2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

2022 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ. ഈ വര്‍ഷം ഓഗസ്റ്റില്‍ 4,222 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചിരിക്കുന്നത്.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 3,829 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് സ്‌കോഡ പറയുന്നത്. സ്ലാവിയ സെഡാന്‍, കുഷാക്ക് മിഡ്-സൈസ് എസ്‌യുവി തുടങ്ങിയ പുതിയ ലോഞ്ചുകളാണ് കമ്പനിയുടെ സ്ഥിരമായ വില്‍പ്പന വളര്‍ച്ചയ്ക്ക് കാരണം.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

കൂടാതെ, 2022-ലെ ആദ്യ എട്ട് മാസങ്ങളില്‍ 37,568 കാറുകള്‍ വില്‍ക്കാന്‍ സ്‌കോഡ ഇന്ത്യക്ക് കഴിഞ്ഞു, ഇത് കമ്പനിയുടെ 20-ല്‍ അധിക വര്‍ഷത്തെ പാരമ്പര്യത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന കണക്കാണ്. സ്‌കോഡ ഓട്ടോയുടെ ഇന്ത്യയിലെ എക്കാലത്തെയും വലിയ വര്‍ഷമായി 2022 മാറുന്നുവെന്നാണ് കമ്പനി പറയുന്നത്.

MOST READ: കണ്ടാൽ ആരും കൊതിക്കും, Sonet X-Line വേരിയന്റ് അവതരിപ്പിച്ച് Kia; വില 13.39 ലക്ഷം മുതൽ

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

2012-ല്‍ 34,678 യൂണിറ്റുകള്‍ വിറ്റഴിച്ചതാണ് കമ്പനിയുടെ മുമ്പത്തെ ഏറ്റവും മികച്ച വില്‍പ്പന. സ്‌കോഡ വാര്‍ഷിക വില്‍പ്പനയില്‍ പോസിറ്റിവ് രേഖപ്പെടുത്തിയപ്പോള്‍, അതിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ ചെറിയ മാര്‍ജിനില്‍ മാത്രം കുറഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍, 2022 ജൂലൈയില്‍ 4,447 കാറുകള്‍ വിറ്റഴിച്ചതിനാല്‍ അതിന്റെ വില്‍പ്പന 5 ശതമാനം കുറഞ്ഞു. കുഷാക്ക്, സ്ലാവിയ എന്നിവ കൂടാതെ ഒക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് എന്നിവയും അതത് സെഗ്മെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് സ്‌കോഡ പറയുന്നു.

MOST READ: നെക്സോൺ ഇവിക്ക് വഴിമാറാൻ സമയമായി, XUV400 ഇലക്‌ട്രിക്കിന്റെ ടീസർ വീഡിയോയുമായി Mahindra

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

''ഈ വര്‍ഷത്തെ തന്റെ എല്ലാ ആശയവിനിമയങ്ങളും 2022 ഏറ്റവും വലിയ വര്‍ഷമാക്കി മാറ്റുന്നതായിരുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു. സ്‌കോഡ ഓട്ടോയ്ക്ക് ഇന്ത്യയിലും ലോകത്തും ഇതൊരു നാഴികക്കല്ലായ നിമിഷമാണ്.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

ഈ നേട്ടത്തിന്റെ ക്രെഡിറ്റ് തങ്ങളുടെ ടീമുകള്‍ക്കും തങ്ങളുടെ പങ്കാളികള്‍ക്കും ഏറ്റവും പ്രധാനമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കുമാണ്.

MOST READ: Hayabusa-യുടെ പുതിയ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഡീലര്‍മാര്‍; സ്ഥിരീകരിക്കാതെ Suzuki

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

ബ്രാന്‍ഡിലുള്ള അവരുടെ വിശ്വാസമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നോട്ട് പോകുമ്പോള്‍, കയറാന്‍ കൂടുതല്‍ പര്‍വതങ്ങളും കീഴടക്കാന്‍ കൂടുതല്‍ ചക്രവാളങ്ങളും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സാക്ക് ഹോളിസ് വ്യക്തമാക്കി.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഈ വര്‍ഷം ആദ്യം സ്‌കോഡ ഫെയ്‌സ്‌ലിഫ്റ്റ് കൊഡിയാക്ക് 7 സീറ്റ് ലക്ഷ്വറി എസ്‌യുവി പുറത്തിറക്കിയിരുന്നു. ലോഞ്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വര്‍ഷത്തെ മുഴുവന്‍ പ്രൊഡക്ഷനുകളും (1,000-1,200 യൂണിറ്റുകള്‍) വിറ്റഴിച്ചതിനെത്തുടര്‍ന്ന് ബുക്കിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

MOST READ: 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

സ്‌കോഡ ഇന്ത്യ ഇപ്പോള്‍ ഈ മോഡലിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ബുക്കിംഗുകളുടെ ഡെലിവറി 2023-ന്റെ ആദ്യ പാദത്തില്‍ നടക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സ്‌കോഡ കൊഡിയാക്ക് ബുക്ക് ചെയ്യുന്ന ആളുകള്‍ ഡെലിവറിക്കായി 6-8 മാസം കാത്തിരിക്കേണ്ടിവരും.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

50,000 രൂപയാണ് ബുക്കിംഗ് തുകയായി കണക്കാക്കിയിരിക്കുന്നത്. അതുപോലെ തന്നെ ഈ മോഡലിന്റെ വിലയിലും ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

സ്റ്റൈല്‍ ട്രിമ്മിന്റെ എക്സ്ഷോറൂം വില ഇപ്പോള്‍ 37.49 ലക്ഷം രൂപയും സ്പോര്‍ട്ലൈന്‍, ലോറിന്‍ & ക്ലെമെന്റ് (L&K) വകഭേദങ്ങള്‍ യഥാക്രമം 38.49 ലക്ഷം രൂപയും 39.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ വിലകള്‍ ഒരു ലക്ഷം രൂപയോളമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

മെക്കാനിക്കലായി, സ്‌കോഡ കൊഡിയാക് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ പതിപ്പിന് സമാനമായിരിക്കും. 188 bhp പവറും 320 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് TFSI പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും കരുത്ത് നല്‍കുക.

2022 ഓഗസ്റ്റില്‍ 4,222 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Skoda; വാര്‍ഷിക വളര്‍ച്ച 10 ശതമാനം

7 സ്പീഡ് ട്വിന്‍ ക്ലച്ച് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഈ എഞ്ചിനിനൊപ്പം ജോടിയാക്കും. കൊഡിയാകിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഒരു ഓള്‍ വീല്‍ ഡ്രൈവ് ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda india sells 4 222 units in august 2022 find here all details
Story first published: Thursday, September 1, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X