10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

ഇന്ത്യയിലെത്തുന്ന ഏറ്റവും പുതിയ ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്കായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി ജാപ്പനീസ് വാഹന നിർമാതാക്കാളായ ടൊയോട്ട. 10 ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നൽകേണ്ടത്.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

പുതിയ LC300 ഇതിനകം തന്നെ പല വിദേശ വിപണികളിലും വിൽപ്പനയ്‌ക്കുണ്ടെന്നു മാത്രമല്ല ഉയർന്ന ഡിമാൻഡ് കാരണം മൂന്നു വർഷം വരെയാണ് എസ്‌യുവിക്കായുള്ള ബുക്കിംഗ് കാലയളവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെത്തുമ്പോൾ ലാൻഡ് ക്രൂയിസറിന്റെ ഡെലിവറിക്കായി ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

പുതിയ LC300 അതിന്റെ മുൻഗാമിയായ LC200 പോലെ പൂർണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി തന്നെയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുക. ശരിക്കും പറഞ്ഞാ പുതിയ ലാൻഡ് ക്രൂയിസർ 2021-ലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉയർന്ന ഡിമാൻഡും ചിപ്പ് ക്ഷാമവും കാരണമാണ് ഇന്ത്യയിലേക്കുള്ള വരവ് ഇത്രയും വൈകിയത്.

MOST READ: യാത്രകൾ ഇനി ഈ കിടിലൻ എസ്‌യുവിയിൽ, എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

എന്നാൽ ഇതിനകം തന്നെ സ്വകാര്യ ആവശ്യങ്ങൾക്കായി ചിലർ വാഹനത്തെ ഇറക്കുമതി ചെയ്‌തിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ടൊയോട്ടയുടെ ഏറ്റവും പുതിയ മുൻനിര എസ്‌യുവിയായി ലാൻഡ് ക്രൂയിസർ പുതുപ്പിറവിയെടുക്കുമ്പോൾ എസ്‌യുവിക്കായുള്ള ഡിമാന്റും ഉയർന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം പുതിയ LC 300 ലാൻഡ് ക്രൂയിസറിന്റെ എല്ലാ പൈതൃകവും നിലനിർത്തി കൂടുതൽ ആധുനികവത്ക്കരണവുമായാണ് ഇത്തവണ വരുന്നതെന്ന് വേണമെങ്കിൽ പറയാം. പ്രധാന ഡിസൈൻ ഘടകങ്ങളിൽ വലിയ തിരശ്ചീനമായി അടുത്തിരിക്കുന്ന ഗ്രില്ലും അതിന് കീഴിൽ വെന്റുകളുള്ള പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളുമാണ് മുൻവശത്തെ ആകർഷണം.

MOST READ: Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

ഇനി വശങ്ങളിലേക്ക് നോക്കിയാൽ ലാൻഡ് ക്രൂയിസർ 300 അതിന്റെ മുൻഗാമിയിൽ നിന്നുല്ള ചതുരാകൃതിയിലുള്ള ഡിസൈൻ ശൈലി അതേപടി നിലനിർത്തുന്നുണ്ട്. അതിൽ പ്രമുഖമായ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഒരു ജനൽ ലൈനും ശ്രദ്ധേയമായി തന്നെ കാണാനാവും.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

പിൻഭാഗത്ത് മെലിഞ്ഞ ടെയിൽ ലാമ്പുകളും ടെയിൽഗേറ്റിനും പിൻ ബമ്പറിനും പുതിയ ഡിസൈനും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കായുള്ള പുത്തൻ ലാൻഡ് ക്രൂയിസറിന് ആകെ അഞ്ച് കളർ ഓപ്ഷനുകളും മൂന്ന് അപ്‌ഹോൾസ്റ്ററി ഓപ്ഷനുകളും ലഭിക്കുന്നുവെന്നാണ് ബ്രോഷർ ചിത്രങ്ങൾ സൂച നൽകിയിരിക്കുന്നത്. ബീജ്, ബ്ലാക്ക്, റെഡ്/ ബ്ലാക്ക് ഡ്യുവൽ ടോൺ ഓപ്ഷൻ എന്നിവയായിരിക്കും അകത്തളത്തിലെ നിറങ്ങൾ.

MOST READ: ഗോള്‍ഡ് കളര്‍ വീണ്ടും അവതരിപ്പിച്ചു, വേരിയന്റുകള്‍ വെട്ടിക്കുറച്ചു; Altroz-ല്‍ മാറ്റങ്ങളുമായി Tata

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ലേഔട്ട് പൂർണമായും പുതിയതാണെന്ന് പറയാം. ഇവിടെ ഹൈലൈറ്റ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണെന്ന് അകത്തളത്തിലേക്ക് കയറുമ്പോഴെ മനസിലാക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 14 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും മേമ്പൊടിക്കായി നൽകിയിട്ടുണ്ട്.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

വിദേശത്ത് വിൽക്കുന്ന മോഡലിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ടൊയോട്ട ലാൻഡ് ക്രൂയിസറിന് 7 സീറ്റ് ലേഔട്ട് ഓപ്ഷനു പകരം 5 സീറ്റർ മോഡലായി മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുകയെന്നാണ് ഡീലർ വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ ലാൻഡ് ക്രൂയിസർ 300 TNGA അടിസ്ഥാനമാക്കിയുള്ള പുതിയ GA-F പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

അതേസമയം ലാഡർ-ഫ്രെയിം ഷാസി അതേപടി നിലനിർത്താനും ടൊയോട്ട തയാറായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഇത് ലാൻഡ് ക്രൂയിസറിന്റെ യുണീക് സെല്ലിംഗ് പോയിന്റുകളിൽ ഒന്നാണ്. അന്താരാഷ്ട്രതലത്തിൽ LC300 എസ്‌യുവിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

409 bhp കരുത്തുള്ള ഒരു പുതിയ 3.5 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V6, 305 bhp പവറുള്ള 3.3 ലിറ്റർ ഡീസൽ എന്നിവയാണിവ. രണ്ട് എഞ്ടിൻ ഓപ്ഷനുകളും 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നതും. അതേസമയം ഇന്ത്യൻ മോഡലിന് ഡീസൽ എഞ്ചിൻ മാത്രമേ ലഭിക്കൂ. മുൻഗാമികളെപ്പോലെ, പുതിയ ലാൻഡ് ക്രൂയിസർ 300 നും 4x4 സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കും.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

എന്നാൽ പുതിയ മോഡലിന് കൂടുതൽ നൂതനമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ടെന്നാണ് ടൊയോട്ട പറയുന്നത്. അത് ഡീപ് സ്നോ, ഓട്ടോ മോഡുകൾ, കൂടാതെ അണ്ടർബോഡി ക്യാമറ ലഭിക്കുന്ന മൾട്ടി-ടെറൈൻ മോണിറ്റർ സിസ്റ്റം. ഓഫ് റോഡിൽ ഡ്രൈവ് ചെയ്യുമ്പോൾ എസ്‌യുവിയുടെ വേഗത നിലനിർത്തുന്ന പരിഷ്‌കരിച്ച കൺട്രോൾ സിസ്റ്റവും എസ്‌യുവിക്ക് ലഭിക്കുന്നു.

10 ലക്ഷം രൂപക്ക് ബുക്കിംഗ് ആരംഭിച്ചു, പുത്തൻ Land Cruiser LC 300 എസ്‌യുവിയെ കാത്ത് ഇന്ത്യൻ വിപണി

ഡീലർമാർ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ വിലയെക്കുറിച്ച് ഇതുവരെ ഒരു സൂചനയും ജാപ്പനീസ് ബ്രാൻഡ് നൽകിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെത്തുമ്പോൾ ഏകദേശം 2 കോടി രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടി ലഭിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New toyota land cruiser lc 300 bookings started in india details
Story first published: Tuesday, August 23, 2022, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X