Kwid, Triber, Kiger മോഡലുകൾക്ക് ചെലവേറും! വില കൂട്ടാനൊരുങ്ങി Renault

പുതുവർഷം പിറക്കാനിരിക്കാൻ പലർക്കും പല കാരണങ്ങളാണല്ലോ... എന്നാൽ വാഹന നിർമാതാക്കൾക്കെല്ലാം ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്. പല കാരണങ്ങൾ പറഞ്ഞ് തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കാനുള്ള അവസരമാണ് കമ്പനികൾക്കിത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, കിയ തുടങ്ങിയ ബ്രാൻഡുകൾ ഇതിനോടകം വില പരിഷ്ക്കാരം പ്രഖ്യാപിച്ചു കഴിഞ്ഞു.

ദേ ഇപ്പോൾ ഇതിനു പിന്നാലെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയും തങ്ങളുടെ മോഡൽ നിരയിലെ എല്ലാ കാറുകൾക്കും 2023 ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രാൻഡ് വിപണിയിൽ എത്തിക്കുന്ന ക്വിഡ്, കൈഗർ, ട്രൈബർ എംപിവി തുടങ്ങിയ മോഡലുകൾക്കാണ് ഈ പരിഷ്ക്കാരം പ്രാബല്യത്തിലാവുന്നത്. എല്ലാ വാഹന നിർമാതാക്കളും ചരക്ക് വിലയിലുണ്ടായ വർധനയാണ് ഇത്തവണത്തെ വില പരിഷ്ക്കാരത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Kwid, Triber, Kiger മോഡലുകൾക്ക് ചെലവേറും! വില കൂട്ടാനൊരുങ്ങി Renault

ഇതിനു പുറമെ വിദേശ വിനിമയ നിരക്കിലെഏറ്റക്കുറച്ചിലുകൾ, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകൾ എന്നിവ കാരണം ഇൻപുട്ട് ചെലവുകളിലെ നിരന്തരമായ വർധനവിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള ശ്രമത്തിലാണ് ജനുവരി മുതൽ വില വർധനവിന് നടപ്പിലാക്കുന്നതെന്നാണ് റെനോ കുറ്റപ്പെടുത്തുന്നത്. ഈ ഘടകങ്ങളിൽ ചിലത് അല്ലെങ്കിൽ എല്ലാ ഘടകങ്ങളും ജനുവരി മുതൽ വില വർധനവ് സ്ഥിരീകരിച്ച മറ്റ് കാർ നിർമാതാക്കളും ഉദ്ധരിച്ചിട്ടുണ്ട്. ഇതുവരെ, 2023 മുതൽ വരാനിരിക്കുന്ന വില വർധനവ് പ്രഖ്യാപിച്ചിട്ടുള്ള ബ്രാൻഡുകളിൽ മാരുതി സുസുക്കി, മെർസിഡീസ് ബെൻസ്, ഔഡി എന്നിവ ഉൾപ്പെടുന്നു.

ഈവിലയിലെ വർധനവ് സാധാരണയായി വാങ്ങുന്നവർക്കിടയിൽ താഴ്ന്ന വികാരങ്ങളിലേക്ക് വിവർത്തനം ചെയ്യും. എന്നാൽ മിക്ക ഒഇഎമ്മുകളും ഇന്ത്യൻ ആഭ്യന്തര വിപണിയിൽ കാറുകളുടെ നിലവിലെ ഡിമാൻഡ് ശക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ വലിയ ഓഫർ തന്നെയാണ് ഇയർ എൻഡിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം പയ്യെ പടിയിറങ്ങാൻ തുടങ്ങിയപ്പോൾ മുതൽ വാഹനങ്ങളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉത്പാദനത്തിനും വിതരണത്തിലും പല കാരണങ്ങാൽ ഈ വേഗത നിലനിർത്താൻ കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല.

വിപണിയിൽ എസ്‌യുവി മോഡലുകൾ ആധിപത്യം പുലർത്തുന്നത് തുടരുകയാണ്. എന്നാൽ മിക്ക ജനപ്രിയ മോഡലുകൾക്കും ഒരു മാസം മുതൽ 18 മാസം വരെയാണ് ബുക്കിംഗ് കാലയളവ് ഉള്ളത്. അടുത്തിടെ സമാപിച്ച ഉത്സവ സീസണിൽ മിക്ക നിർമാതാക്കളും വേഗത്തിൽ തന്നെ ഡെലിവറികൾ പൂർത്തിയാക്കുന്നതും കണ്ടിരുന്നു. എന്നാൽ ഉപഭോക്താക്കളെ ദീർഘകാലത്തേക്ക് കാത്തിരിപ്പിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് തുടരുന്നു. ആയതിനാൽ നിലവിലെ വില വർധനവ് വിപണിയെ കാര്യമായി ബാധിച്ചേക്കാം.

പ്രത്യേകിച്ച് റെനോ പോലുള്ള ബ്രാൻഡുകൾക്ക് അടുത്തിടെ വാർഷിക വിൽപ്പനയിൽ ഉൾപ്പടെ ചെറിയ നഷ്‌ടം വന്ന സാഹചര്യത്തിൽ പുതിയ വില വർധനവ് എത്തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം. എന്നാൽ ഇയർ എൻഡിംഗിന്റെ ഭാഗമായി നിലവിലെ സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനായി കമ്പനി 022 ഡിസംബറിൽ 50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളും മുന്നോട്ടുവെച്ചിരുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന ഈ ആനുകൂല്യങ്ങൾ തെരഞ്ഞെടുത്ത വേരിയന്റുകളിലും സ്ഥലങ്ങളും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

റെനോ ട്രൈബറിന് പരമാവധി 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഡിസംബർ മാസം ലഭിക്കുക. തെരഞ്ഞെടുത്ത വേരിയന്റുകളിൽ 15,000 രൂപ ക്യാഷ് കിഴിവ്, 25,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, തിരഞ്ഞെടുത്ത വേരിയന്റുകളിൽ 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കർഷകർ, സർപഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് റെനോ അംഗീകരിച്ച സാധുവായ രേഖകളുടെ ലഭ്യതയ്ക്ക് വിധേയമായി 5,000 രൂപയുടെ ഗ്രാമീണ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന് 2022 ഡിസംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും RXE ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. കൂടാതെ ചില വേരിയന്റുകളിൽ 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാധകമെങ്കിൽ RELIVE സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഗ്രാമീണ ആനുകൂല്യവും 10,000 രൂപ വരെ കിഴിവും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault announced price hike across its model range from 2023 january details
Story first published: Thursday, December 8, 2022, 9:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X