മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

പോയ വർഷം സെലേറിയോയിൽ മാത്രം പുതിയ അവതരണം ഒതുക്കിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2022 എന്ന പുതുവർത്തിൽ രണ്ടുംകൽപ്പിച്ചിറങ്ങുകയാണ്. ബ്രാൻഡിന്റെ മോഡൽ നിരയിലെ മിക്ക കാറുകളെയും മിനുക്കിയിറക്കാൻ തയാറെടുക്കുകയാണ് കമ്പനി.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

ഒന്നിലധികം ഫെയ്‌സ്‌ലിഫ്റ്റുകൾ, പുതിയ തലമുറ മോഡലുകൾ, ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ നിരവധി പുതിയ കാറുകളാണ് മാരുതി സുസുക്കി നിരത്തിലെത്തിയിരിക്കുന്നത്. 2022 പകുതിയോടെ കമ്പനി ഏറെ കാത്തിരിക്കുന്ന ജിംനി ഓഫ്-റോഡ് അതിന്റെ 5-ഡോർ പതിപ്പിൽ കൊണ്ടുവരും.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5 ഡോർ, ഫോഴ്‌സ് ഗൂർഖ 5 ഡോർ എന്നിവയ്‌ക്കെതിരെയാണ് മോഡൽ സ്ഥാനം പിടിക്കുക. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തിൽ വികസിപ്പിച്ചെടുക്കുന്ന പുതിയ മാരുതി എസ്‌യുവി 2022 ദീപാവലിക്ക് തൊട്ടുമുമ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ തുടങ്ങിയ കാറുകൾക്കെതിരെ ഇത് ശക്തമായി പോരാടും. അതിന്റെ എസ്‌യുവി വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്തോ-ജാപ്പനീസ് ബ്രാൻഡ് ബലേനോയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് എസ്‌യുവി കൂപ്പെ കൂടി അവതരിപ്പിക്കും.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ചേർന്നുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി ഇത് വരാനാണ് സാധ്യത. ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് പറയുമ്പോൾ ബലേനോ പ്രീമിയം ഹാച്ച്ബാക്ക്, സിയാസ് സെഡാൻ, വാഗൺആർ ഹാച്ച്ബാക്ക്, എർട്ടിഗ, XL^ എംപിവി എന്നിവയ്ക്ക് മാരുതി സുസുക്കി മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

പുതുക്കിയ മാരുതി ബലേനോ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അതേസമയം അതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. 2022 ഫെബ്രുവരി അവസാന വാരം ഇത് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), 6 എയർബാഗുകൾ എന്നിവയ്‌ക്കൊപ്പം വലിയ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് പുതിയ ബലേനോ വരുന്നത്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

മുകളിൽ സൂചിപ്പിച്ചതുപോലെ മാരുതി സുസുക്കിയുടെ വളരെ ജനപ്രിയമായ വാഗൺആർ ഹാച്ച്ബാക്കിന് ഈ വർഷം മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കും. ഇപ്പോൾ ഈ പുതിയ മോഡലിന്റെ വിശദാംശങ്ങൾ വളരെ കുറവാണ്. എന്നിരുന്നാലും പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ബമ്പറും പുതിയ ഹെഡ്‌ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്‌ത അലോയ് വീലുകളും പോലെയുള്ള അൽപ്പം പരിഷ്‌ക്കരിച്ച ഡിസൈനുമായി ഇത് വരാനാണ് സാധ്യതയുള്ളത്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ടോൾ-ബോയ് ഹാച്ച്ബാക്കിന് പുതുക്കിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഫീച്ചറുകളുമൊത്ത് അവതരിപ്പിച്ചേക്കാം. 1999-ൽ ആരംഭിച്ച ഈ മോഡൽ വർഷങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇതുവരെ 24 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് വാഗൺആറിനുള്ളത്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

പുതിയ മോഡൽ വരുമ്പോൾ കാഴ്ച്ചയിൽ അൽപം പ്രീമിയംനെസ് കൊണ്ടുവരാനായിരിക്കും കമ്പനി ശ്രമിക്കുക. കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഇടംപിടിക്കുമെങ്കിലും എഞ്ചിനിലോ, ഗിയർബോക്‌സ് കോമ്പിനേഷനിലോ കാര്യമായ ഒരു മാറ്റവും വാഹനത്തിന് സംഭവിക്കാൻ സാധ്യയില്ലെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഹാച്ച്ബാക്കിന് രണ്ട് പെട്രോൾ എഞ്ചിനും ഒരു സിഎൻജി എഞ്ചിനുമാണ് വാഗ്ദാനം ചെയ്യുന്നത്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

പെട്രോൾ എഞ്ചിനിൽ 1.0 ലിറ്ററും 1.2 ലിറ്റർ യൂണിറ്റുമാണ് ലഭിക്കുന്നത്. അതേസമയം സിഎൻജി ഓപ്ഷൻ 998 സിസിയുമാണ്. മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ശ്രേണിയിലാണ് വാഹനം നിരത്തിലെത്തുന്നത്. വേരിയന്റും ഇന്ധന തരവും അനുസരിച്ച് വാഗൺആറിന് 20.52 കിലോമീറ്റർ (പെട്രോളിൽ) മുതൽ 32.52 കിലോമീറ്റർ (സിഎൻജിയിൽ) മൈലേജ് വരെ ഉണ്ട്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

കാറിന്റെ 1.0 ലിറ്റർ, 3 സിലിണ്ടർ, 1.2 ലിറ്റർ, 4 സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം തന്നെയാകും മാരുതി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിനും ലഭിക്കുക. ആദ്യത്തേത് 68 bhp കരുത്തിനൊപ്പം 90 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.2 ലിറ്റർ മോഡൽ 83 bhp കരുത്തിൽ 113 Nm torque ആണ് നൽകുന്നത്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

3655 മില്ലീമീറ്റർ നീളവും 1620 മില്ലീമീറ്റർ വീതിയും 2435 മില്ലീമീറ്റർ വീൽബേസും 5 സീറ്റുള്ള 4 സിലിണ്ടർ കാറാണ് വാഗൺആർ. 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് പിൻ സീറ്റ്, 341 ലിറ്റർ ബൂട്ട് സ്പേസ്, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുന്നിലും പിന്നിലും പവർ വിൻഡോകൾ, ഡേ/നെറ്റ് റിയർ വ്യൂ മിറർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവയും ടോൾബോയ് ഹാച്ചിന്റെ സവിശേഷതകളാണ്.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

CNG LXI Opt, CNG LXI, LXI, LXI Opt, VXI, VXI AMT, VXI AMT Opt, VXI Opt, VXI 1.2, VXI AMT 1.2, VXI 1 AMT, VX2, ZXI 1.2, ZXI AMT 1.2 എന്നിങ്ങനെ 14 വേരിയന്റുകളിൽ മാരുതി വാഗൺആർ തെരഞ്ഞെടുക്കാം.

മുഖംമിനുക്കാൻ റെഡിയായി Maruti Suzuki WagonR ഹാച്ച്ബാക്കും, പ്രതീക്ഷിക്കാം ഈ മാറ്റങ്ങളൊക്കെ

ഏറ്റവും വിലകുറഞ്ഞ മാരുതി വാഗൺആർ വേരിയന്റ് LXI ആണ്. അതിന്റെ 5.18 ലക്ഷം രൂപയാണ്. അതേസമയം 6.58 ലക്ഷം രൂപയാണ് കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ വില.

Most Read Articles

Malayalam
English summary
Popular maruti suzuki wagonr hatchback will receive facelift model in this year
Story first published: Friday, January 21, 2022, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X