പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

കയീന് ബെസ്‌പോക്ക് പ്ലാറ്റിനം-തീം ഡിസൈനും കൂടുതൽ സ്റ്റാൻഡേർഡ് ഫീച്ചറുകളും മെച്ചപ്പെടുത്തിയ എക്യുപ്മെന്റുകളുമായി ഒരു പുതിയ വേരിയന്റ് പോർഷ അവതരിപ്പിച്ചിക്കുകയാണ്.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

ഈ പുതിയ വേരിയന്റ് എസ്‌യുവി, കൂപ്പെ ബോഡി സ്റ്റൈലുകളിൽ ലഭ്യമാണ്. കയീൻ പ്ലാറ്റിനം എഡിഷൻ ഇതിനകം തന്നെ യുകെ പോലുള്ള വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്, പോർഷ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കെ, ഇന്ത്യയിലെ വാഹനത്തിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

പോർഷ കയീൻ പ്ലാറ്റിനം എഡിഷൻ: നവീകരണങ്ങൾ എന്താണ്?

പിൻഭാഗത്തെ പോർഷ ലെറ്ററിംഗ്, ഫ്രണ്ട് എയർ ഇൻടേക്കുകൾ, 21 ഇഞ്ച് അലോയി വീലുകൾ, മോഡൽ ഡെസിഗ്നേഷൻ എന്നിവ ഉൾപ്പെടെ സാറ്റിൻ-ഫിനിഷ് പ്ലാറ്റിനത്തിൽ നിരവധി ബെസ്പോക്ക് ഡിസൈൻ മാറ്റങ്ങൾ കയീൻ പ്ലാറ്റിനം എഡിഷനിൽ ഉൾപ്പെടുന്നു.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

സ്‌പോർട്‌സ്-എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകൾ, സൈഡ് വിൻഡോ ട്രിമ്മുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകൾ ബ്ലാക്ക് നിറത്തിലാണ്. ജെറ്റ് ബ്ലാക്ക്, കാരാര വൈറ്റ്, മഹാഗണി, മൂൺലൈറ്റ് ബ്ലൂ, ക്രയോൺ എന്നിവയുടെ പ്രത്യേക മെറ്റാലിക് ഫിനിഷുകളിൽ എക്സ്റ്റീരിയർ പെയിന്റ് തെരഞ്ഞെടുക്കാം.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

അകത്തളത്തിൽ, സിൽവർ നിറത്തിലുള്ള ട്രിം ഉപയോഗിച്ച് ടെക്സ്ചർ ചെയ്ത അലുമിനിയം ഫിനിഷ് നൽകിയിരിക്കുന്നു. ക്രയോൺ കളർഡ് സീറ്റ് ബെൽറ്റുകൾ, ബ്രഷ്ഡ് അലുമിനിയം ഡോർ സിൽസ്, പ്രത്യേക പ്ലാറ്റിനം എഡിഷൻ ലോഗോ എന്നിവയും ഇതിന് ലഭിക്കുന്നു.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

പോർഷ ലോഗോ മുന്നിലും പിന്നിലും ഹെഡ്‌റെസ്റ്റുകളിൽ എംബോസ് ചെയ്‌തിരിക്കുന്നു, അതേസമയം മോഡലിന് പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം, പനോരമിക് റൂഫ്, പ്രൈവസി ഗ്ലാസ് എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

പ്ലാറ്റിനം എഡിഷനിൽ സ്റ്റാൻഡേർഡായി ഒരു കൂട്ടം എക്‌സ്‌ട്രാസും ഉൾപ്പെടുന്നു, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ലെതർ സ്‌പോർട്‌സ് സീറ്റുകൾ, പ്രീമിയം ബോസ് സറൗണ്ട്-സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്‌ബോർഡിലെ പ്രത്യേക അനലോഗ് ക്ലോക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

പോർഷ കയീൻ പ്ലാറ്റിനം എഡിഷൻ: എഞ്ചിൻ ഓപ്ഷനുകൾ

ആഗോളതലത്തിൽ, സ്റ്റാൻഡേർഡ് കയീനിൽ ലഭ്യമായ അതേ എഞ്ചിനുകൾ ഉപയോഗിച്ച് പ്ലാറ്റിനം എഡിഷൻ തെരഞ്ഞെടുക്കാം. 3.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ V6 യൂണിറ്റ് 335 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, അതേസമയം E-ഹൈബ്രിഡ് 3.0 ലിറ്റർ പെട്രോൾ V6 ഒരു ഇലക്ട്രിക് മോട്ടോറും 17.9 kWh ബാറ്ററിയും സംയോജിപ്പിച്ച് മൊത്തം 455 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

439 bhp ഉത്പാദിപ്പിക്കുന്ന 2.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 പെട്രോൾ യൂണിറ്റും ലഭ്യമാണ്. ഈ എഞ്ചിനുകളിൽ ഏതാണ് ഇന്ത്യ-സ്പെക്ക് കയീൻ പ്ലാറ്റിനം എഡിഷനിൽ വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടറിയണം.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

പോർഷയുടെ ഇന്ത്യൻ പദ്ധതികൾ

പോർഷ അടുത്തിടെ ഇന്ത്യയിലെ 718, 911 ശ്രേണികളിലേക്കും പുതിയ മോഡലുകൾ ചേർത്തു. അതോടൊപ്പം അടുത്തിടെ ഇന്ത്യയിൽ 718 കേമാൻ GTS 4.0, 718 ബോക്സ്റ്റർ GTS 4.0 എന്നിവ പുറത്തിറക്കി, അവ ട്രാക്ക് ഫോക്കസ് ചെയ്ത GT4/സ്പൈഡർ മോഡലുകളേക്കാൾ കൂടുതൽ റോഡ്-ഫോക്കസ് ചെയ്ത സ്‌പോർട്‌സ് കാറുകളാണ്.

പുതിയ Cayenne പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ച് Porsche; ഇന്ത്യൻ ലോഞ്ച് ഉടൻ

ജർമ്മൻ കാർ നിർമ്മാതാക്കൾ 911 GT3, 911 GT3 ടൂറിംഗ് ഇരട്ടകളേയും പുറത്തിറക്കി. കഴിഞ്ഞ വർഷം അവസാനം, പോർഷ തങ്ങളുടെ ഓൾ-ഇലക്‌ട്രിക് സൂപ്പർകാറായ ടെയ്‌കാനും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മാക്കനൊപ്പം ഇന്ത്യയിൽ അവതരിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche unveiled all new platinum edition for cayenne
Story first published: Saturday, January 22, 2022, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X