മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി സഹകരിച്ച് ഇന്ത്യൻ വിപണിക്കായി ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇരു ബ്രാൻഡുകളും അവരവുടെ ബാഡ്‌ജിംഗിൽ വാഹനം പുറത്തിറക്കാന് പദ്ധതിയിട്ടിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ടൊയോട്ടയുടെ ബാഡ്‌ജിലെത്തുന്ന എസ്‌യുവിയെ ജൂലൈ ഒന്നിന് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന. ഹൈറൈഡർ എന്നു പേരിട്ടിരിക്കുന്ന മോഡലിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്ന കിടിലൻ ഏഴ് സവിശേഷതകളെ ഒന്നു പരിചയപ്പെട്ടാലോ?

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ഹൈബ്രിഡ് എഞ്ചിൻ

ടൊയോട്ട ഹൈറൈഡറിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുക. കൂടാതെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സംവിധാനവും പുത്തൻ എസ്‌യുവിയിൽ കമ്പനി അവതരിപ്പിക്കും. ഇതിന് പരമാവധി 116 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ഫ്രണ്ട് വീൽ ഡ്രൈവായ വാഹനത്തിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷന് പുറമെ ഇ-സിവിടി ഓട്ടോമാറ്റിക്കും ഹൈറൈഡറിൽ ഉണ്ടാവും. ഈ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും ടൊയോട്ട ഹൈറൈഡർ എന്നതാണ് മറ്റൊരു പ്രത്യേകത.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ഓൾ-വീൽ ഡ്രൈവും മൈൽഡ്-ഹൈബ്രിഡ് ടെക്കും

വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാവും ടൊയോട്ട അണിനിരത്തുക. രണ്ടാമത്തേത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ചേർത്തായിരിക്കും വിപണിയിലേക്ക് പരിചയപ്പെടുത്തുക. പോരാത്തതിന് ഓൾ-വീൽ ഡ്രൈവ് സംവിധാനവും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവും ഹൈറൈഡറിൽ ബ്രാൻഡ് പരിചയപ്പെടുത്തും.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

ഹെഡ്-അപ് ഡിസ്പ്ലേ

ടൊയോട്ട തങ്ങളുടെ ഏറ്റഴും പുതിയ മിഡ്-സൈസ് എസ്‌യുവിയിൽ HUD (ഹെഡ്-അപ്പ് ഡിസ്‌പ്ലേ) വാഗ്ദാനം ചെയ്യും. ഇത് വളരെ പ്രായോഗികമായ ഒരു സവിശേഷതയായിരിക്കും, റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ വിവരങ്ങൾ പരിശോധിക്കാൻ ഡ്രൈവർമാരെ സഹായിക്കുന്ന സംവിധാനമാണിത്. നേരത്തെ ഗ്ലാൻസയുടെ പുത്തൻ മോഡലിലും ബ്രാൻഡ് ഈ സവിശേഷത അവതരിപ്പിച്ചിരുന്നു.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

പനോരമിക് സൺറൂഫ്

അർബൻ ക്രൂയിസർ, ഫോർച്യൂണർ തുടങ്ങിയ ജനപ്രിയ ടൊയോട്ട എസ്‌യുവികളിൽ സൺറൂഫിന്റെ അഭാവം വാങ്ങുന്നവരിൽ നിന്നും എതിരാളികളിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. എന്നാൽ ഹൈറൈഡറിലൂടെ ഈ പരാതി പരിഹരിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പദ്ധതി. അതും ഒരു പനോരമിക് സൺറൂഫായിരിക്കും ഹൈറൈഡറിന് സമ്മാനിക്കുക എന്നതാണ് ശ്രദ്ധേയമാവുക.

MOST READ: ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മിക്കവാറും എല്ലാ മോഡലുകളും ഇപ്പോൾ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായാണ് വരുന്നത്. അതിനാൽ തന്നെ വരാനിരിക്കുന്ന ഹൈറൈഡറിൽ ടൊയോട്ട കണക്റ്റഡ് സിസ്റ്റവും വാഗ്ദാനം ചെയ്യും. ഇത് പുതിയ ഗ്ലാൻസയ്ക്ക് സമാനമായ ടൊയോട്ട ഐ-കണക്ട് ടെക്നോളജി ആയിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഇതിലുണ്ടാവും.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

360-ഡിഗ്രി ക്യാമറ

പലപ്പോഴും വളരെ ഇടുങ്ങിയ സ്ഥലങ്ങളിൽ കാറുകൾ പാർക്ക് ചെയ്യാൻ നിർബന്ധിതരാവാറുണ്ട്. ഇവിടെയാണ് 360-ഡിഗ്രി ക്യാമറ പ്രാധാന്യമർഹിക്കുന്നത്. 360-ഡിഗ്രി പാർക്കിംഗ് ക്യാമറയുടെ ലഭ്യത ഈ വരാനിരിക്കുന്ന ടൊയോട്ട എസ്‌യുവിയെ വളരെ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ സഹായിക്കുകയും സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധനേടാനും സഹായകരമാവും.

MOST READ: BH രജിസ്ട്രേഷന് എങ്ങനെ അപേക്ഷ നൽകാം? നടപടി ക്രമങ്ങൾ ഇങ്ങനെ

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹൈറൈഡറിൽ ഒരുക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയെല്ലാം

വെന്റിലേറ്റഡ് സീറ്റുകൾ

ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ യാത്ര ചെയ്യാൻ പ്രത്യേകിച്ച് ചൂടുള്ള കാലവസ്ഥയിൽ സഹായകരായ സവിശേഷതയാണ് വെന്റിലേറ്റഡ് സീറ്റുകൾ. ഹൈറൈഡറിൽ ഈ ഫീച്ചർ ടൊയോട്ട അവതരിപ്പിക്കുമെന്നതാണ് ഏറെ സ്വീകാര്യമായ കാര്യം. കൂടാതെ, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും.

Images are for representation only

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Seven excited features from upcoming toyota new hyryder midsize suv
Story first published: Saturday, June 18, 2022, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X