ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഇന്ത്യൻ വാഹന വിപണിയിൽ ആക്രമണാത്മകമായ തന്ത്രത്തിലൂടെ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിച്ചവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഡസ്റ്ററിലൂടെ രാജ്യത്ത് തുടങ്ങിയ യുദ്ധം പിന്നീട് ക്വിഡ്, ട്രൈബർ, കൈഗർ എന്നീ ജനപ്രിയ മോഡലുകളിലൂടെയാണ് റെനോ വെട്ടിപ്പിടിച്ചത്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡ് മുതൽ മിഡ്സൈസ് എസ്‌യുവിയായ ഡസ്റ്റർ വരെ നീളുന്ന റെനോ ശ്രേണിയിലെ വാഹനങ്ങൾ എല്ലാം തന്നെ സാധാരണക്കാരെ ഉദ്ദേശിച്ചാണ് പുറത്തിറക്കിയതും വിജയം കണ്ടതും. ആയതിനാൽ ഒരു പ്രീമിയം ബ്രാൻഡ് എന്ന പരിവേഷമൊന്നും റെനോയ്ക്കില്ല.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഇക്കാര്യം ബ്രാൻഡ് ഇഷ്‌ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. അടുത്തിടെയായി ആഗോള ശ്രേണിയിലെ റെനോയുടെ പ്രീമിയം കാറായ അർക്കാന കൂപ്പെയുടെ പരീക്ഷണയോട്ടം പല തവണയായി നിരത്തുകളിൽ കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. പ്രീമിയം കൂപ്പെ എസ്‌യുവിയായ അർക്കാനയെ ഇന്ത്യയിലെത്തിച്ച് ഞെട്ടിക്കാനാണോ റെനോയുടെ ഉദ്ദേശമെന്നായിരുന്നു ഏവരും ചിന്തിച്ചത്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

എന്നാൽ ഇതുസംബന്ധിച്ച സൂചനയൊന്നും കമ്പനി നൽകിയതുമില്ല. ഇപ്പോൾ ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള മഹീന്ദ്ര വേൾഡ് സിറ്റിയിൽ നിന്ന് അർക്കാനയുടെ മറ്റൊരു പരീക്ഷണ ചിത്രവും പുറത്തുവന്നതോടെ കൂപ്പെ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഓസ്‌ട്രേലിയ, കസാക്കിസ്ഥാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ പല യൂറോപ്യൻ വിപണികളിലും വിൽക്കുന്ന റെനോയുടെ ഒരു ആഗോള ഉൽപ്പന്നമാണ് അർക്കാന. രഹസ്യം എന്നർഥം വരുന്ന ലാറ്റിൻ പദമായ 'ആർക്കാനം' എന്നതിൽ നിന്നാണ് എസ്‌യുവി കൂപ്പെയ്ക്ക് ഈ പേര് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിൽ അർക്കാനയുടെ രണ്ട് വ്യത്യസ്ത മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ചില വിപണികൾക്ക് റെനോ B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അർക്കാന ലഭിക്കുമ്പോൾ മറ്റുള്ളവയ്ക്ക് കൂടുതൽ വിപുലമായ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മോഡലാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. മുമ്പ്, ഡസ്റ്റർ, ക്യാപ്‌ചർ തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ കൊണ്ടുവരാൻ റെനോ അതിന്റെ B0 പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നു.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഡസ്റ്റർ ഒരു മികച്ച വിജയം കൈവരിച്ച വാഹനമായിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ കാര്യമായ വിൽപ്പന പിടിച്ചെടുക്കാൻ ക്യാപ്‌ചറിന് കഴിഞ്ഞിരുന്നില്ല. പരാജയമായതോടെ വിപണിയിൽ നിന്നും ഫ്രഞ്ച് ബ്രാൻഡ് വാഹനത്തെ പിൻവലിക്കുകയും ചെയ്‌തിരുന്നു.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

വലിപ്പത്തിന്റെ കാര്യത്തിൽ അർക്കാനയ്ക്ക് 4,545 മില്ലീമീറ്റർ നീളമുണ്ട്. ഇത് ജീപ്പ് കോമ്പസിനേക്കാളും ഇന്ത്യയിലെ ക്യാപ്‌ചറിനേക്കാളും നീളമുള്ളതും എംജി ഹെക്ടർ അല്ലെങ്കിൽ ടാറ്റ ഹാരിയറിനേക്കാളും ചെറുതുമാ റെനോയുടെ ഈ എസ്‌യുവി കൂപ്പെ. അതേസമയം കാറിന്റെ വീതി 1,820 മീല്ലീമീറ്റർ ആണ്. ഇത് കോമ്പസ് അല്ലെങ്കിൽ ഡസ്റ്ററുമായി താരതമ്യപ്പെടുത്താവുന്നതാണ്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

കൂപ്പെ പോലുള്ള സ്റ്റൈലിംഗിന് ഉള്ളതിനാൽ റെനോ അർക്കാനയ്ക്ക് 1,565 മില്ലിമീറ്റർ ഉയരമാണുള്ളത്. കൂടാതെ പുതിയ കാലത്തെ മിക്ക ക്രോസ്ഓവർ എസ്‌യുവികളേക്കാളും ലാൻഡ് വളരെ കുറവാണെന്നതും എടുത്തുപറയാനാവും. ഇതിന് 2,721 മില്ലീമീറ്റർ വീൽബേസ് ഉണ്ട്. കൂടാതെ 205/208 mm ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന അർക്കാന കൂപ്പെ AWD, FWD പതിപ്പുകളിലും വിദേശ വിപണിയിൽ ലഭ്യമാണ്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

വിൽപന നടത്തുന്ന രാജ്യത്തെ ആശ്രയിച്ച് അർക്കാനയ്ക്ക് ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളാണ് റെനോ വാഗ്ദാനം ചെയ്യുന്നത്. ഇ-ടെക് ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് ടെക് പായ്ക്കുകൾക്കൊപ്പമുള്ള മോഡലുകളും കൂപ്പെ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും അർക്കാനയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എഞ്ചിൻ ഓപ്ഷൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.3 ലിറ്റർ പെട്രോൾ യൂണിറ്റാണ്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഓൾ-വീൽ ഡ്രൈവ് ഒരു ഓപ്ഷണൽ പാക്കേജായി നൽകിയിരിക്കുന്നത് ഏറെ ശ്രദ്ധേയമായൊരു കാര്യമാണ്. അർക്കാനയെ കൊണ്ടുവരാൻ റെനോ തയാറാവുകയാണെങ്കിൽ അതിൽ കൂടുതലും ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഉൾപ്പെടാനാണ് സാധ്യത. കാരണം അത് കാറിന്റെ വില കുറയ്ക്കാൻ സഹായിക്കും എന്നതു തന്നെയാണ്.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഇന്ത്യയിൽ ഇപ്പോൾ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ റെനോ അർക്കാന എസ്‌യുവി കൂപ്പെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും ഒരു ഇ-ടെക് ഹൈബ്രിഡ് ബാഡ്ജും ധരിച്ചതായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ ഇന്ത്യയിൽ ഹൈബ്രിഡ് കാറുകൾക്ക് ഡിമാന്റ് വർധിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്തായാലും വാഹനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

അടുത്തിടെ ഡസ്റ്റർ നിർത്തലാക്കിയിനാൽ നിലവിൽ റെനോ ഇന്ത്യയുടെ മോഡൽ നിരയിൽ ട്രൈബർ, ക്വിഡ്, കൈഗർ എന്നിങ്ങനെ മൂന്നു മോഡലുകൾ മാത്രമാണുള്ളത്. ഫ്രഞ്ച് ബ്രാൻഡിന്റെ ആഭ്യന്തര വിപണിയിൽ പ്രയോഗിക്കുന്ന തന്ത്രത്തിന് അനുയോജ്യമായ ഒരു രസകരമായ ഉൽപ്പന്നമായിരിക്കും അർക്കാനയെന്നാണ് വിലയിരുത്തൽ.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നീ 5 സീറ്റർ മോഡലുകൾക്ക് അർക്കാന ഒരു യോഗ്യനായ എതിരാളിയായിരിക്കാം. കൂടെ ഏകദേശം 12 മുതൽ 20 ലക്ഷം രൂപ വില നിശ്ചയിക്കുകയാണെങ്കിൽ അർക്കാനയ്ക്ക് വിപണിയിൽ നിന്നും ഉപഭോക്താക്കളെയും കണ്ടെത്താനായേക്കും.

ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

നോച്ച്‌ബാക്ക് ലുക്ക് നൽകുന്ന പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് അർക്കാനയെ മറ്റുള്ള എസ്‌യുവികളിൽ നിന്നും വ്യത്യസ്തനാക്കുന്നുവെന്നതും പ്ലസ് പോയിന്റാണ്.

Image Courtesy: Ponsam Charles / Rushlane Spylane

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault arkana coupe suv spied in india again details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X