Just In
- 49 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 57 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
ഹര്‍ജിയ്ക്ക് പിന്നില്‍ തൃക്കാക്കരയല്ല, അതിജീവിതയും കുടുംബവും ഇടതുപക്ഷക്കാരാണ്: അഡ്വ. ടിബി മിനി
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
- Finance
റെയില്‍വേയില്‍ നിന്നും വമ്പന്‍ ഓര്‍ഡര്‍ കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന്‍ കമ്പനി! 12% ഉയര്‍ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്
ലോഞ്ച് ചെയ്തതു മുതല്‍, ഇന്ത്യയില്‍ നിസാന്‍ എന്ന ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വലിയൊരു പങ്കുവഹിച്ച മോഡലാണ് മാഗ്നൈറ്റ്. അക്കാലത്ത് ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്ട് എസ്യുവിയായി പുറത്തിറക്കിയ നിസാന്‍, വാഹത്തില്‍ ഇതുവരെ 78,000 ബുക്കിംഗുകള്‍ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

രാജ്യത്ത് നിര്‍മിച്ച് വിവിധ വിപണികളിലേക്ക് കയറ്റി അയച്ചും വാഹനത്തിന്റെ ജനപ്രീതി ഉയര്‍ത്തികൊണ്ടിരിക്കുകയാണ് കമ്പനി. ചെന്നൈയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് 15 രാജ്യങ്ങളിലേക്ക് മോഡല്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇതുവരെ 42,000 യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അറിയിച്ചു.

നിസാന്‍ മാഗ്നൈറ്റ് ഇന്ത്യയ്ക്കായി മാത്രമല്ല, മറ്റ് വളര്‍ന്നുവരുന്ന വിപണികളിലും വികസിപ്പിച്ചെടുത്ത വാഹന നിര്‍മാതാക്കളുടെ ഒരു ഗെയിം ചേഞ്ചറാണ്. സബ്-കോംപാക്ട് എസ്യുവി അതിന്റെ ആദ്യ വര്‍ഷത്തെ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും വാഹന നിര്‍മാതാവിന് നല്ല പ്രതിമാസ വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്യുന്നു.

2020 ഡിസംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം ഈ മോഡലിന് ഇന്ത്യയില്‍ 78,000-ലധികം ബുക്കിംഗുകള്‍ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നിസാന്‍ അറിയിച്ചു. നിസാന്‍ നെക്സ്റ്റ് ട്രാന്സ്ഫോര്മേഷന് പ്ലാനിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് മാഗ്നൈറ്റ്.

'മാഗ്നൈറ്റ് ഒരു അസാധാരണ കാറാണ്, കൂടാതെ നിസാന്‍ രൂപകല്‍പ്പനയ്ക്കും എഞ്ചിനീയറിംഗിനും ഒപ്പം ഇന്ത്യന്‍ നിര്‍മ്മാണത്തിന്റെ ശക്തിയും വൈദഗ്ധ്യവും ഒരു മികച്ച പ്രദര്‍ശനമാണ് ഈ വാഹനമെന്നാണ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ മേഖലകള്‍ക്കായുള്ള നിസാന്‍ ചെയര്‍പേഴ്സണ്‍ ഗില്ലൂം കാര്‍ട്ടിയര്‍ പറഞ്ഞത്.

കൂടുതല്‍ വിപണികളിലെ ഉപഭോക്താക്കള്‍ക്ക് മാഗ്നൈറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ട്. ശക്തവും അതുല്യവുമായ 'നിസാന്‍' ഐഡന്റിറ്റിയോടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ നിസാന്റെ നൂതന സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നിസാന്റെ തത്ത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് മാഗ്നൈറ്റ് എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന് ഓസ്കോക്ക് പറഞ്ഞു.

ലോകമെമ്പാടുമുള്ള 15 വിപണികളിലേക്ക് 'ബിഗ്, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. മികച്ച ഡിസൈന്‍, പ്രകടനം, മൂല്യം എന്നിവയുടെ സാര്‍വത്രിക ആകര്‍ഷണം ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ഒറഗഡത്തുള്ള റെനോ-നിസാന്‍ പ്ലാന്റിലാണ് നിസാന്‍ മാഗ്നൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമാണ് ഇന്ത്യന്‍ പ്ലാന്റ്.

കയറ്റുമതി ആദ്യം ദക്ഷിണാഫ്രിക്കയിലേക്കും ഇന്തോനേഷ്യയിലേക്കും ആരംഭിച്ചു, അത് പിന്നീട് നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെല്‍സ്, മൊസാംബിക്ക്, സാംബിയ, മൗറീഷ്യസ്, ടാന്‍സാനിയ, മലാവി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

കൊവിഡ്-19 വെല്ലുവിളികളും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യവും അവഗണിച്ച് കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ 42,000 മാഗ്നൈറ്റ് എസ്യുവികള് നിര്‍മ്മിച്ചതായി നിസാന്‍ പറയുന്നു. കമ്പനി ഇതുവരെ 6,344 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചപ്പോള്‍ ഭൂരിഭാഗം വാല്യങ്ങളും ആഭ്യന്തര വില്‍പ്പനയാണ് സംഭാവന ചെയ്തത്.

രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളോടെയാണ് മാഗ്നൈറ്റ് പുറത്തിറക്കിയത് - 1.0 ലിറ്റര്‍ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ HRA0 ടര്‍ബോ-പെട്രോള്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് യൂണിറ്റും ഏറെ പ്രശംസ നേടിയ XTronic CVT ഗിയര്‍ബോക്സും ഓഫറിലുണ്ട്.

XTronic CVT ഗിയര്‍ബോക്സുമായി ജോടിയാക്കിയ ടര്‍ബോ എഞ്ചിന് പലരും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, മാഗ്നൈറ്റിന്റെ വിജയത്തിന്റെ വലിയൊരു ഭാഗം അതിന്റെ ആകര്‍ഷകമായ വിലയും അതിന്റെ സ്പോര്‍ട്ടി ബാഹ്യ രൂപവുമാണ്. ലോഞ്ച് ചെയ്യുമ്പോള്‍, അടിസ്ഥാന വേരിയന്റിന് 5 ലക്ഷം രൂപയില്‍ താഴെ (എക്സ് ഷോറൂം) വില ഉണ്ടായിരുന്നു. നിലവില്‍, മാഗ്നൈറ്റിന് 5.76 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പോര്‍ട്ടി അലോയ്കള്‍, ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിന് എന്നിവയും മാഗ്നൈറ്റിന്റെ വിജയത്തെ തുടര്‍ന്നും സഹായിക്കുന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ള ടേക്കര്‍മാരെ കണ്ടെത്താന്‍ കാറിനെ സഹായിക്കുന്നതും ഈ ഘടകങ്ങളായിരിക്കാം. നിസാന്‍ മാഗ്നൈറ്റ്, നിസാന്റെ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന തത്ത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റ് സിനാന് ഓസ്കോക്ക് പറഞ്ഞു.

നിലവില്‍, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, സീഷെല്‍സ്, സാംബിയ, മൗറീഷ്യസ് തുടങ്ങിയ ദക്ഷിണേഷ്യന്‍, ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളിലേക്കാണ് നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയില്‍, കിയ സോനെറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടായി വന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, മഹീന്ദ്ര XUV300 എന്നിവയ്ക്കെതിരെയാണ് മാഗ്നൈറ്റ് മത്സരിക്കുന്നത്.