Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

2021 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിര്‍മാതാക്കളായ നിസാന്‍. പോയ മാസം കമ്പനിയുടെ മൊത്തവ്യാപാരം 3010 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 159 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

പുതിയ നിസാന്‍ മാഗ്നൈറ്റിന്റെ വിജയത്തിന്റെ പിന്‍ബലത്തിലാണ് ജാപ്പനീസ് കാര്‍ നിര്‍മാതാവിന് 2021 സുപ്രധാന വളര്‍ച്ചയുടെ വര്‍ഷമായി മാറിയത്. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നിസാന്റെ ആഭ്യന്തര വില്‍പ്പന 27,965 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 6,609 യൂണിറ്റുകളേക്കാള്‍ 323 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതും.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി 17,785 യൂണിറ്റില്‍ നിന്ന് 28,582 വാഹനങ്ങള്‍ വര്‍ധിച്ചു, ഇത് 61 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ''കൊവിഡ് -19 ന്റെ വെല്ലുവിളികളും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും വിതരണത്തെ ബാധിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ 35,000 യൂണിറ്റുകള്‍ എത്തിച്ചുകൊടുത്തു, 323 ശതമാനം വളര്‍ച്ചയാണ് നിസാന്‍ കൈവരിച്ചതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

കൂടാതെ ബിഗ്, ബോള്‍ഡ്, ബ്യൂട്ടിഫുള്‍ നിസാന്‍ മാഗ്നൈറ്റ്, ഗെയിം ചേഞ്ചര്‍ എസ്‌യുവി ശക്തമായ ബുക്കിംഗ് വേഗതയില്‍ വിപണിയില്‍ തുടരുകയും ചെയ്യുന്നു. നാളിതുവരെ 77,000-ത്തിലധികം ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്. ഇതില്‍ 31 ശതമാനവും ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തില്‍ നിന്നാണ് വരുന്നത്.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

വിതരണ ശൃംഖലയുടെ പിന്തുണയോടെ മുന്നോട്ട് പോകാനാണ് ഞങ്ങളുടെ ശ്രമം, വരാനിരിക്കുന്ന മാസങ്ങളില്‍ ഈ വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തുകയും ഉപഭോക്തൃ ഉറപ്പിന് വേണ്ടി ഉടമസ്ഥാവകാശത്തിന്റെ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് മൂല്യം നല്‍കുന്നത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

നിസാന്‍ ഇന്ത്യ, നിസാന്‍, ഡാറ്റ്സണ്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍പ്പന ചെയ്യുന്നു, മാഗ്നൈറ്റിന്റെ മത്സരാധിഷ്ഠിത വിലയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും വാഹന നിര്‍മാതാക്കളുടെ ശക്തമായ വില്‍പ്പനയുള്ള മോഡലാക്കി മാറ്റി.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

തങ്ങളുടെ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി കമ്പനി നിരവധി വില്‍പ്പന സംരംഭങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ പുതിയ വെര്‍ച്വല്‍ സെയില്‍സ് അഡൈ്വസര്‍, സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍, ബൈബാക്ക് ഓപ്ഷന്‍ എന്നിവയും മറ്റും ഉള്‍പ്പെടുന്നു. നിസാന്‍, ഡാറ്റ്സണ്‍ കാറുകള്‍ ക്യാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലൂടെയും (CSD) പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവില്‍ ലഭ്യമാണ്.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

നിസാന്‍ സ്ഥിരമായി പ്രതിമാസം മാഗ്നൈറ്റിന്റെ 3,000 യൂണിറ്റുകള്‍ വരെ വില്‍ക്കുന്നു, 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഇത് ഇതിനകം 20,132 യൂണിറ്റുകള്‍ വിറ്റു. 2021 ഒക്ടോബറില്‍ നിസാന്‍ 3,913 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാസം ജൂലൈ ആയിരുന്നു, ഏകദേശം 4,073 വാഹനങ്ങള്‍ കമ്പനി വിറ്റു. നിസാന്‍ മാഗ്നൈറ്റിന്റെ വിജയത്തിന് വലിയ സംഭാവന നല്‍കുന്ന ഘടകങ്ങളിലൊന്ന് അത് നല്‍കുന്ന പണത്തിനുള്ള മൂല്യമാണ്.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

നിസാന്‍ മാഗ്നൈറ്റ്, ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ ആദ്യത്തെ സബ്-കോംപാക്ട് എസ്‌യുവിയാണ്. CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നതും. എസ്‌യുവി നാല് പ്രധാന വകഭേദങ്ങളില്‍ ലഭ്യമാണ് - XE, XL, XV, XV പ്രീമിയം.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ചോയ്സുകള്‍ എന്നിവയ്ക്കൊപ്പം ഓപ്ഷണല്‍ സവിശേഷതകളെ അടിസ്ഥാനമാക്കി 20 വ്യത്യസ്ത ഗ്രേഡുകളായി വാഹനം തരംതിരിച്ചിരിക്കുന്നു. എസ്‌യുവിയുടെ വില പരിശോധിച്ചാല്‍ ഇതില്‍ പ്രാരംഭ പതിപ്പിന് 5.71 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 9.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

മാഗ്നൈറ്റ് എസ്‌യുവി രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത് - 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

ഇതില്‍ ആദ്യത്തേത് ഏകദേശം 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ടെങ്കില്‍, രണ്ടാമത്തേത് 99 bhp കരുത്തും 160 Nm torque ഉം നല്‍കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടുന്നു, അതേസമയം ടര്‍ബോ പെട്രോള്‍ യൂണിറ്റില്‍ ഓപ്ഷണല്‍ CVT ഓട്ടോമാറ്റിക് യൂണിറ്റും വരുന്നു.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ എല്‍ഇഡി ബൈ-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വൈദ്യുതപരമായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍, റൂഫ്-റെയിലുകള്‍, ഫ്രണ്ട്, റിയര്‍ ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് മാഗ്നൈറ്റിന്റെ വരവ്.

Magnite-ന്റെ വരവില്‍ തലവര തെളിഞ്ഞ് Nissan; 2021 ഡിസംബറിലെ വില്‍പനയിലും വന്‍ കുതിപ്പ്

കൂടാതെ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് TFT ഡിസ്പ്ലേ യൂണിറ്റും ഇതിലുണ്ട്. വോയ്സ് റെക്കഗ്‌നിഷന്‍ ടെക്നോളജി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി റൗണ്ട് വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ എന്നിവ ഹൈലൈറ്റ് ഫീച്ചറുകളില്‍ ചിലതാണ്.

Most Read Articles

Malayalam
English summary
Nissan revealed car sales in december 2021 find here all details
Story first published: Saturday, January 1, 2022, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X