കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

സ്ലാവിയ മിഡ്-സൈസ് സെഡാന്റെ ലോഞ്ച് തീയതി സ്കോഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ വർഷം മാർച്ച് ആദ്യം സ്ലാവിയയുടെ ഡെലിവറികൾ ആരംഭിക്കുമെന്ന് സ്കോഡ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക്ക് ഹോളിസ് സ്ഥിരീകരിച്ചു.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

സ്ലാവിയയുടെ അവതരണത്തിന് മുമ്പ് ഇന്ത്യൻ വിപണിയിൽ നിന്ന് റാപ്പിഡ് സെഡാൻ സ്‌കോഡ പിൻവലിച്ചു. കൂടാതെ സ്ലാവിയയെ ഇന്ത്യൻ റോഡുകളിൽ ഒരു ക്യാമഫ്ലാഗും കൂടാതെ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർച്ചസ് എന്നിവയിലും ഉപയോഗിക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുത്തൻ സെഡാൻ. സ്ലാവിയ അതിന്റെ എഞ്ചിനുകളും ഗിയർബോക്സുകളും ഇതേ മോഡലുകളുമായി പങ്കിടും.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഓഫറിൽ ഉണ്ടാകും. 1.0 ലിറ്റർ TSI എഞ്ചിനും 1.5 ലിറ്റർ TSI എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0 TSI 115 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 TSI 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

രണ്ട് എൻജിനുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കും. 1.0 TSI യൂണിറ്റിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും വരുന്നു, 1.5 TSI -ക്ക് ഏഴ് സ്പീഡ് DCT ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

സ്ലാവിയയുടെ നീളം 4,541 mm, വീതി 1,752 mm, ഉയരം 1,487 mm എന്നിങ്ങനെയാണ്. ഇതിന്റെ 2,651 mm വീൽബേസ് മാരുതി സുസുക്കി സിയാസിനോട് വളരെ അടുത്താണ്. മാത്രമല്ല, സ്ലാവിയ ഇപ്പോൾ സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ സെഡാനാണ്.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

നിലവിലെ റാപ്പിഡിനേക്കാൾ വലിയ സെഡാനായിരിക്കും സ്ലാവിയ. 521 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പേസ്. ഇത് ഒരു പരമ്പരാഗത സെഡാൻ ബൂട്ടിനൊപ്പമാവും വരുന്നത് സ്കോഡ ഒക്ടാവിയയെപ്പോലെ ഒരു നോച്ച്ബാക്ക് ആയിരിക്കില്ല.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

ടൊർണാഡോ റെഡ്, കാൻഡി വൈറ്റ്, കാർബൺ സിൽവർ, ക്രിസ്റ്റൽ ബ്ലൂ, ബ്രില്യന്റ് സിൽവർ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ സ്ലാവിയയെ സ്‌കോഡ അവതരിപ്പിക്കും. മൂന്ന് വേരിയന്റുകളാണ് ഓഫറിൽ ഉണ്ടാവുക. വേരിയന്റുകളുടെ പേര് കുഷാഖുമായി പങ്കിടും. അതിനാൽ, ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെയാവും ഇവ അറിയപ്പെടുന്നത്.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, L ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ബൗൺസ് ബാക്ക് ഫീച്ചറുകളുള്ള ഇലക്ട്രിക് സൺറൂഫ്, C ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ ടോണിൽ ഫിനിഷ് ചെയ്ത 16 ഇഞ്ച് അലോയി വീലുകൾ എന്നിവയുമായാണ് സ്ലാവിയ എത്തുന്നത്. ബമ്പറുകൾ താരതമ്യേന ലളിതമാണ്, അവ സ്ലാവിയയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയ്‌ക്കൊപ്പം പോകുന്നു.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

സ്ലാവിയയുടെ ക്യാബിനും വളരെ പ്രീമിയമായി തോന്നുന്നു. ബ്ലാക്കിലും ബീജിലും ഫിനിഷ് ചെയ്ത ഡ്യുവൽ ടോൺ ക്യാബിനാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സ്‌കോഡ ആപ്പുകൾ എന്നിവയ്‌ക്കൊപ്പം വരുന്ന ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടൺ, ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിററുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, റിയർ എസി വെന്റുകൾ, ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റ് എന്നിവയും അതിലേറെയും വാഹനത്തിൽ ഉണ്ട്. സമീപകാല മോഡലുകളായ കൊഡിയാക്, കുഷാഖ്, ഒക്ടാവിയ എന്നിവയിൽ നാം കണ്ട പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും സ്‌കോഡ ഇതിൽ ഉപയോഗിക്കുന്നു.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഒരു പുതിയ മോഡലിനെ ഇന്ത്യൻ വിപണി കണ്ടിട്ട് നാളുകളായി. സ്കോഡ തങ്ങളുടെ സെഡാനുകൾക്ക് കൂടുതലും പേരുകേട്ടതാണ്, അനിനാൽ തന്നെ സ്ലാവിയ ഇന്ത്യൻ വിപണി ആകാംഷയോടെ നോക്കിയിരിക്കുന്ന ഒരു മോഡലാണ്.

കാത്തിരിപ്പിന് വിരാമം; സ്ലാവിയയുടെ ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കുമെന്ന് സാക്ക് ഹോളിസ്

രാജ്യത്ത് അരങ്ങേറ്റത്തിന് ശേഷം റാപ്പിഡിന് കാര്യമായ അപ്‌ഡേറ്റ് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ റാപ്പിഡിന് ഒരു പകരക്കാരനാവും സ്ലാവിയ. പുതിയ സെഡാൻ മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെന്റോ, ഹോണ്ട സിറ്റി, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർടസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda delivery details revealed ahead of launch timeline
Story first published: Wednesday, January 19, 2022, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X