ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് നേടിയെടുത്ത് ജനപ്രിയ നിസാൻ മാഗ്നൈറ്റ് സബ് കോംപാക്‌ട് എസ്‌യുവിയും റെനോ കൈഗറും. 2020 അവസാനത്തോടെയാണ് മാഗ്‌നൈറ്റ് ഇന്ത്യയിലെത്തിയത്.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

എല്ലാ എൻക്യാപ് ടെസ്റ്റുകളുടെയും കാര്യത്തിലെന്നപോലെ പരീക്ഷിച്ച മോഡൽ മാഗ്നൈറ്റിന്റെ അടിസ്ഥാന വേരിയന്റാണ്. നിസാൻ മാഗ്‌നൈറ്റ് പരമാവധി 17 പോയിന്റിൽ 11.85 സ്‌കോറോടെ മുതിർന്നവരുടെ സുരക്ഷക്കായി 4 സ്റ്റാർ റേറ്റിംഗ് നേടി. 64 കിലോമീറ്റർ വേഗതയിൽ ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റിൽ കാർ പരീക്ഷിച്ചു. എന്നാൽ സൈഡ് ഇംപാക്ട് ടെസ്റ്റ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും ഡ്രൈവർ സൈഡ് ഡമ്മിയുടെ നെഞ്ച് ഭാഗത്ത് കണ്ട പരിക്കിന്റെ തോതിൽ ഗ്ലോബൽ എൻക്യാപ് ആശങ്ക ഉയർത്തിയിട്ടുണ്ട്. ചൈൽഡ് ഒക്യുപന്റ് പരിരക്ഷയിൽ മാഗ്‌നൈറ്റിന്റെ സ്‌കോർ വെറും 2 സ്റ്റാറാണ്. എന്നാൽ എൻട്രി ലെവൽ വേരിയന്റാണ് പരീക്ഷിച്ചത് എന്നതിനാൽ ഇതിന് പിന്നിൽ ISOFIX ചൈൽഡ് സീറ്റ് നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഈ കുറഞ്ഞ സ്കോറിന്റെ പ്രധാന കാരണം.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), പിൻ മിഡിൽ യാത്രക്കാരന് ത്രീ-പോയിന്റ് സിസ്റ്റത്തിന് പകരം ലാപ് സീറ്റ് ബെൽറ്റ്, സ്റ്റാൻഡേർഡായി സൈഡ് ഹെഡ് ഇംപാക്ട് പ്രൊട്ടക്ഷൻ ഇല്ലാത്തതിനാൽ നിസാൻ മാഗ്‌നൈറ്റിന് പോയിന്റ് നഷ്ടമായി. അതേസമയം മാഗ്നൈറ്റിന്റെ ഷെൽ ഘടനയ്ക്ക് സ്ഥിരതയുള്ള റേറ്റിംഗ് ലഭിച്ചു.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

നിസാനെ സംബന്ധിച്ചിടത്തോളം ഇത് ഗ്ലോബൽ എൻക്യാപ്പിൽ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണ്. ഡാറ്റ്സൻ ഗോ 2014-ൽ സീറോ സ്റ്റാർ റേറ്റിഗ് നേടിയാണ് മടങ്ങിയത്. പിന്നീട് 2019-ൽ ഡാറ്റ്സൻ റെഡി ഗോ 1-സ്റ്റാർ റേറ്റിംഗും നേടി. മാഗ്‌നൈറ്റ് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്‌തതും ഡാറ്റ്‌സൻ ഗോ-ക്രോസ് എന്ന പേരിലാണ് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതും. അതിനാൽ എസ്‌യുവിയുടെ ക്രാഷ് പ്രകടനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

നിസാൻ മാഗ്‌നൈറ്റിന്റെ റെനോ പതിപ്പാണ് ശരിക്കും കൈഗർ എങ്കിലും തന്റേതായ വ്യക്തിത്വം മുന്നോട്ടുവെക്കാൻ ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ദേ ഇപ്പോൾ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിലും മിന്നും പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് കൈഗർ.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

റെനോ ട്രൈബർ എം‌പി‌വിയുടെ കഴിഞ്ഞ വർഷത്തെ മികച്ച 4 സ്റ്റാർ പ്രകടനത്തിന്റെ ചുവടുപിടിച്ച് കൈഗർ ഇപ്പോൾ മികച്ച 4 സ്റ്റാർ റേറ്റിംഗാണ് സ്വന്തമാക്കിയിരിക്കുന്നത്. വാസ്തവത്തിൽ 17-ൽ 12.34 പോയിന്റ് സ്വന്തമാക്കി ഇത് ട്രൈബറിന്റെയും മാഗ്‌നൈറ്റിന്റെയും മൊത്തത്തിലുള്ള വ്യക്തിഗത സ്‌കോറിനെയും

മറികടന്നുവെന്നതും ശ്രദ്ധേയമായി.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

കുട്ടികളുടെ സംരക്ഷണത്തിൽ നിസാൻ മാഗ്‌നൈറ്റിന് സമാനമായ 2-സ്റ്റാർ പ്രകടനമാണ് റെനോ കൈഗറും കാഴ്ച്ചവെച്ചിരിക്കുന്നത്. ഐസോഫിക്‌സിനു പകരം സീറ്റ് ബെൽറ്റ് ഉപയോഗിച്ച് ചൈൽഡ് സീറ്റുകൾ ഘടിപ്പിച്ചാണ് കാർ പരീക്ഷിച്ചത്. ഇതുതന്നെയാണ് ഈ പരീക്ഷണത്തിൽ സ്കോർ പിന്നോട്ടുപോവാൻ കാരണമായത്.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

ട്രൈബറിനെപ്പോലെ കൈഗറിന്റെ ബോഡി ഷെല്ലിനും അസ്ഥിരമായ റേറ്റിംഗ് ലഭിച്ചു. ഉദാഹരണത്തിന് ഡോർ സിൽ പോലുള്ള പോയിന്റുകളിൽ ഷാസി നിർമാണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ രണ്ട് കാറുകളും ഒരു പ്ലാറ്റ്ഫോം പങ്കിടുന്നുണ്ടെങ്കിലും അവ തമ്മിൽ വ്യത്യാസങ്ങളുണ്ട്.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

ഗ്ലോബൽ എൻക്യാപ്പിൽ 2013 അവസാനത്തോടെയാണ് ഇന്ത്യയിൽ നിർമിച്ച കാറുകൾ പരീക്ഷിക്കാൻ തുടങ്ങിയത്. സേഫർ കാറുകൾ ഫോർ ഇന്ത്യ പ്രോഗ്രാം ആരംഭിച്ചതു മുതൽ ഇന്ത്യൻ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ ഉയർന്നിട്ടുണ്ട്. സ്റ്റാൻഡേർഡായി എയർബാഗുകൾ ഇല്ല എന്നതിൽ നിന്ന്, ഡ്രൈവർ സൈഡ് എയർബാഗ് വരെ എത്തി ഇപ്പോൾ ഒരു ഡ്യുവൽ ഫ്രണ്ട് എയർബാഗ് ആവശ്യകത രാജ്യത്ത് സ്റ്റാൻഡേർഡായി തന്നെ നിലവിൽ വന്നു.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

കാറുകളിൽ ഇഎസ്‌സി പോലുള്ള മറ്റ് ഉപകരണങ്ങൾ ചേർക്കുന്നതിന് പുറമെ സ്റ്റാൻഡേർഡായി നിർബന്ധിത 6 എയർബാഗുകൾ നിർദ്ദേശിക്കുന്നതിനെക്കുറിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ സംസാരിച്ചു. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങളോടെ, ഗ്ലോബൽ എൻക്യാപ് ഇന്ത്യൻ വിപണിയിൽ 50 മോഡലുകളുടെ ക്രാഷ് ടെസ്റ്റിംഗ് എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

നിസാൻ മാഗ്‌നൈറ്റിനും റൈനോ കൈഗറിനും പുറമെ, ഏജൻസിയുടെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് രണ്ട് കാറുകളിൽ ഹോണ്ട ജാസും നാലാം തലമുറ ഹോണ്ട സിറ്റിയും ഉൾപ്പെടുന്നു.

ക്രാഷ് ടെസ്റ്റിൽ മിന്നിതിളങ്ങി മാഗ്നൈറ്റും കൈഗറും; നേടിയെടുത്തത് 4-സ്റ്റാർ റേറ്റിംഗ്

നിലവിൽ ഇന്ത്യയിൽ ഏറ്റവും വില കുറവുള്ള കോംപാക്‌ട് എസ്‌യുവി മോഡലുകളാണ് കൈഗറും നിസാനും. മാഗ്നൈറ്റിന് 5.76 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം റെനോയുടെ കൈഗറിന് 5.79 ലക്ഷം രൂപ മുതൽ 10.22 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Nissan magnite and renault kiger scored 4 star rating in global ncap crash test
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X