വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

എസ്‌യുവി മോഡലുകൾക്കിടയിൽ പഴയ പ്രതാപം നഷ്‌ടപ്പെട്ട സെഡാനുകൾ പൂർണമായും തോൽവി സമ്മതിക്കാതെ പിടിച്ചുനിൽക്കുകയാണ്. ഹോണ്ട സിറ്റിയും, മാരുതി സുസുക്കി ഡിസയറുമെല്ലാം പല ശ്രേണികളിലായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശക്തമായി പിടിച്ചുനിൽക്കുകയാണ് ഇപ്പോഴും.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ഇവരു മാത്രമല്ല ഇതേ സെഗ്മെന്റിൽ എതിരാളികളായുള്ളവരും ഒട്ടും മോശക്കാരല്ല. ഹോണ്ട സിറ്റി അരങ്ങുവാഴുന്ന ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഒരു വജ്രായുധവുമായി എത്തുകയാണ്.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

സ്കോഡ സ്ലാവിയയ്ക്ക് സമാനമായി ഫോക്‌സ്‌വാഗണും വിർചസ് എന്നുപേരിട്ടിരിക്കുന്ന പുതുപുത്തൻ സി-സെഗ്മെന്റ് സെഡാനെ 2022 മാർച്ച് ആദ്യം ഇന്ത്യയിൽ ആഗോളതലത്തിലേക്കായി അവതരിപ്പിക്കും. തുടർന്ന് അതിന്റെ പ്രൊഡക്ഷൻ മോഡൽ മെയ് മൂന്നാം വാരത്തിൽ നിരത്തിലെത്തും.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, വരാനിരിക്കുന്ന സ്കോഡ സ്ലാവിയ തുടങ്ങിയ കാറുകൾക്കെതിരെയാണ് ഇത് സ്ഥാപിക്കുക. പുതിയ ഫോക്‌സ്‌വാഗൺ സെഡാൻ അതിന്റെ MQB A0-IN പ്ലാറ്റ്‌ഫോം, പാർട്‌സുകൾ, എഞ്ചിനുകൾ എന്നിവയെല്ലാം സ്ലാവിയയുമായി പങ്കിടും. അതായത് സ്കോഡ കുഷാഖിലും ഫോക്‌സ്‌വാഗൺ ടൈഗൂണിലും ഇരുബ്രാൻഡും സ്വീകരിച്ച അതേ തന്ത്രമാണിതെന്ന് സാരം.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

എന്നിരുന്നാലും രണ്ട് മോഡലുകളും കാഴ്ച്ചയിൽ തികച്ചും വ്യത്യസ്‌തരായിരിക്കും. കൂടാതെ കുറച്ച് വ്യത്യസ്തമായ സവിശേഷതകളും ഇരുവരും പരിചയപ്പെടുത്തും. ശരിക്കും പറഞ്ഞാൽ ഇന്ത്യയിൽ വെന്റോയ്ക്ക് പകരമായാണ് പുതിയ വിർചസ് ഇടംപിടിക്കുക. കാറിനെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെഡാൻ മോഡൽ ലൈനപ്പ് ടൈഗൂണിൽ കണ്ടതുപോലെ സ്റ്റാൻഡേർഡ്, ജിടി ലൈൻ വേരിയന്റുകളിൽ വരാൻ സാധ്യതയുണ്ട്.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ജിടി ലൈൻ വകഭേദങ്ങളിൽ ചില സ്‌പോർട്ടിയർ ഡിസൈൻ ഘടകങ്ങളും കൂടുതൽ കരുത്തുറ്റ എഞ്ചിനുമൊപ്പം അധിക ഫീച്ചറുകളും ഉണ്ടാകും. വിർചസിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 1.0 ലിറ്റർ, 3 സിലിണ്ടർ TSI, 1.5 ലിറ്റർ, 4 സിലിണ്ടർ TSI പെട്രോൾ മോട്ടോർ എന്നിവ ഉൾപ്പെടും. അതായത് ഇതും ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയിൽ നിന്നും കടമെടുക്കുമെന്ന് സാരം.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ആദ്യത്തെ 1.0 ലിറ്റർ എഞ്ചിൻ പരമാവധി 115 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ശേഷി കൂടിയ ഹൃദയം 150 bhp പവറും 250 Nm torque ഉം ആണ് നിർമിക്കുക. ചെറിയ കപ്പാസിറ്റിയുള്ള പെട്രോൾ യൂണിറ്റിന് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാകും ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുക.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

അതേസമയം പുതിയ സ്ലാവിയയുടെ 1.5 ലിറ്റർ TSI എഞ്ചിനിൽ കമ്പനി 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാകും ഉപഭോക്താക്കൾക്കായി ഒരുക്കുക. മുകളിൽ സൂചിപ്പിച്ചതുപോലെ, വരാനിരിക്കുന്ന ഫോക്സ്‌വാഗൺ വിർചസിന്റെ ഫീച്ചർ ലിസ്റ്റ് സ്കോഡ സ്ലാവിയയിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം സി-സെഗ്മെന്റ് സെഡാനിൽ ഇടംപിടിക്കും.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

തീർന്നില്ല, ഇതിനു പുറമെ കണക്‌റ്റഡ് കാർ ടെക്, കീലെസ് എൻട്രി ആൻഡ് ഗോ, ഒരു സൺറൂഫ്, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ അതിന്റെ ചില സവിശേഷതകൾ ടൈഗൂണിൽ നിന്ന് സ്ലാവിയ കടമെടുക്കാൻ സാധ്യതയുണ്ട്.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

മുൻഗാമിയായ വെന്റോയെക്കാളും വളരെ വലിയ കാറായിരിക്കും വിർചസ്. അത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ ക്ലാസ്-ലീഡിംഗ് വലിപ്പവും ഇന്റീരിയറും ബൂട്ട് സ്‌പേസും ഉണ്ടായിരിക്കും. ശരിക്കും പറഞ്ഞാൽ ഈ സെഡാൻ 2018 മുതൽ പല തെക്കേ അമേരിക്കൻ വിപണികളിലും വിൽപ്പനയ്‌ക്കെത്തിയിട്ടുള്ളതാണ്. എന്നാൽ ഇത്തവണ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലായാകും ആഗോളതലത്തിൽ അവതരിപ്പിക്കുക.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

ഫെയ്‌സ്‌ലിഫ്റ്റിന് പുറത്ത് സാധാരണ കോസ്‌മെറ്റിക് മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ബമ്പറുകൾ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, കൂടാതെ ഉള്ളിൽ പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ ഉപകരണങ്ങളെല്ലാം ഉണ്ടാകും. അതാണ് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന മോഡലാണിതെന്ന് പറയാൻ കാരണമാവുന്നത്.

വെന്റോയുടെ പകരക്കാരനും റെഡി! Volkswagen Virtus പ്രീമിയം സെഡാൻ മാർച്ചിൽ ഇന്ത്യയിലെത്തും

മാത്രമല്ല പുതിയ ഫോക്‌സ്‌വാഗൺ വിർചസ്ആദ്യം ഇന്ത്യൻ ഉപഭോക്താക്കൾക്ക് തന്നെയാകും വിൽപ്പനയ്‌ക്കെത്തുക. അതിനുശേഷം തെക്കേ അമേരിക്കയിലും മറ്റ് വിപണികളിലും കമ്പനി മോഡലിനെ ലോഞ്ച് ചെയ്യും. 2022-ലെ ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ലോഞ്ചാകും വിർചസ്. 12 വർഷം പഴക്കമുള്ള വെന്റോയ്ക്ക് പകരം വരുന്ന ഇടത്തരം സെഡാൻ കൊവിഡിനെ തുടർന്നാണ് അരങ്ങേറ്റം കുറിക്കാൻ ഇത്രയും വൈകിയത്.

Most Read Articles

Malayalam
English summary
New volkswagen virtus global debut in india on 2022 march details
Story first published: Saturday, January 22, 2022, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X