സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

2019 ഓഗസ്റ്റിലാണ് എംജി മോട്ടോർ ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡലായി ഹെക്ടർ ലോഞ്ച് ചെയ്തത്. വിപണിയിൽ എത്തിയതിനുശേഷം ഇത് ബ്രാൻഡിന് വലിയ വളർച്ച സമ്മാനിക്കുന്നതിനൊപ്പം ഒരു വോളിയം ബിൾഡറായി മാറുകയും ചെയ്തു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

2021-ൽ ഹെക്ടറിന് ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു, ഇത് എസ്‌യുവിക്ക് നേരിയ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്‌ഡേറ്റുകളും ഫീച്ചർ അഡീഷനുകളും നൽകുകയുണ്ടായി.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ ഹെക്ടറിനായി സമാനമായ മറ്റൊരു അപ്‌ഡേറ്റ് എംജി ആസൂത്രണം ചെയ്യുകയാണ്. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂർണ്ണ വിശദാംശങ്ങൾ വ്യക്തമായി കാണിക്കുന്ന പുതുക്കിയ എസ്‌യുവിയുടെ ടെസ്റ്റ് മ്യൂളുകൾ CarBlogIndia -യുടെ ക്യാമറ കണ്ണിൽ പെട്ടിരിക്കുകയാണ്.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

പുതുക്കിയ എംജി ഹെക്ടറിന്റെ എക്സ്റ്റേണൽ അപ്‌ഡേറ്റുകൾ സൗമ്യമാണ്, എസ്‌യുവിക്ക് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിനായി ഹൊറിസോണ്ടൽ സ്ലാറ്റുകൾ ലഭിക്കുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിൽ വിൽക്കുന്ന എംജി ഹെക്ടറിന്റെ ബാഡ്ജ്-എൻജിനീയർ പതിപ്പായ വൂളിംഗ് അൽമാസിന്റെ മുൻഭാഗവുമായി ഈ പുത്തൻ മോഡൽ വളരെ സാമ്യമുള്ളതാണ്.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെഡ്‌ലാമ്പും ഗ്രില്ല് സറൗണ്ടുകളും ഉൾപ്പെടെ ഫ്രണ്ട് ഫാസിയയുടെ എല്ലാ ക്രോം ഘടകങ്ങളും ഡീ-ക്രോം ചെയ്യപ്പെടുകയും പൂർണ്ണമായും ബ്ലാക്ക് ഷേഡിലുള്ള ട്രീറ്റ്‌മെന്റ് നൽകുകയും ചെയ്തതായി ടെസ്റ്റ് മ്യൂൾ കാണിക്കുന്നു. നിലവിലെ മോഡലിലുള്ള ഡ്യുവൽ സ്മോൾ എൽഇഡി പ്രൊജക്ടറുകൾക്ക് പകരമായി, ഓരോ ഹൗസിംഗിലും ഒറ്റ വലിയ പ്രൊജക്ടറുകൾക്കൊപ്പം ഹെഡ്‌ലാമ്പുകളും അല്പം വ്യത്യസ്തമായി കാണപ്പെടുന്നു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടറിന്റെ മുൻവശത്തെ വലിയ മാറ്റം ഫ്രണ്ട് ബമ്പറിന് നടുവിൽ ദീർഘചതുരാകൃതിയിലുള്ള ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) റഡാറിന്റെ കൂട്ടിച്ചേർക്കലാണെന്ന് തോന്നുന്നു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

ഗ്ലോസ്റ്ററും, ആസ്റ്ററും യഥാക്രമം ലെവൽ -1, ലെവൽ -2 ADAS ഫീച്ചറുകളാൽ ലഭ്യമായതിനാൽ, ADAS സംവിധാനം ഫീച്ചർ ചെയ്യുന്ന എംജിയിൽ നിന്നുള്ള മൂന്നാമത്തെ എസ്‌യുവിയായി ഇത് ഹെക്ടറിനെ മാറ്റുന്നു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗഹ്, പാർക്ക് അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളുള്ള ലെവൽ -2 ADAS പുതിയ ഹെക്ടറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

പുതുക്കിയ എം‌ജി ഹെക്ടറിന്റെ ടെസ്റ്റ് മ്യൂളിൽ ദൃശ്യമാകുന്ന മറ്റ് എക്സ്റ്റേണൽ മാറ്റങ്ങളിൽ 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾക്കും പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾക്കുമുള്ള പുതിയ ഡിസൈൻ ഉൾപ്പെടുന്നു. ടെയിൽ ലാമ്പുകൾ ഹെക്ടറിന്റെ മൂന്ന് നിര പതിപ്പായ ഹെക്ടർ പ്ലസിന്റേതുമായി വളരെ സാമ്യമുള്ളതാണ്.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

റൂഫ് റെയിലുകളും ബ്ലാക്ക്ഔട്ട് ചെയ്ത നിലയിലാണ്. സ്പൈ ഷോട്ടുകളിൽ ഇന്റീരിയറിന്റെ വിശദാംശങ്ങൾ ദൃശ്യമല്ലെങ്കിലും, ക്യാബിൻ ഏറെക്കുറെ മാറ്റമില്ലാതെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം എം‌ജി ആസ്റ്ററിൽ അരങ്ങേറിയ ഡാഷ്‌ബോർഡിൽ മൗണ്ടഡ് പേഴ്‌സണൽ AI അസിസ്റ്റന്റ് ഇതിന് ലഭിച്ചേക്കാം.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

പരിഷ്കരിച്ച എംജി ഹെക്ടർ നിലവിലെ പതിപ്പിന്റെ പവർട്രെയിൻ ലൈനപ്പ് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുന്നു.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

ടർബോ പെട്രോൾ എഞ്ചിൻ 143 PS പവറും 250 Nm torque ഉം അവകാശപ്പെടുന്നു, കൂടാതെ ആറ് സ്പീഡ് മാനുവലും ഒരു CVT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

സ്മാർട്ട് ബോയ്സ്! ADAS സിസ്റ്റവുമായി പുത്തൻ MG Hector; സ്പൈ ചിത്രങ്ങൾ പുറത്ത്

പെട്രോൾ മാനുവൽ പതിപ്പുകൾ 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിന്നും പ്രയോജനം നേടുന്നു. മറുവശത്ത്, ഡീസൽ എഞ്ചിൻ 170 PS പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്നു, നിലവിലെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഈ പവർട്രെയിൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
New mg hector with adas tech caught on camera ahead of launch in india
Story first published: Thursday, July 7, 2022, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X