Just In
- 7 hrs ago
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- 8 hrs ago
വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 Jahre M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW
- 10 hrs ago
യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
- 11 hrs ago
അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch
Don't Miss
- News
'കുമ്മനടിച്ചത് മമ്മൂട്ടി, കത്രിക തിരികെ വാങ്ങുന്നത് പരിഹസിക്കുന്നതാകില്ലെ?'; എൽദോസ് കുന്നപ്പള്ളി
- Movies
നാല് മക്കളുടെ അമ്മയാണെങ്കിലും എന്നെ ഇപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ് കാണുന്നതെന്ന് സിന്ധു കൃഷ്ണകുമാർ
- Finance
വിരമിച്ചാൽ ചെലവിന് എന്ത് ചെയ്യും; മാസ ചെലവിന് 1.40 ലക്ഷം നേടാൻ ഇന്ന് നിക്ഷേപിക്കേണ്ടത് 5,292 രൂപ
- Sports
IND vs ZIM: 'രാഹുല്‍ ഫിറ്റ്', ധവാന്റെ ക്യാപ്റ്റന്‍സി തെറിച്ചു, ടീമില്‍ മാറ്റം വരുത്തി ഇന്ത്യ
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Lifestyle
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
60,000 രൂപ വരെ ലാഭിക്കാം; മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Renault
ഇന്ത്യൻ വിപണിയിൽ ബജറ്റ് കാറുകളിറക്കി കളംപിടിച്ചവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഓരോ മാസവും വിൽപ്പന കൂട്ടുന്നതിനും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുമായി കമ്പനി നിരവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്.

അടുത്ത മാസം ഓണം വരുന്നതോടെ മോഡൽ നിരയിലാകെ ഗംഭീര ഓഫറുകളാണ് റെനോ ഇപ്പോൾ 2022 ഓഗസ്റ്റ് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബർ എംപിവി, കൈഗർ കോംപാക്ട് എസ്യുവി എന്നിവയുടെ മോഡൽ ലൈനപ്പിൽ റെനോ ഇന്ത്യ 60,000 രൂപ വരെയാണ് ഇത്തവണ ഡിസ്കൗണ്ടായി വാഗ്ദാനം ചെയ്യുന്നത്.

ഫ്രീഡം കാർണിവൽ ഓഫറിനൊപ്പം ക്യാഷ് ഡിസ്കൗണ്ടുകൾ, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവയാണ് റെനോ ഓഗസ്റ്റ് മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ഫ്രീഡം കാർണിവൽ ഓഫറിന് കീഴിൽ 5,000 രൂപയുടെ ആക്സസറികളും ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇനി മോഡൽ നിരയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾ ഇങ്ങനെ;

റെനോ ട്രൈബർ
ഇന്ത്യൻ വിപണിയിൽ സബ്-4 മീറ്റർ കോംപാക്ട് എംപിവി വാഹനമാണ് ട്രൈബർ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിലെത്തുന്ന മോഡലിന് 72 bhp പവറിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

മഹാരാഷ്ട്ര, ഗോവ, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ റെനോ ട്രൈബർ ഓഗസ്റ്റ് മാസം സ്വന്തമാക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് 60,000 രൂപയുടെ മൊത്തം ഡിസ്കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 45,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടുകളും 5,000 രൂപയുടെ സൗജന്യ ആക്സസറികളും സ്ക്രാപ്പേജ് പോളിസി ആനുകൂല്യത്തിന് കീഴിൽ 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് ട്രൈബറിൽ മൊത്തത്തിൽ 55,000 രൂപ കിഴിവ് ലഭിക്കും. കൂടുതൽ ഫീച്ചറുകളുള്ള ട്രൈബർ ലിമിറ്റഡ് എഡിഷന് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ മൊത്തം 45,000 രൂപയും കേരളത്തിൽ 35,000 രൂപയും കിഴിവ് ലഭിക്കും. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വെറും 15,000 രൂപ മാത്രമാണ് ഓഫറിനു കീഴിൽ ഒരുക്കിയിരിക്കുന്നത്.

റെനോ ക്വിഡ്
റെനോയുടെ ബജറ്റ് ഹാച്ച്ബാക്ക് 2019-ൽ മുഖം മിനുക്കി എത്തിയതോടെ വിപണിയിൽ നിന്നും മികച്ച വിൽപ്പന കൈവരിക്കുന്നുണ്ട്. ക്വിഡ് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.

അതിൽ യഥാക്രമം 68 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ പെട്രോൾ, 54 bhp പവർ വികസിപ്പിക്കുന്ന ഒരു 800 സിസി എഞ്ചിൻ ഓപ്ഷൻ എന്നിവയാണ് ഉൾപ്പെടുന്നത്.

2022 ക്വിഡിന് മഹാരാഷ്ട്ര, ഗോവ, കേരളം എന്നിവിടങ്ങളിൽ മൊത്തത്തിൽ 50,000 രൂപ കിഴിവ് ലഭിക്കുന്നു. അതിൽ 35,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളും 5,000 രൂപയുടെ സൗജന്യ ആക്സസറികളും സ്ക്രാപ്പേജ് പോളിസി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ റെനോ 45,000 രൂപ വരെ ഡിസ്കൗണ്ടാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.
MOST READ: പുതുതലമുറ Royal Enfield Bullet 350-യ്ക്കായി കാത്ത് വാഹന വിപണി; അവതരണം നാളെയെന്ന് സൂചന

റെനോ കൈഗർ
മറ്റ് രണ്ട് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി കൈഗറിന് എല്ലാ സംസ്ഥാനങ്ങളിലും 25,000 രൂപ വരെ ഏകീകൃത ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. അതിൽ 10,000 രൂപയുടെ കോർപ്പറേറ്റ് കിഴിവുകളും 10,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യങ്ങളും 5,000 രൂപയുടെ സൗജന്യ ആക്സസറികളും ഉൾപ്പെടുന്നു.

2022 മാർച്ചിൽ പുറത്തിറക്കിയ നവീകരിച്ച കോംപാക്ട് എസ്യുവി 100 bhp, 1.0 ടർബോ-പെട്രോൾ, 72 bhp, 1.0 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. റെനോ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമാണ്.