ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ കാറുകളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം 2023 ഒക്ടോബര്‍ 1 മുതല്‍ നടപ്പിലാക്കും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പുതിയ കാറുകളിലും മറ്റ് സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം കുറഞ്ഞത് ആറ് എയര്‍ബാഗുകളും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ 2022 ഒക്ടോബറിനുപകരം 2023 ഒക്ടോബര്‍ മുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ നിയമം പാലിക്കേണ്ടിവരുമെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

കോവിഡ് മഹാമാരി മൂലം വാഹന നിര്‍മ്മാതാക്കള്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തീരുമാനമെടുത്തതതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

'വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തില്‍ അതിന്റെ സ്വാധീനവും കണക്കിലെടുത്ത്, 2023 ഒക്ടോബര്‍ 01 മുതല്‍ പാസഞ്ചര്‍ കാറുകളില്‍ (എം 1 കാറ്റഗറി) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചു' ഗഡ്കരി ട്വിറ്ററില്‍ എഴുതി. വിലയും വേരിയന്റും പരിഗണിക്കാതെ മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

നിയമം നടപ്പാക്കുന്നത് 18 മാസം വൈകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പെട്ടെന്നുള്ള ഈ മാറ്റം കൈകാര്യം ചെയ്യാനുള്ള എയര്‍ബാഗ് നിര്‍മ്മാണ ശേഷി ഇന്ത്യയില്‍ ഇല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു കണക്കുകൂട്ടല്‍. 6 എയര്‍ബാഗ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിക്കായി 18 ദശലക്ഷം എയര്‍ബാഗുകള്‍ ആവശ്യമായി വരും. നിലവില്‍ 6 ദശലക്ഷം എയര്‍ബാഗുകളുടെ ശേഷി മാത്രമുള്ളതിനാല്‍ 12 ദശലക്ഷം എയര്‍ബാഗുകളുടെ കുറവ് നേരിടും.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

2022 ജനുവരിയിലായിരുന്നു 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. 6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് അസന്തുഷ്ടിയുണ്ട്. വിലകുറഞ്ഞ കാറുകളില്‍ 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ഇതിന് ചെലവേറുമെന്നാണ് അവര്‍ പറയുന്നത്.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

ഇത് എന്‍ട്രി ലെവല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറയുന്നത്. എന്‍ട്രി ലെവല്‍ കാറുകളേക്കാള്‍ സുരക്ഷിതമല്ലാത്ത ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിക്കുന്നത് അവര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

അപ്പോഴും പൗരന്‍മാരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നാണ് ഗഡ്കരി പ്രതികരിച്ചത്. പൗരന്മാരുടെ ജീവനാണ് കൂടുതല്‍ പ്രധാന്യമെന്നും ഓരോ അധിക എയര്‍ബാഗിനും കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഏകദേശം 100 രൂപ മാത്രമേ ചെലവാകൂ എന്നുമായിരുന്നു ഗഡ്കരി പ്രതികരിച്ചത്. 500 രൂപയുടെ വര്‍ധനവ് ജനങ്ങള്‍ സഹിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

അടുത്തിടെ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മഹാരാഷ്ട്രയില്‍ വെച്ചുണ്ടായ കാര്‍ അപകട ത്തില്‍ മരിച്ചിരുന്നു. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറില്‍ സഞ്ചരിച്ചിരുന്ന മിസ്ത്രി പിന്‍സീറ്റിലിരിക്കവേ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പിന്‍സീറ്റ് ബെല്‍റ്റുകളുടെയും മറ്റ് റോഡ് ഗതാഗത സുരക്ഷ മാര്‍ഗങ്ങളുടെ കാര്യത്തിലും കേന്ദ്രം സ്വരം കടുപ്പിച്ചിരുന്നു.

ഒരു വര്‍ഷം വൈകും; 2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ഉടന്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറും. ഇതിന്റെ കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ നീങ്ങുമ്പോള്‍ ആരെങ്കിലും ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സജ്ജീകരണമാണ്. നിര്‍ദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് പിന്‍സീറ്റില്‍ ഉള്‍പ്പെടെ ഏതെങ്കിലും യാത്രക്കാരന്‍ സുരക്ഷാ-ബെല്‍റ്റ് ബക്കിള്‍ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും.

Most Read Articles

Malayalam
English summary
Nitin gadkari announced 6 airbags mandatory in passenger cars from first october 2023
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X