50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ തരംഗമായി മുന്നേറുകയാണ് നിസാൻ മാഗ്നൈറ്റ്. താങ്ങാനാവുന്ന വിലയും അടിപൊളി ഡിസൈനും ലുക്കും കൊണ്ട് നിസാന്റെ ഇന്ത്യയിലെ തലവര തന്നെ മാറ്റിയെഴുതിയ വാഹനമണ് ഈ മിടുക്കൻ.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ചുമ്മാ പറഞ്ഞതൊന്നുമല്ല, അടുത്തകാലം വരെ ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്ന ജാപ്പനീസ് വാഹന ഭീമനായ നിസാൻ മാഗ്നൈറ്റിലൂടെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന കൺസെപ്റ്റിൽ ഇന്ത്യയില്‍ നിർമിച്ച ആ കോംപാക്‌ട് എസ്‌യുവിയിൽ സൂപ്പര്‍ഹിറ്റായി മുന്നോട്ടു നീങ്ങുകയാണ്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ദേ ഇപ്പോൾ ചെന്നൈയിലെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) പ്ലാന്റിൽ നിന്ന് നിസാൻ ഇന്ത്യ മാഗ്‌നൈറ്റ് സബ്-കോംപാക്‌ട് എസ്‌യുവിയുടെ 50,000-ാമത്തെ യൂണിറ്റ് പുറത്തിറക്കി. ബ്രാൻഡിന്റെ നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉൽപ്പന്നമാണ് മാഗ്നൈറ്റ്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

കമ്പനി മെയ്ഡ്-ഇൻ-ഇന്ത്യ നിസാൻ എസ്‌യുവി മോഡൽ നിലവിൽ 15 ആഗോള വിപണികളിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലും ഇന്തോനേഷ്യയിലും അവതരിപ്പിച്ചതിന് ശേഷം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെൽസ്, മൊസാംബിക്, സാംബിയ, മൗറീഷ്യസ്, ടാൻസാനിയ, മലാവി എന്നിവിടങ്ങളിലും മാഗ്നൈറ്റ് ഇപ്പോൾ ലഭ്യമാണ്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

നിസാൻ മാഗ്നൈറ്റ് സബ്-കോംപാക്‌ട് ക്രോസ്ഓവർ നിലവിൽ XE, XL, XV Exe, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ 6 വേരിയന്റുകളിലാണ് ലഭ്യമാവുന്നത്. 5.76 മുതൽ 10.20 ലക്ഷം രൂപ വരെ വിലയുള്ള മാഗ്നൈറ്റ് ഇന്ത്യൻ വാഹന മേഖലയിൽ നിസാന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

മാഗ്‌നൈറ്റ് പുറത്തിറക്കിയതിന് ശേഷം നിസാൻ ഇന്ത്യയുടെ വിൽപ്പന ഗണ്യമായി വർധിക്കുകയായിരുന്നു. കയറ്റുമതിയും ഗണ്യമായി ഉയർന്നു. ആഗോളതലത്തിൽ നിസാൻ മാഗ്‌നൈറ്റിന്റെ മൊത്തം ബുക്കിംഗ് ഓർഡറുകൾ ഒരു ലക്ഷം കടന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ഇന്ത്യയിൽ 2020 ഡിസംബറിൽ വിൽപ്പനയ്ക്ക് എത്തിയ മാഗ്നൈറ്റ് ഇന്ന് കൈവരിച്ചിരിക്കുന്ന 50,000 യൂണിറ്റ് എന്ന ഉത്പാദന നാഴികക്കല്ല് കൈവരിക്കാൻ നിസാൻ ഇന്ത്യ ഏകദേശം 15 മാസക്കാലമാണ് എടുത്തത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിന്റെ സാന്നിധ്യത്തിലാണ് അമ്പതിനായിരം എന്ന മാന്ത്രിക സംഖ്യയിലെത്തിയ മോഡലിനെ പ്ലാന്റിൽ നിന്ന് പുറത്തിറക്കിയത്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

കൊവിഡ്, സെമി കണ്ടക്‌ടർ ചിപ്പ് പ്രതിസന്ധി എന്നിവയ്ക്കിടയിലും 15 മാസത്തിനുള്ളിൽ ഈ പുതിയ നാഴികക്കല്ല് കൈവരിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ബിജു ബാലേന്ദ്രൻ പറഞ്ഞു.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് നിസാൻ മാഗ്‌നൈറ്റ് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. അതിൽ 1.0 ലിറ്റര്‍ B4D നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ HRA0 ടര്‍ബോ-പെട്രോള്‍ എന്നിവയാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ആദ്യത്തെ NA പെട്രോൾ എഞ്ചിൻ പരമാവധി 72 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ കോംപാക്‌ട് എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ എഞ്ചിൻ 100 bhp കരുത്തിൽ 160 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. നിസാൻ മാഗ്നൈറ്റിലെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുന്നത്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

അതിനൂതനമായ എല്ലാത്തരം ഫീച്ചർ സംവിധാനങ്ങളുമായാണ് ഈ ജാപ്പനീസ് വാഹനത്തെ നിസാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. റിയർ വ്യൂ ക്യാമറ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ എന്നിവയും മാഗ്‌നൈറ്റിനൊപ്പം ഓഫർ ചെയ്യുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ഇതിന് പിന്നിൽ സെൻട്രൽ ആം റെസ്റ്റും ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളും ലഭിക്കുന്നു. ഗൂഗിൾ മാപ്‌സ് വഴിയുള്ള ഓൺബോർഡ് നാവിഗേഷനോട് കൂടിയ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. സ്‌പ്ലിറ്റ് സ്‌ക്രീൻ വ്യൂ, വീഡിയോ പ്ലേബാക്ക് എന്നിവയും ഇത് പിന്തുണയ്ക്കും. 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലിലാണ് കോംപാക്‌ട് എസ്‌യുവി നിരത്തിലെത്തുന്നത്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ റെനോ കൈഗർ, ടാറ്റ പഞ്ച്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വാഹനങ്ങളാണ് നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ. മൈക്രോ-ചിപ്പ് വിതരണത്തിലെ നിയന്ത്രണങ്ങൾ നിസാൻ മോട്ടോർ ഇന്ത്യയെ ഡെലിവറി ഓർഡറുകളുടെ ഉയർന്ന കാലതാമസത്തിന് കാരണമാക്കിയിട്ടുണ്ട്.

50,000 Magnite എസ്‌യുവികൾ നിർമിച്ച് നിസാന്റെ പടയോട്ടം, ബുക്കിംഗും ഒരു ലക്ഷം കടന്നു

എന്നിരുന്നാലും നിസാൻ ഉത്പാദനം ക്രമീകരിക്കുകയും സെമി കണ്ടക്ടർ ക്ഷാമത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് വീണ്ടെടുക്കൽ ഉറപ്പാക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india rolls out the 50000 magnite compact suv bookings crossed 1 lakh details
Story first published: Tuesday, March 22, 2022, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X