Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

നിര്‍മാതാക്കളായ സ്‌കോഡയെ സംബന്ധിച്ചിടത്തോളം 2021 എന്നത് വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നു. കുഷാഖ് എന്നൊരു മോഡല്‍ ബ്രാന്‍ഡ് നിരയിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ഈ വര്‍ഷവും കമ്പനി രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ 2.0 തന്ത്രത്തിന് കീഴില്‍, ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണത്തോടെ കൂടുതല്‍ മോഡലുകളെ രാജ്യത്ത് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുവഴി വാഹനത്തിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ബ്രാന്‍ഡിന് സാധിക്കും.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ഇതോടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയാണ് ചെക്ക് നിര്‍മാതാക്കള്‍ക്കുള്ളത്. സ്ലാവിയ കോംപാക്ട് സെഡാന്‍ ആണ് ഇത്തരത്തില്‍ ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്ന രണ്ടാമത്തെ കാര്‍, അത് ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, 2022 ജനുവരി 10-ന് കൊഡിയാക്കിനെ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. 2022-ല്‍ ബ്രാന്‍ഡിന്റെ വില്‍പ്പന മൂന്നിരട്ടിയാക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്ക് 70,000 യൂണിറ്റുകളാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

വില്‍പ്പനയുടെ ഭൂരിഭാഗവും കുഷാഖ്, സ്ലാവിയ എന്നിവയില്‍ നിന്നായിരിക്കുമെങ്കിലും, മറ്റ് കാറുകള്‍ ഈ സംഖ്യയില്‍ ഗണ്യമായ സംഭാവന നല്‍കുമെന്നും കമ്പനി പറയുന്നു. പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള വില്‍പ്പന വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'തങ്ങള്‍ ഔറംഗബാദ് പ്ലാന്റില്‍ നിന്ന് (ഒക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്) 5000 യൂണിറ്റുകള്‍ വില്‍ക്കും, ബാക്കി വില്‍പ്പന കുഷാഖില്‍ നിന്നും സ്ലാവിയയില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

കുഷാഖിന് വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച സംഭാവന നല്‍കാന്‍ സാധിക്കും. അതിനാല്‍ തങ്ങള്‍ പ്രതിമാസം 2000 മുതല്‍ 3000 യൂണിറ്റ് വരെ വില്‍പ്പനയാണ് മോഡലില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സ്ലാവിയയുടെ കാര്യം വരുമ്പോള്‍ പോലും, പ്രതിമാസം 2000 മുതല്‍ 3000 യൂണിറ്റുകള്‍ വരെ വില്‍ക്കാമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്, അത് തങ്ങള്‍ക്ക് വില്‍പ്പനയില്‍ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

സ്ലാവിയ പുറത്തിറക്കുന്നതോടെ രാജ്യത്തെ കോംപാക്ട് സെഡാന്‍ വിപണി പിടിച്ചെടുക്കാനും ആ വിഭാഗത്തിലും മുന്‍നിരക്കാരനാകാനും സ്‌കോഡ ഓട്ടോ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും സാക് ഹോളിസ് വ്യക്തമാക്കി.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ഈ വര്‍ഷം മാര്‍ച്ചില്‍ സ്ലാവിയ പുറത്തിറക്കുമെന്നാണ് സ്‌കോഡ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ സ്ലാവിയ ഔദ്യോഗികമായി ഇന്ത്യയുടെ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ റാപ്പിഡിന് പകരക്കാരനായി ഇടംപിടിക്കും.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ഇത് കമ്പനിയുടെ പ്രാദേശികവല്‍ക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ ഫോക്‌സ്‌വാഗണിനൊപ്പം കമ്പനി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാല് പുതിയ ഉല്‍പ്പന്നങ്ങളുടെ ഭാഗമാണിത്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

വാസ്തവത്തില്‍, പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആദ്യത്തെ സെഡാനാണ് കാര്‍, പുതിയ സ്ലാവിയയിലൂടെ, കാര്‍ നിര്‍മാതാവ് അതിന്റെ സെഡാന്‍ പാരമ്പര്യം ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നീ 3 വേരിയന്റുകളില്‍ കാര്‍ ഓഫര്‍ ചെയ്യും, സ്ലാവിയയ്ക്കുള്ള ബുക്കിംഗ് നവംബറില്‍ തന്നെ നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

കാഴ്ചയില്‍, സ്‌കോഡ സ്ലാവിയ ഒരു 5-ഡോര്‍ സെഡാന്‍ ആണ്, അത് കൂപ്പെ പോലെയുള്ള മേല്‍ക്കൂരയുമായിട്ടാണ് വരുന്നത്. ഈ ക്ലാസിലെ ഏറ്റവും നീളമേറിയ വീല്‍ബേസാണ് കാറിനുള്ളത്, ഇത് ആദ്യ തലമുറ ഒക്ടാവിയ സെഡാനെക്കാള്‍ വലുതാണെന്ന് സ്‌കോഡ പറയുന്നു.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

വിഷ്വല്‍ സൂചകങ്ങളില്‍ ലംബ സ്ലാറ്റുകളും കട്ടിയുള്ള ക്രോം ബോര്‍ഡറുകളും ഉള്ള സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും, സ്പോര്‍ട്ടി മള്‍ട്ടി-സ്പോക്ക് 16 ഇഞ്ച് അലോയ് വീലുകളും ഉള്‍പ്പെടുന്നു.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

എയര്‍ഡാമിനായി വിശാലമായ മെഷ്-പാറ്റേണ്‍ ഗ്രില്ലോടുകൂടിയ ആക്രമണാത്മക ബമ്പറും കാറിന് ലഭിക്കുന്നു. പിന്‍ഭാഗത്ത്, സ്ലാവിയയ്ക്ക് C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ലഭിക്കുന്നു, അവ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, തുടര്‍ന്ന് ബൂട്ട് ലിഡിലേക്ക് നീളുകയും ചെയ്യുന്നു.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

സ്ലാവിയ അതിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സ്‌കോഡ കുഷാഖുമായി പങ്കിടും. അതേ 1.0-ലിറ്റര്‍ TSI ത്രീ-സിലിണ്ടര്‍ എഞ്ചിനും 1.5-ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ TSI യൂണിറ്റും ലഭിക്കും, രണ്ടും ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറുകളാണ്.

Kushaq, Slavia മോഡലുകളില്‍ പ്രതീക്ഷ; 2022-ല്‍ വില്‍പ്പന മൂന്നിരട്ടിയാക്കാന്‍ Skoda

ആദ്യത്തേത് 113 bhp കരുത്തും 175 Nm പീക്ക് ടോര്‍ക്കും ഉണ്ടാക്കുന്നു, കൂടാതെ ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി ജോടിയാക്കുന്നു. വലിയ 1.5-ലിറ്റര്‍ മോട്ടോര്‍ 148 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും ഉണ്ടാക്കുന്നു, കൂടാതെ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7-സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഇതിനൊപ്പം ജോടിയാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda expecting high demand for kushaq and slavia in india by 2022
Story first published: Friday, January 7, 2022, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X