Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

പോര്‍ഷ ഇന്ത്യ അതിന്റെ ആദ്യത്തെ ഇലക്ട്രിക് ഉല്‍പ്പന്നമായ ടെയ്കാന്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ 2021 നവംബറിലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ ഇതിനോടകം തന്നെ തെരഞ്ഞെടുത്ത ഏതാനും വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

ഇതിന് പിന്നാലെയാണ് മോഡലിനെ കമ്പനി രാജ്യത്ത് കൂടി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഏകദേശം 1.50 കോടി രൂപ എക്സ്‌ഷോറൂം പ്രാരംഭ വിലയിലാണ് കാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഇന്ത്യയില്‍ പോര്‍ഷ ടെയ്കാന്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാറിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

ആദ്യത്തെ ടെയ്കാന്‍ ടര്‍ബോ, പോര്‍ഷ സെന്റര്‍ ഡല്‍ഹി-എന്‍സിആറില്‍ വിതരണം ചെയ്യുകയും ചെയ്തു. 2.08 കോടി രൂപ വിലയുള്ള ടെയ്കാന്‍ ടര്‍ബോയുടെ ഇന്റീരിയര്‍ ട്രഫിള്‍ ബ്രൗണിലെ ക്ലബ് ലെതര്‍ ഇന്റീരിയര്‍ ഒലിയയില്‍ പൊതിഞ്ഞിരിക്കുന്നു. പോര്‍ഷ ടെയ്കാന്‍, നിച്ച് സെഗ്മെന്റില്‍ ഓഡി ഇ-ട്രോണ്‍ GT പോലുള്ള മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

ടെയ്കാന്‍, ടര്‍ബോ, ടര്‍ബോ S, 4S എന്നീ നാല് വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. ടെയ്കാന്‍ ടര്‍ബോ പതിപ്പില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ട്, ഓരോ ആക്സലിലും ഒന്ന് 625 bhp കരുത്തും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

അതിന്റെ 93.4kWh ബാറ്ററിയില്‍ നിന്ന് 420km റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവി ഉടമകള്‍ക്ക് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന 11kW എസി സോക്കറ്റില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 9 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. 50kW റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നത് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററികള്‍ 80 ശതമാനമായി ചാര്‍ജ് ചെയ്യാനും സാധിക്കും.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

അതേസമയം 350kW അള്‍ട്രാ റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നതുവഴി സമയം 20 മിനിറ്റായി കുറയ്ക്കുന്നു. ഉള്ളില്‍, പോര്‍ഷ ടെയ്കാന്‍ ക്യാബിന്‍ അതിന്റെ പ്രീമിയം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മുന്‍നിര മെറ്റീരിയലുകളുള്ള ഏതൊരു പോര്‍ഷയിലും ഏറ്റവും പരിഷ്‌കൃതമാണ്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

സാങ്കേതികവിദ്യയുടെ കാര്യത്തില്‍, ടെയ്കാന്‍ കാറിന്റെ പ്രവര്‍ത്തനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റും നിയന്ത്രിക്കുന്ന ഇരട്ട സ്‌ക്രീനുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു, സ്‌ക്രീനുകളില്‍ നിന്നുള്ള ഹാപ്റ്റിക് ഫീഡ്ബാക്ക് കമ്പനി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

പോര്‍ഷെ ടെയ്കന്റെ ബൂട്ട് 366 ലിറ്റര്‍ ആണ്, എന്നാല്‍ അതില്‍ ഭൂരിഭാഗവും ബാറ്ററികളാണ്. എന്നിരുന്നാലും, അധികമായി 84 ലിറ്റര്‍ ലഗേജ് ഇടമുണ്ടെന്നും കമ്പനി വ്യക്തമാക്കി. പോര്‍ഷ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ടെയ്കാന്‍ ടര്‍ബോ S. ഇതിന് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.8 സെക്കന്റുകള്‍ മാത്രം മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

1960-കളിലെ ഐക്കണിക്ക് 911-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ടെയ്കാന്‍ അതിന്റെ ഐസി എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ സിഗ്‌നേച്ചര്‍ സ്പോര്‍ടി സവിശേഷതകള്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

ചെരിഞ്ഞ മേല്‍ക്കൂര, മുന്‍ ബമ്പറില്‍ വിശാലമായ ബ്ലാക്ക്-ഔട്ട് എയര്‍ ഡാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരിചിതമായ ഫോര്‍-പോയിന്റഡ് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ വിപരീത L ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഏറ്റവും ആകര്‍ഷകമായ ഹൈലൈറ്റുകള്‍.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

സൈഡ് പ്രൊഫൈലില്‍, ബ്ലാക്ക്-ഔട്ട് B-പില്ലറുകള്‍, ഡോര്‍ മൗണ്ടഡ് ORVM-കള്‍, കൂറ്റന്‍ ഫൈവ്-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയും ഹൈലൈറ്റ് ചെയ്യുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

പിന്‍ഭാഗത്ത് നേര്‍ത്ത എല്‍ഇഡി ലൈറ്റ് ബാര്‍ ഫീച്ചര്‍ ചെയ്യുന്നു, ഇത് ഐതിഹാസികമായ 911-നെ അനുസ്മരിപ്പിക്കും. പോര്‍ഷ എക്‌സ്‌ക്ലൂസീവ് മാനുഫാക്ടൂര്‍ വ്യക്തിഗതമാക്കല്‍ പ്രോഗ്രാം വഴി തെരഞ്ഞെടുക്കാവുന്ന 65 പെയിന്റ് സ്‌കീമുകള്‍ക്ക് പുറമേ 17 സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളിലും വാഹനം ലഭ്യമാകും.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

ക്യാബിനിനുള്ളില്‍ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡില്‍ സെന്‍ട്രല്‍ 10.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും ഓപ്ഷണല്‍ പാസഞ്ചര്‍ ഡിസ്പ്ലേയും ഉള്‍പ്പെടുന്ന മള്‍ട്ടി-സ്‌ക്രീന്‍ ലേഔട്ട് ഉണ്ട്. കൂടാതെ, ഹാപ്റ്റിക് ഫീഡ്ബാക്ക് ഉള്ള ഒരു വലിയ 8.4-ഇഞ്ച് ടച്ച് പാനല്‍ എയര്‍-കോണ്‍ വെന്റുകള്‍ക്ക് താഴെയുള്ള സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ചിരിക്കുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

വളഞ്ഞ 16.8 ഇഞ്ച് ഡിസ്പ്ലേയ്ക്കൊപ്പം വൃത്താകൃതിയിലുള്ള രൂപഭാവം നല്‍കുന്ന മിനിമലിസ്റ്റ്, എന്നാല്‍ ആധുനിക പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതിന് ലഭിക്കുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

വുഡ്, എംബോസ്ഡ് അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ അല്ലെങ്കില്‍ ഫാബ്രിക് ട്രിമ്മുകള്‍ എന്നിവയുടെ സംയോജനത്തില്‍ നിന്നാണ് വാതിലുകളും സെന്റര്‍ കണ്‍സോളുകളും നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ സീറ്റുകളില്‍ മസാജ് സൗകര്യം, ഹീറ്റഡ് പിന്‍ സീറ്റുകള്‍, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Taycan ഇലക്ട്രിക് കാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ച് Porsche

അതേസമയം അടുത്തിടെ അമേരിക്കയിലുടനീളം ക്രോസ്-കണ്‍ട്രി റണ്‍ നടത്താന്‍ ഒരു ഇലക്ട്രിക് കാര്‍ എടുത്ത ഏറ്റവും ഫാസ്റ്റസ്റ്റ് ചാര്‍ജിംഗ് സമയത്തിനുള്ള ഒരു പുതിയ ലോക റെക്കോര്‍ഡ് ടെയ്കാന്‍ ഇലക്ട്രിക് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Porsche started deliveries of taycan electric cars in india
Story first published: Thursday, February 10, 2022, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X