India
YouTube

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ഇന്ത്യ 2.0 തന്ത്രങ്ങൾക്കു കീഴിൽ പുതിയ കുഷാഖും സ്ലാവിയയും പുറത്തിറക്കിയതിനു ശേഷം സ്കോഡ ഇന്ത്യയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുവരുന്നത്. വിൽപ്പനയിലും കമ്പനി എതിരാളികൾക്കൊപ്പം പിടിച്ചു നിൽക്കുമ്പോൾ വിറ്റുവരവിലെല്ലാം ഗംഭീര മുന്നേറ്റമാണ് കമ്പനി നടത്തി വരുന്നത്.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

2022 ജൂണിൽ സ്ലാവിയയുടെ വിൽപ്പന 2,432 യൂണിറ്റും കുഷാഖ് എസ്‌യുവിയുടേത് 2,413 യൂണിറ്റുമായിരുന്നു. സ്ലാവിയ സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുമുണ്ട്. എന്നാൽ സി-സെഗ്‌മെന്റ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ പോലുള്ള വമ്പൻമാരുള്ളതിനാൽ കുഷാഖിന് വലിയ നേട്ടങ്ങളൊന്നും ഊന്നി പറയാനാവില്ല.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

അതിനാൽ കൂടുതൽ വിൽപ്പന നടത്താനുള്ള ശ്രമത്തിൽ കുഷാഖിലേക്ക് കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളുമായി സ്കോഡ എത്തിയിരിക്കുകയാണ്. വിവിധ ഫിനാൻസിംഗ് ഓപ്ഷനുകൾക്കൊപ്പം ആവേശകരമായ EMI സ്കീമുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനം വാങ്ങി അതിനുശേഷം ഇഎംഐ പിന്നീടുള്ള ഘട്ടത്തിൽ അടയ്ക്കുന്നതുൾപ്പടെയുള്ള സംവിധാനങ്ങളാണ് എസ്‌യുവിയിൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

MOST READ: രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

അതായത് ഈ മാസം സ്കോഡ കുഷാഖ് വാങ്ങിയാൽ 2022 ഒക്‌ടോബർ മുതൽ മാത്രം ഇഎംഐ അടച്ചു തുടങ്ങിയാൽ മതിയെന്ന് സാരം. എന്നാൽ ഇതിനായി ഒരു ഉപഭോക്താവ് ഫിനാൻസ് കമ്പനി അല്ലെങ്കിൽ ബാങ്ക് നൽകുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നു മാത്രം. ഈ സ്കീം കമ്പനി വിൽക്കുന്ന സ്റ്റോക്ക് കാറുകൾക്ക് മാത്രമേ ബാധകമാകൂവെന്നും ശ്രദ്ധിക്കേണം.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

കൂടാതെ ഡീലർ എൻഡിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾ തെരഞ്ഞെടുത്ത ആക്‌സസറികളൊന്നും ഈ ആനുകൂല്യങ്ങൾക്കു കീഴിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധിക്കേണം. ഈ ഓഫറുമായുള്ള കൂടുതൽ കാര്യങ്ങളറിയാൻ ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഒരു സ്കോഡ ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാവും.

MOST READ: Suzuki Katana-യുടെ വിലയില്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് ഓപ്ഷനുകള്‍ ഇതൊക്കെ

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

വിപണിയിൽ എത്തി ഇത്രയും നാളായെങ്കിലും കുഷാഖിൽ സ്കോഡ ഇതുവരെ ഓഫറുകളൊന്നും തന്നെ വാഗ്‌ദാനം ചെയ്‌തിരുന്നില്ല. എങ്കിലും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇത്തരം ഓഫറുകൾ മുന്നോട്ടുവെയ്ക്കേണ്ടത് അത്യാവിശ്യമാണെന്ന് സ്കോഡയ്ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ടൊയോട്ട ഹൈറൈഡർ, മാരുതി വിറ്റാര എന്നിവയുടെ വരവും സ്കോഡയ്ക്ക് തിരിച്ചടിയായേക്കുമോ എന്ന സംശയവുമുണ്ട്. ഇവയുടെ വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഫിനാൻസിംഗ്, ഇഎംഐ ആനുകൂല്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനി ശ്രമിക്കുന്നത്.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് Maruti Suzuki Ignis വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

സ്‌കോഡ ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കോഡ ഉത്സവ സീസണിൽ ഇത്തരം ഇഎംഐ ആനുകൂല്യങ്ങൾ നേരത്തെ തന്നെ അവതരിപ്പിച്ചു വരുന്നുണ്ട്. വരും മാസങ്ങളിൽ ഇവ സഹായകരമായി മാറുമോ എന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

സ്‌കോഡ അടുത്തിടെ കുഷാഖിന്റെയും സ്ലാവിയയുടെയും വില വർധിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനു പുറമെ ചില ഫീച്ചറുകളിലും കമ്പനി അവതരിപ്പിച്ചതു മുതൽ പരിഷ്ക്കാരങ്ങളും നടത്തുന്നുണ്ട്.

MOST READ: തടുക്കാനാരുണ്ട്? 6 മാസത്തിനുള്ളിൽ 31,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Kia Carens, ബുക്കിംഗും 50,000 കടന്നു

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ആഗോള വിപണിയിൽ വരെ കാര്യമായി ബാധിച്ച ചിപ്പ് ക്ഷാമം ചൂണ്ടിക്കാട്ടി ഓട്ടോ ഫോൾഡിംഗ് മിറർ ഫീച്ചർ പിൻവലിച്ച കമ്പനി പിന്നീട് അവതരണവേളയിൽ പരിചയപ്പെടുത്തിയ 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് പകരം ഒരു 8 ഇഞ്ച് യൂണിറ്റാണ് ഇപ്പോൾ നൽകുന്നത്.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ചിപ്പ് പ്രതിസന്ധി നിയന്ത്രണവിധേയമായ ശേഷം ഓട്ടോ ഫോൾഡിംഗ് മിറർ ഫീച്ചർ പിന്നീട് ഉപഭോക്താക്കൾക്ക് നൽകുമെങ്കിലും ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റിന്റെ കാര്യത്തിൽ കമ്പനി ഉറപ്പുകളൊന്നും തന്നെ നൽകിയിട്ടില്ല. നിലവിൽ സ്കോഡ കുഷാഖിന് 11.29 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കുഷാഖിന് ലഭിക്കുന്നത്. അതിൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 114 bhp പവറിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ ഓപ്ഷൻ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിനാണ്.

വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

1.5 ടർബോ-പെട്രോൾ എഞ്ചിൻ 148 bhp കരുത്തിൽ 250 Nm torque ആണ് വികസിപ്പിക്കുന്നത്. ഇതിലും മാനുവൽ ഗിയർബോക്‌സും 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമാണ് സ്കോഡ അണിനിരത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda india introduce buy now pay emi later offer for kushaq suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X