സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ ടാറ്റ നെക്സോണിന്റെ ആധിപത്യം മറികടക്കാൻ ഒരു കാലത്ത് ഈ നിരയിലെ രാജാവായിരുന്ന മാരുതി വിറ്റാര ബ്രെസ രണ്ടാംവരവ് നടത്തിയിരിക്കുകയാണ്. തലമുറ മാറ്റത്തോടെ കൂടുതൽ സാങ്കേതിക തികവ് നേടിയാണ് വാഹനത്തിന്റെ കടന്നുവരവ്.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

7.99 ലക്ഷം മുതൽ ആരംഭിക്കുന്ന വില ശ്രേണിയിലാണ് പുത്തൻ ബ്രെസയെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി കാറുകളെല്ലാം പപ്പടമാണ് സുരക്ഷയില്ലെന്നു പറയുന്നവർക്കുള്ള ഉത്തരവും തലമുറ മാറ്റത്തോടെ കമ്പനി നൽകുന്നുണ്ട്. പുത്തൻ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ എത്തിയതു മുതൽ ഇക്കാര്യം പ്രകടവുമാണ്.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം എങ്ങനെയെന്ന് അറിയേണ്ടേ. സമീപകാല സംഭവ വികാസങ്ങൾക്കും കാർ സുരക്ഷാ മാനദണ്ഡങ്ങളിൽ സർക്കാർ കൈക്കൊള്ളുന്ന ശക്തമായ നിലപാടുകൾക്കും അനുസൃതമായി പുതിയ ബ്രെസ സുരക്ഷാ വിഭാഗം തികച്ചും ഗൗരവമായി തന്നെ എടുത്തതായാണ് അവകാശപ്പെടുന്നത്.

MOST READ: പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

4-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗുള്ള മാരുതിയുടെ ഏറ്റവും സുരക്ഷിതമായ കാറാണ് നിലവിലെ തലമുറ ബ്രെസയെന്ന് വിശ്വസിക്കപ്പെടുന്നു.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

പുതിയ പതിപ്പിൽ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് സംവിധാനം, 20-ലധികം സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളെല്ലാം മാരുതി സുസുക്കി ബ്രെസ കോംപാക്‌ട് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുകയാണ് ഇത്തവണ ചെയ്‌തിരിക്കുന്നത്.

MOST READ: സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

ഈ മാറ്റങ്ങളിലൂടെ പുതിയ ബ്രെസയുടെ അവതാരം ഒരു പടി കൂടി മുന്നോട്ട് പോയി ഗ്ലോബൽ NCAP ക്രാഷ് റേറ്റിംഗിൽ നിന്ന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയേക്കുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട സുരക്ഷാ ഘടകത്തോടെ എസ്‌യുവിക്ക് 360-ഡിഗ്രി പാർക്കിംഗ് ക്യാമറയും ഡ്രൈവിംഗ് സ്പേസിന്റെ ആഴത്തിലുള്ള കാഴ്ച്ചയും ലഭിക്കുന്നു.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

ഒപ്പം ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ കൂടുതൽ അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ 360-ഡിഗ്രി ഡ്രൈവറെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

സ്പീഡ്, ആർപിഎം, ഇന്ധനക്ഷമത, മറ്റ് പ്രധാന അറിയിപ്പുകൾ എന്നീ സുപ്രധാന വിവരങ്ങൾ പ്രദർശിപ്പിച്ച് റോഡിൽ നിന്ന് കണ്ണെടുക്കാതെ വാഹനമോടിക്കാൻ ഡ്രൈവറിനെ അനുവദിക്കുന്ന സെഗ്‌മെന്റ്-ഫസ്റ്റ് കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേയും എസ്‌യുവിയിൽ ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

പുതിയ ഫീച്ചർ പായ്ക്കഡ് ബ്രെസയിൽ വയർലെസ് ചാർജിംഗ് ഡോക്കും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. ഇതിൽ ഡിവൈസ് ലെഫ്റ്റ് അലേർട്ട് സംവിധാനവും ഉണ്ട്. ഈ നൂതന സംവിധാനത്തിന് ബിൽറ്റ്-ഇൻ സുരക്ഷാ സവിശേഷതയുമുണ്ട്. അത് ഫോണുകൾ അമിതമായി ചൂടാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന കാര്യമാണ്.

MOST READ: വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

സുസുക്കിയുടെ സിഗ്നേച്ചർ TECT പ്ലാറ്റ്‌ഫോമിൽ നിർമിച്ച എസ്‌യുവി ഉയർന്ന ടെൻസൈൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തത്തിലുള്ള വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നുണ്ട്. പുത്തൻ ബ്രെസയുടെ ബോഡിക്ക് കാഠിന്യം കൂടുന്നതോടെ ശക്തമായ ആഘാതത്തെ പോലും ചെറുക്കാൻ എസ്‌യുവി കൂടുതൽ പ്രാപ്‌തമാവുന്നു.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ അതേ 1.5 ലിറ്റർ K15C സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനാണ് മാരുതി സുസുക്കി ബ്രെസയ്ക്ക് തുടിപ്പേകുന്നത്. ഇത് 6000 rpm-ൽ 102 bhp പവറും 4400 rpm-ൽ 136.8 Nm torque ഉം വികസിപ്പിക്കും. ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റത്തിൽ ഒരു സ്റ്റാർട്ടറും ജനറേറ്ററും ആയി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഒരു ബാറ്ററി പായ്ക്കും അടങ്ങിയിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

മാരുതി സുസുക്കി ബ്രെസയുടെ എഞ്ചിൻ 5-സ്പീഡ് ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതിയ മാരുതി സുസുക്കി ബ്രെസയുടെ വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ 45,000-ലധികം ബുക്കിംഗുകൾ നേടാൻ വാഹനത്തിനായിരുന്നു.

Most Read Articles

Malayalam
English summary
Safety packages of newly launched maruti suzuki brezza compact suv
Story first published: Friday, July 1, 2022, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X