Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

അടുത്തിടെ മോഡലുകളുടെ വില വർധിപ്പിച്ച മറ്റ് വാഹന നിർമാതാക്കളുടെ നിരയിലേക്ക് സ്കോഡയും. 2022 മെയ് മാസം മുതൽ കുഷാഖിന്റെ വിലയിൽ പരിഷ്ക്കരണം നടപ്പിലാക്കിയതായി ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തതിന് ശേഷം മിഡ്-സൈസ് എസ്‌യുവിക്ക് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്. ചെക്ക് ബ്രാൻഡ് ഇപ്പോൾ കുഷാഖ് എസ്‌യുവിയുടെ വേരിയന്റിനെ ആശ്രയിച്ച് 70,000 രൂപയോളമാണ് വർധിപ്പിച്ചിരിക്കുന്നത്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

ആക്‌ടീവ് പീസ്, ആംബിഷൻ ക്ലാസിക് എന്നീ പുതുപുത്തൻ വേരിയന്റുകളും കുഷാഖിന്റെ നിരയിലേക്ക് സ്കോഡ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് വകഭേദങ്ങൾക്കും യഥാക്രമം 9.99 ലക്ഷം രൂപയും 12.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

കുഷാഖിന്റെ പുതിയ ബേസ് മോഡലാണ് ആക്റ്റീവ് പീസ് വേരിയന്റ്, മുൻ ബേസ് മോഡൽ ആക്ടീവിനേക്കാൾ 1.30 ലക്ഷം രൂപ വില കുറവാണിതിന് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. നിലവിൽ സ്കോഡ കുഷാഖിന്റെ മാനുവൽ വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 17.19 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

അതേസമയം എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾ 14.09 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് പുതുക്കിയ വിലകൾ. ഏറ്റവും പുതിയ പരിഷ്ക്കാരത്തിൽ മാനുവൽ ഗിയർബോക്‌സും ആറ് എയർബാഗുകളും ഉള്ള കുഷാഖിന്റെ സ്റ്റൈൽ വേരിയന്റിനെ സ്‌കോഡ പിൻവലിക്കുകയും ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

1.5 ലിറ്റർ എഞ്ചിൻ നൽകുന്ന കുഷാഖിന്റെ സ്റ്റൈൽ മാനുവൽ വേരിയന്റാണ് 70,000 രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. 1.0 ലിറ്റർ ഓട്ടോമാറ്റിക് എഞ്ചിനോടുകൂടിയ സ്റ്റൈൽ വേരിയന്റിന് വില വർധനവൊന്നും ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

കുഷാഖ് സ്റ്റൈൽ വേരിയന്റിന് 16.09 ലക്ഷം രൂപ തന്നെയാണ് ഇനിയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഇനി പുതിയ വേരിയന്റുകളുടെ വരവോടെ മുൻ വേരിയന്റുകളിൽ ഫീച്ചറുകളിലും സ്‌പെസിഫിക്കേഷനുകളിലും സ്കോഡ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതിയ ബേസ് ആക്ടീവ് പീസ് വേരിയന്റിന് സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ ലഭിക്കുന്നുണ്ടെങ്കിലും സ്പീക്കറുകൾക്കൊപ്പം ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇത് നഷ്‌ടപ്പെടുത്തുകയാണ്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

സ്റ്റോക്കുകൾ വന്നുകഴിഞ്ഞാൽ ഉടമകൾക്ക് പിന്നീടുള്ള തീയതിയിൽ സ്കോഡ ഇൻഫോടെയ്ൻമെന്റ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കുമെന്നതാണ് ശ്രദ്ധേയം. കുഷാഖിന്റെ 'ആക്റ്റീവ്', 'ആംബിഷൻ' വേരിയന്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ആംബിഷൻ ക്ലാസിക് വേരിയന്റാണ് ഈ ലിസ്റ്റിലെ മറ്റൊരു പുതുമുഖം.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

ആംബിഷൻ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ വേരിയന്റിന് ചില സവിശേഷതകൾ നഷ്‌ടമായിട്ടുണ്ട്. ആംബിഷൻ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ടോൺ ഫാബ്രിക് സ്റ്റിച്ചിംഗിന് പകരം ഹണികോംബ് പാറ്റേണുള്ള കറുത്ത സ്വീഡ് സീറ്റുകളാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ഈ മോഡലിനില്ല.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

സ്കോഡയുടെ അടുത്ത വലിയ ലോഞ്ച് കുഷാഖിന്റെ പുതിയ ടോപ്പ് എൻഡ് മോണ്ടി കാർലോ എഡിഷനാണ്. മെയ് ഒമ്പതിന് അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ മോഡൽ ഇതിനോടകം തന്നെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ വകഭേദം എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് കാര്യമായ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളായിരിക്കും അവതരിപ്പിക്കുക.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

സ്റ്റാൻഡേർഡ് മോഡലിന്റെ ക്രോം ഘടകങ്ങളെ കൂടുതൽ ആകർഷകമായ സ്പോർട്ടി ബ്ലാക്ക് നിറത്തിലേക്ക് സ്കോഡ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. 148 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും കുഷാഖ് മോണ്ടി കാർലോ എഡിഷന് തുടിപ്പേകുക. ഈ യൂണിറ്റ് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

സ്കോഡ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റുകളിൽ 1.0 ലിറ്റർ, 3 സിലിണ്ടർ ടിഎസ്ഐ എഞ്ചിനാണ് ലഭ്യമാവുക. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

ഉയർന്ന ഇന്ധനക്ഷമത നൽകുന്നതിനായി സ്കോഡ കുഷാഖ് എസ്‌യുവിയുടെ രണ്ട് എഞ്ചിനുകളിലും ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാവുന്ന സജ്ജീകരണമാണിത്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

ബ്രില്യന്റ് സിൽവർ, ഹണി ഓറഞ്ച്, കാർബൺ സ്റ്റീൽ, ടൊർണാഡോ റെഡ്, കാൻഡി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖ് സ്വന്തമാക്കാൻ സാധിക്കുന്നത്.

Kushaq എസ്‌യുവിയുടെ വില വർധിപ്പിച്ച് Skoda, ഇനി അധികം മുടക്കേണ്ടത് 70,000 രൂപ വരെ!

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, മഹീന്ദ്ര XUV700 എസ്‌യുവിയുടെ 5 സീറ്റർ പതിപ്പ് തുടങ്ങിയവയോടാണ് സ്കോഡ കുഷാഖിന്റെ മത്സരം. അധികം വൈകാതെ മാരുതി-ടൊയോട്ട സഖ്യത്തിന്റെ മോഡൽ കൂടി എത്തുന്നതോടെ സെഗ്മെന്റ് കൂടുൽ മത്സരാധിഷ്ഠിതമാവും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda increased the prices of kushaq suv from may 2022
Story first published: Wednesday, May 4, 2022, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X