പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഒപെൽ, ജീപ്പ്, മസെരാറ്റി, ഫിയറ്റ്, സിട്രൺ, ആൽഫ റോമിയോ, പൂഷോ തുടങ്ങിയ ബ്രാൻഡുകൾ സ്റ്റെല്ലാന്റിസ് കൂട്ടുകെട്ടിന് സ്വന്തമാണ്. ഫ്രഞ്ച് PSA ഗ്രൂപ്പിന്റെയും ഇറ്റാലിയൻ അമേരിക്കൻ ഫിയറ്റ് ക്രൈസ്‌ലർ കോർപ്പറേഷന്റെയും 50-50 ലയനത്തിനുശേഷം 2021 -ലാണ് കമ്പനി രൂപീകരിച്ചത്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഇപ്പോൾ, ഫിയറ്റിന്റെ പെർഫോമെൻസിനെ അടിസ്ഥാനമാക്കിയുള്ള സബ് ബ്രാൻഡായ അബാർത്ത് ബ്രാൻഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഇനി മുതൽ ഗ്രൂപ്പിലെ മറ്റേതൊരു ബ്രാൻഡിനെ പോലെ അബാർത്തിനെ പരിഗണിക്കുമെന്നും ഇനി അതിനെ ഒരു സബ് ബ്രാൻഡായി കണക്കാക്കില്ലെന്നും സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, അബാർത്തിന്റെ മാതൃ ബ്രാൻഡായി ഫിയറ്റ് തുടരും. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ, ഗ്രൂപ്പ് ഇപ്പോൾ തങ്ങളുടെ ആദ്യ പെർഫോമൻസ് എസ്‌യുവി അബാർത്ത് ബ്രാൻഡിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ദക്ഷിണ അമേരിക്കൻ വിപണികൾക്കായി ആസൂത്രണം ചെയ്ത ഫിയറ്റ് പൾസ് അബാർത്താണ് ഈ പുതിയ മോഡൽ. ഫിയറ്റ് പൾസ് എസ്‌യുവി ഇതിനകം തന്നെ ഈ മേഖലയിലെ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ വിൽപ്പനയ്‌ക്കെത്തുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

അബാർത്ത് ബാഡ്‌ജ് ചെയ്ത പതിപ്പുകൾ തീർച്ചയായും കൂടുതൽ പെർഫോമെൻസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ വിലനിർണ്ണയത്തിലും തീർച്ചയായും പ്രീമിയം ഉയരുകയും ചെയ്യും. നിലവിൽ, ഫിയറ്റും അബാർത്തും പൾസ് അബാർത്തിന്റെ ഫോട്ടോകൾ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്, മോഡലിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

സാധാരണ അബാർത്ത് ബാഡ്ജുകൾ, പുതിയ ലിവറി, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയി വീലുകൾ എന്നിവയും അതിലേറെയും പോലുള്ള കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ മോഡലിന് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പായും അറിയാം.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

പവർ ഔട്ട്പുട്ട് കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, 1.3 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ 185 bhp -ൽ കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തിമ മോഡൽ ലോഞ്ചിനോട് അടുത്ത് കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

അബാർത്ത് ബ്രാൻഡിനെക്കുറിച്ച് പറയുമ്പോൾ, സ്റ്റെല്ലാന്റിസ് അബാർത്തിനായി പ്രത്യേക ഡീലർഷിപ്പുകൾ കൊണ്ടുവരാൻ പദ്ധതിയിടുന്നു, പ്രത്യേകിച്ച് ബ്രാൻഡ് ഇതിനകം പ്രവർത്തിക്കുന്ന വിപണികളിലാണ് കമ്പനി ഉന്നം വെക്കുന്നത്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഫിയറ്റിന്റെ ഇന്ത്യൻ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിൽ ലോഞ്ച് ചെയ്ത പുന്തോ അബാർത്ത് കാരണം ഇന്ത്യയിലെ മിക്ക വാഹന പ്രേമികളും അബാർത്തിനെ ഓർക്കും. ഫിയറ്റ് 500 അബാർത്ത് 595 കോമ്പറ്റിസോണും ഫിയറ്റ് കൊണ്ടുവന്നിരുന്നു, എന്നിരുന്നാലും കാറിന് പ്രതീക്ഷിച്ചത്ര ഒരു ഓളം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഫിയറ്റും അബാർത്തും ഇന്ത്യൻ വിപണി വിട്ടെങ്കിലും അവയുടെ മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് ഇപ്പോഴും രാജ്യത്ത് രണ്ട് പ്രധാന ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്നു. ഇതിൽ ജീപ്പും സിട്രണും ഉൾപ്പെടുന്നു, ഇവ രണ്ടും അവരുടേതായ പ്രത്യേക വിഭാഗങ്ങളും ഉപഭോക്താക്കളേയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

ഇന്ത്യൻ വിപണിയിൽ ജീപ്പിന്റെ പ്രധാന വിൽപ്പന നേടുന്ന മോഡൽ കോമ്പസാണ്, ഇത് ഹൈലി ക്ലട്ടർഡ് മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ സവിശേഷമായ ഒരു സ്ഥാനം സ്ഥാപിക്കുന്നു.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പായി വിശേഷിപ്പിക്കപ്പെടുന്ന മെറിഡിയനെ ഇന്ത്യയിൽ കൊണ്ടുവരാൻ കമ്പനി ഇപ്പോൾ തയ്യാറെടുക്കുകയാണ്. ചില അധിക സവിശേഷതകളും വ്യത്യാസങ്ങളുമായിട്ടാവും വാഹനം എത്തുന്നത്.

പെർഫോമെൻസ് സ്പെക്ക് 2023 Abarth Pulse എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കുറിച്ച് Fiat

സിട്രൺ നിലവിൽ C5 എയർക്രോസ് രാജ്യത്ത് വിൽക്കുന്നു, അത് വില നിർണയ ചക്രത്തിന്റെ പ്രീമിയം സൈഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. സിട്രണിൽ നിന്നുള്ള അടുത്ത ലോഞ്ച്, C3 ഹാച്ച്‌ബാക്ക് കൂടുതൽ മാസ് മാർക്കറ്റ് മോഡലായിരിക്കും, ഇത് രാജ്യത്ത് അത്യാവശം മികച്ച വോള്യങ്ങൾ സൃഷ്ടിക്കാൻ സിട്രണിനെ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Performance spec fiat abarth pulse compact suv unveiled
Story first published: Wednesday, March 16, 2022, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X