സവിശേഷതകൾ, വോയ്‌സ് അസിസ്റ്റന്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കും.

സുരക്ഷയുടെ കാര്യമോർത്തും തലപുകയ്ക്കേണ്ട, ഇക്കാര്യത്തിലും പുത്തൻ Brezza മിടുക്കനായിരിക്കും

ഹെഡ് അപ്പ് ഡിസ്പ്ലേ സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറാണെന്നതും ബ്രെസയുടെ ഹൈലൈറ്റാവും. ഇലക്ട്രിക് സൺറൂഫ് ഘടിപ്പിക്കുന്ന ആദ്യത്തെ മാരുതി കൂടിയാണ് പുതിയ ബ്രെസ. ടോപ്പ് എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകളും ലഭിക്കുമെന്നതിനാൽ ഇനി സുരക്ഷയുടെ കാര്യം പറഞ്ഞ് ആരും വിമർശിക്കില്ലെന്നും ഉറപ്പിക്കാം.

Most Read Articles

Malayalam
English summary
New maruti suzuki brezza will offer esc as standard on all variants
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X