ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

വിവിധ ഉത്സവ സീസണുകള്‍ അടുക്കുമ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പല വഴികളാണ് തേടുന്നത്. ചിലര്‍ നിലവിലെ മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷനുകള്‍ അവതരിപ്പിക്കുമ്പോള്‍, മറ്റ് ചിലര്‍ മോഡലുകളില്‍ ഓഫറുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയാണ് ചെയ്യാറുള്ളത്.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

ഇത്തരത്തില്‍ ഓണക്കാലം എത്തിയതോടെ അത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് റെനോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂറോപ്യന്‍ ബ്രാന്‍ഡാണ് റെനോ.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

തുടക്കത്തില്‍ ഇത് മഹീന്ദ്രയുമായി സഹകരിച്ച് ലോഗനെ പുറത്തിറക്കുകയും തുടര്‍ന്ന് ഡസ്റ്ററുമായി സഹകരിച്ച് ഇന്ത്യയിലെ ഒരു മുഖ്യധാരാ നിര്‍മാതാവായി സ്വയം സ്ഥാപിക്കുകയും ചെയ്തു. റെനോയുടെ പ്രതിച്ഛായ ഉയര്‍ത്താനും രാജ്യത്തുടനീളമെത്തിക്കാനും ക്വിഡും തോളോടുതോള്‍ പ്രവര്‍ത്തിച്ചതൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, 2022-ല്‍ റെനോയ്ക്ക് മൂന്ന് മോഡലുകള്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്കുള്ളത്. A-സെഗ്മെന്റ് ഹാച്ച്ബാക്ക് ക്വിഡ്, സബ് 4 മീറ്റര്‍ എംപിവി ട്രൈബര്‍, സബ് 4 മീറ്റര്‍ എസ്‌യുവി കൈഗര്‍ എന്നിവയാണ് അവ.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

മൂന്ന് മോഡലുകളും മാന്യമായ സംഖ്യയില്‍ ഓരോ മാസവും കമ്പനി വില്‍ക്കുകയും ചെയ്യുന്നുണ്ട്. 2022 ജൂലൈ മാസത്തില്‍ റെനോ വില്‍പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയുടെ പരിമിതമായ പതിപ്പുകളാണ് ഇതിന് കാരണമെന്ന് വേണം പറയാന്‍.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

എന്നാല്‍, ഉത്സവ സീസണിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍, നിലവില്‍ പോര്‍ട്ട്‌ഫോളിയോയിലെ മോഡലുകളുടെ കുറച്ച് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവയുടെ റെനോ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ സെപ്റ്റംബര്‍ 2 മുതല്‍, അതായത് നാളെ മുതല്‍ ബുക്ക് ചെയ്യാം. ട്രൈബര്‍, കൈഗര്‍, ക്വിഡ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകള്‍ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില സമാനമായി തുടരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

റെനോ കൈഗര്‍, ട്രൈബര്‍ എന്നിവയുടെ RXZ ട്രിമ്മുകളില്‍ മാത്രമേ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ ശ്രേണി ലഭ്യമാകൂ. ക്വിഡിന്റെ കാര്യം വരുമ്പോള്‍, ക്ലൈംബര്‍ വേരിയന്റിന് മാത്രമേ ഈ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ ലഭിക്കൂ.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

വൈറ്റ്, മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിവയുടെ ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലാണ് ഈ പുതിയ പതിപ്പ് എല്ലാ ട്രാന്‍സ്മിഷനുകളിലും വാഗ്ദാനം ചെയ്യുന്നത്. ഈ കളര്‍ സ്‌കീം മൂന്ന് വാഹനങ്ങള്‍ക്കും ഇതിനകം ലഭിച്ച ഐസ് കൂള്‍ വൈറ്റ്, ബ്ലാക്ക് റൂഫ് ഓപ്ഷനുമായി സാമ്യമുണ്ട്.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

എന്നാല്‍ റെനോ ഫെസ്റ്റീവ് സീസണ്‍ എഡിഷനെ സജ്ജീകരിക്കുന്നത് ഈ കളര്‍ സ്‌കീമിന്റെ മുന്‍ ഗ്രില്ലിലും ഡിആര്‍എല്ലുകളിലും ഹെഡ്‌ലാമ്പുകളിലും സ്പോര്‍ട്ടി റെഡ് ആക്സന്റുകളിലും സൈഡ് ഡോര്‍ ഡെക്കലുകളിലും സജ്ജീകരിച്ചിരിക്കുന്നു.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

ക്വിഡിലെ വ്യക്തിഗത ഘടകങ്ങളിലേക്ക് വരുമ്പോള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, സി-പില്ലറിലെ ചുവന്ന ''ക്ലൈംബര്‍'' ഡെക്കല്‍, പിയാനോ ബ്ലാക്ക് വീല്‍ കവറുകള്‍, ORVM എന്നിവയില്‍ ചുവന്ന ഹൈലൈറ്റുകളുടെ ഒരു അധിക ഡാഷ് ലഭിക്കുന്നു. ട്രൈബര്‍ ലിമിറ്റഡ് എഡിഷനെ കുറിച്ച് പറയുകയാണെങ്കില്‍, പിയാനോ ബ്ലാക്ക് വീല്‍ കവറുകളും ഡോര്‍ ഹാന്‍ഡിലുകളും ഇതിന് ലഭിക്കുന്നു.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

എന്നാല്‍ കൈഗര്‍ നിലവില്‍ ഇന്ത്യയില്‍ റെനോയുടെ മുന്‍നിര ഓഫറായതിനാല്‍, മറ്റ് രണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് കുറച്ച് ഫ്‌ലാഷ് മൂല്യം ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

മുകളില്‍ സൂചിപ്പിച്ച എല്ലാ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പുറമെ, ഈ ഫെസ്റ്റീവ് സ്‌പെഷ്യല്‍ എഡിഷനില്‍ റെഡ് കളര്‍ ട്രിമ്മുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി കൈഗറിന് റെഡ് പെയിന്റ് ചെയ്ത ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു. കൈഗറിന്റെ ജാപ്പനീസ് കസിന്‍ മാഗ്നൈറ്റിന് ഈയിടെ ലഭിച്ച റെഡ് എഡിഷനുമായി ഇത് സാമ്യമുള്ളതാണ്.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

മാഗ്നൈറ്റിനൊപ്പം, ഉപഭോക്താക്കള്‍ക്ക് അധിക ഫീച്ചറുകളും ലഭിച്ചു, അത് കൂടുതല്‍ വാഹനത്തെ ഒന്നൂകൂടി മികച്ചതാക്കുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ റെനോയുടെ ലിമിറ്റഡ് എഡിഷന്‍ കോസ്‌മെറ്റിക് നവീകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

എന്നാല്‍ മെക്കാനിക്കലുകളുടെ കാര്യത്തില്‍, എല്ലാം അവ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകള്‍ക്ക് സമാനമാണ്. കൂടാതെ, കൈഗര്‍, ട്രൈബര്‍ എന്നിവയിലെ RXZ ട്രിമ്മുകള്‍ക്കും ക്വിഡിനൊപ്പം ക്ലൈംബര്‍ ട്രിമ്മിനും സമാനമായ ഫീച്ചറുകള്‍ ലഭിക്കുന്നു.

ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

സെപ്റ്റംബര്‍ രണ്ടിന് റെനോയുടെ ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ക്കായുള്ള ബുക്കിംഗ് ആരംഭിക്കും. സ്ഥലം, ലഭ്യത എന്നിവ അടിസ്ഥാനമാക്കി ബുക്ക് ചെയ്ത വാഹനങ്ങളുടെ കാത്തിരിപ്പ് കാലയളവ് അനുസരിച്ച് ഡെലിവറി നടത്തുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault launched festive limited edition for kwid kiger triber find here all details
Story first published: Thursday, September 1, 2022, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X