Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

ആഗോള സെമികണ്ടക്ടര്‍ ക്ഷാമവും പകര്‍ച്ചവ്യാധിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 8,78,200 വാഹനങ്ങള്‍ വിതരണം ചെയ്തതായി സ്‌കോഡ ഓട്ടോ പ്രഖ്യാപിച്ചു. രാജ്യത്തും ബ്രാന്‍ഡിന്റെ വില്‍പ്പന പോയ വര്‍ഷം മികച്ചതായിരുന്നുവെന്ന് വേണം പറയാന്‍.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

കുഷാഖ് എന്നൊരു മോഡലിനെ അവതരിപ്പിച്ച് രാജ്യത്തെ വില്‍പ്പന സ്‌കോഡ തിരികെ പിടിക്കുന്നതും പോയ വര്‍ഷത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ബ്രാന്‍ഡ് നിരയിലെ എന്യാക് iV എന്ന മോഡലിന്റെ വില്‍പ്പന കണക്കുകളും പങ്കുവെച്ചിരിക്കുകയാണ് ചെക്ക് നിര്‍മാതാക്കള്‍.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

വിപണിയില്‍ വിജയകരമായ തുടക്കമെന്ന നിലയില്‍ 45,000 ഓള്‍-ഇലക്ട്രിക് എന്യാക് iV ഡെലിവര്‍ ചെയ്തിട്ടുണ്ടെന്നും ചെക്ക് വാഹന നിര്‍മാതാവ് അറിയിച്ചു. അടുത്തിടെയാണ് അവതരണത്തിനൊരുങ്ങുന്ന എന്യാക് കൂപ്പെ iV മോഡലിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ കമ്പനി വെളിപ്പെടുത്തിയത്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ വിതരണ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഓള്‍-ഇലക്ട്രിക് എന്യാക് കൂപ്പെ iV, Koraq എന്നിവ പോലെയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ നിരയില്‍, സ്‌കോഡ ഈ വര്‍ഷത്തെ വില്‍പ്പനയുടെ കാര്യത്തില്‍ പോസിറ്റീവ് വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതും. ജനുവരി 31-ന് പുതിയ എന്യാക് കൂപ്പെ iV അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

കൊവിഡ് മഹാമാരിയും, സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷങ്ങളിലൊന്നായിരുന്നു 2021 എന്ന് സ്‌കോഡ സിഇഒ തോമസ് ഷാഫര്‍ പറഞ്ഞു.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

''വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സെമികണ്ടക്ടര്‍ വിതരണ സാഹചര്യം ക്രമേണ ലഘൂകരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണെന്നും, എന്യാക് കൂപ്പെ iV ഉള്‍പ്പെടെയുള്ള നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും, വളരെ ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്‍ഡ് ബ്രാന്‍ഡിന് ലഭിക്കുന്നുണ്ടെന്നും ഷാഫര്‍ കൂട്ടിച്ചേര്‍ത്തു.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

ഈ മോഡലിനെ ഇന്ത്യയില്‍ എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ തകിടം മറിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സ്‌കോഡ എന്യാക് ഇതിനകം യൂറോപ്പിലുടനീളം വന്‍ വിജയം നേടിയിട്ടുണ്ട്, കൂടാതെ സ്‌കോഡ എന്യാക്കിന്റെ ചില വകഭേദങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലും വിജയം ആവര്‍ത്തിക്കാനാണ് സ്‌കോഡ ഓട്ടോ പദ്ധതിയിടുന്നത്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

സ്‌കോഡ എന്യാക് iV-നെ കുറിച്ച് പറയുകയാണെങ്കില്‍, ചെക്ക് നിര്‍മാതാക്കളില്‍ നിന്നുള്ള ഓള്‍-ഇലക്ട്രിക് എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് മറ്റ് ഇലക്ട്രിക് വാഹനങ്ങളായ ഫോക്‌സ്‌വാഗണ്‍ iD.3, ഓഡി Q4 e-ട്രോണ്‍, ഫോക്‌സ്‌വാഗണ്‍ iD.4 എന്നിവയ്ക്ക് അടിവരയിടുന്നു.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

സ്‌കോഡ എന്യാക്കിന്റെ രൂപകല്‍പ്പനയ്ക്കായി, കാറിനെ ഫ്യൂച്ചറിസ്റ്റിക്ക് എന്ന് തോന്നിപ്പിക്കുന്നതിന് ഭാവിയിലേക്കുള്ള സമീപനത്തിന് പകരം കൂടുതല്‍ പരമ്പരാഗത രൂപകല്‍പനയാണ് ഡിസൈനര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

വൃത്തിയായി സ്ഥാപിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡുള്ള മറ്റേതൊരു സ്‌കോഡയെയും പോലെയാണ് ഇന്റീരിയര്‍ കാണപ്പെടുന്നത്, കൂടാതെ എല്ലാ ആധുനിക കാറുകളെയും പോലെ, സ്‌കോഡ എന്യാക്കിന്റെ ഇന്റീരിയര്‍ 13 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ് ആധിപത്യം പുലര്‍ത്തുന്നത്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

എന്നിരുന്നാലും, ഡ്രൈവറുടെ ഡിസ്പ്ലേ സ്‌ക്രീന്‍ ഒരു ചെറിയ 5.0 ഇഞ്ച് യൂണിറ്റാണ്, അത് പ്രധാനമായും വിവരങ്ങളുടെ ദ്രുത വീക്ഷണത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതായി തോന്നുന്നു. 5 പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് സ്‌കോഡ എന്യാക് ലഭ്യമാകുന്നത്. കൂടാതെ, വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പവര്‍ വിവിധ രൂപങ്ങളില്‍ RWD, AWD കോണ്‍ഫിഗറേഷനുകള്‍ ലഭ്യമാണ്.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

സ്‌കോഡ എന്യായാക്കിന്റെ ലോംഗ് റേഞ്ച് പതിപ്പില്‍ 82 kWh ബാറ്ററി പായ്ക്കുണ്ട്, ഈ വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഇത് റിയര്‍-വീല്‍ ഡ്രൈവ് രൂപത്തില്‍ മാത്രമേ ലഭ്യമാകൂ.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

വാഹനത്തിന്റെ സ്പോര്‍ട്ടിയര്‍ RS വേരിയന്റ് 302 bhp കരുത്തും 460 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, ഈ വേരിയന്റിന് 6.2 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

അതുകൂടാതെ, അനുയോജ്യമായ 125 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് സ്‌കോഡ എന്യാക്കിന് 5 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, ഒരു സാധാരണ എസി ഔട്ട്പുട്ട് ചാര്‍ജറില്‍ നിന്ന്, വേരിയന്റിന്റെ ബാറ്ററി കപ്പാസിറ്റി അനുസരിച്ച് സ്‌കോഡ എന്യാക് 8 മണിക്കൂര്‍ വരെ സമയമെടുത്തേക്കാം.

Skoda Enyaq iV ഇവി അത്ര ചില്ലറക്കാരനല്ല! രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

എല്ലാ സ്‌കോഡകളെയും പോലെ, 585 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് ഉപയോഗിച്ച് സ്‌കോഡ എന്യാക്കും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ ഉയരുന്ന സാഹചര്യത്തില്‍ അധികം വൈകാതെ ഈ മോഡല്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Skoda enyaq iv ev getting huge demand registered more than 40 000 deliveries details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X