വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

എസ്‌യുവി മോഡലുകളോടുള്ള പ്രണയം തലയ്ക്കുപിടിച്ചിരിക്കുകയാണ് വാഹന വിപണിക്ക്. ഇന്ത്യയിലും അത് വളരെ പ്രകടമാണ്. എന്നാൽ താങ്ങാനാവുന്ന വില കുറഞ്ഞ മോഡലുകളെയാണ് മിക്കവർക്കും പ്രിയം. അതിനാൽ മൈക്രോ, കോംപാക്‌ട് എന്നീ സെഗ്മെന്റുകളിലെല്ലാം വ്യത്യസ്‌ത മോഡലുകളുടെ അതിപ്രസരവും കാണാം.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവി ഏതാണെന്ന് ചോദ്യവും ഉത്തരവും ഇടയ്ക്കിടയ്ക്ക് മാറിമറിയാറുമുണ്ട്. വില പരിഷ്ക്കരണത്തിലെ ഏറ്റക്കുറച്ചിലുകളാണ് ഇതിനു പിന്നിലുള്ള ഒരു പ്രധാന കാരണം. പോയ 2021 ഡിസംബർ വരെ റെനോ കൈഗറിനായിരുന്നു ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവി എന്ന കിരീടം വഹിക്കാൻ ഭാഗ്യമുണ്ടായിരുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

എന്നാൽ പുതിയ വില വർധനവ് നടപ്പിലാക്കിയതോടെ ആ കിരീടം പ്രധാന എതിരാളിയും പങ്കാളിയുമായ നിസാൻ മാഗ്നൈറ്റിന് സ്വന്തമായിരിക്കുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ തങ്ങളുടെ രണ്ട് മുൻനിര മോഡലുകളുടെ വിലയിലാണ് പരിഷ്ക്കാരവുമായി എത്തിയിരിക്കുന്നത്. കൈഗർ സബ്-കോംപാക്‌ട് എസ്‌യുവിക്കും ട്രൈബർ എം‌പി‌വിക്കുമാണ് ബ്രാൻഡ് പുതുവർഷത്തിൽ വില ഉയർത്തിയിരിക്കുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

ഈ രണ്ട് കാറുകൾക്കും ഏകദേശം 30,000 രൂപ വരെയാണ് വില വർധനവ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും റെനോ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് കൈഗർ സബ്-കോംപാക്‌ട് എസ്‌യുവിയുടെ എൻട്രി ലെവൽ RXE മാനുവൽ വേരിയന്റിന് ഇപ്പോൾ 5.79 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

കൈഗറിന്റെ അടിസ്ഥാന വേരിയന്റിന് 5.64 ലക്ഷം രൂപയാണ് നേരത്തെ ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയുണ്ടായിരുന്നത്. അതായത് എസ്‌യുവിയുടെ ബേസ് മോഡലിന് ഏകദേശം 15,000 രൂപ വില വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റെനോ കൈഗർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

അന്ന് എസ്‌യുവി ലോഞ്ച് വില 5.45 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഇത് വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്‌ട് എസ്‌യുവിയാക്കി മാറ്റി. എന്നിരുന്നാലും ഏറ്റവും പുതിയ വില വർധനവിന് ശേഷം കൈഗറിന്റെ സാങ്കേതിക പതിപ്പായ നിസാൻ മാഗ്‌നൈറ്റ് ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്‌ട് എസ്‌യുവിയായി മാറി. ഇതിന് പ്രാരംഭ വില 5.76 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

പുതിയ വില പരിഷ്ക്കാരത്തിൽ കൈഗറിന്റെ 1.0 ലിറ്റർ RXT EASY-R ഓട്ടോമാറ്റിക് ഡ്യുവൽ ടോൺ വേരിയന്റിനാണ് ഏറ്റവും ഉയർന്ന വർധനവ് ലഭിച്ചിരിക്കുന്നത്. ഈ മോഡൽ സ്വന്തമാക്കണേൽ ഇനി മുതൽ 29,000 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

കൈഗറിന്റെ 1.0 ലിറ്റർ RXT EASY-R ഓട്ടോമാറ്റിക് ഡ്യുവൽ ടോൺ വേരിയന്റിന് ഇപ്പോൾ 8.01 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സബ്‌കോംപാക്‌ട് എസ്‌യുവിയുടെ മിക്കവാറും എല്ലാ വകഭേദങ്ങൾക്കും തന്നെ വില വർധിച്ചിട്ടുണ്ട്. സിവിടി വേരിയന്റോടു കൂടിയ 1.0 ലിറ്റർ RXZ X-TRONIC ടർബോയുടെ വില 10,960 രൂപയായി ഉയർന്ന് 9.99 ലക്ഷം രൂപയായി എക്സ്ഷോറൂം വില.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെവൻ സീറ്റർ മോഡലുകളിലൊന്നായി കണക്കാക്കപ്പെടുന്ന റെനോ ട്രൈബർ എംപിവിക്കും കാര്യമായ വില വർധനവ് ലഭിച്ചിട്ടുണ്ട്. ട്രൈബറിന്റെ വില ചില വകഭേദങ്ങൾക്ക് ഏകദേശം 30,000 രൂപ വരെയാണ് കമ്പനി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

ട്രൈബർ എംപിവിയുടെ അടിസ്ഥാന വേരിയന്റായ RXE പതിപ്പിന് എല്ലാ വേരിയന്റുകളിലും ഏറ്റവും കുറഞ്ഞ വർധനവ് ലഭിച്ചു. വിലകൾ നേരത്തെ ഉണ്ടായിരുന്ന 5.50 ലക്ഷം രൂപയിൽ നിന്ന് 5.69 ലക്ഷം രൂപയായി പുതുക്കിയ എക്സ്ഷോറൂം വില. അതായത് പുതിയ വില ഏകദേശം 19,000 രൂപയായാണ് ഉയർന്നിരിക്കുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

ട്രൈബർ വിലയിലെ ഏറ്റവും ഉയർന്ന വർധന അതിന്റെ ഓട്ടോമാറ്റിക് വകഭേദങ്ങളിലാണ്. RXL EASY-R, RXT EASY-R, RXZ EASY-R, RXZ EASY-R ഡ്യുവൽ ടോൺ ഓട്ടോമാറ്റിക് മോഡലുകൾക്ക് സമാനമായി 29,800 രൂപ വർധനവാണ് ലഭിച്ചിരിക്കുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

ടോപ്പ് എൻഡ് RXZ EASY-R ഡ്യുവൽ ടോൺ ഓട്ടോമാറ്റിക് വേരിയന്റിന് ഇപ്പോൾ 8.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതിന് നേരത്തെ 7.95 ലക്ഷം രൂപ ആയിരുന്നു മുടക്കേണ്ടി വന്നിരുന്നത്.

വില കുറഞ്ഞ കോംപാക്‌ട് എസ്‌‌യുവി ഇനി Kiger അല്ല, രണ്ട് മോഡലുകൾക്ക് വില വർധനവുമായി Renault

2021-ൽ റെനോ ഇന്ത്യയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ട്രൈബര്‍ മാറുകയും ചെയ്‌തിരുന്നു. പോയ കലണ്ടർ വർഷത്തിൽ കോംപാക്‌ട് എംപിവിയുടെ മൊത്തം 32,766 യൂണിറ്റുകളാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault increased the prices of two of its flagship models in india
Story first published: Monday, January 10, 2022, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X