Just In
- 1 hr ago
Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda
- 3 hrs ago
ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata
- 4 hrs ago
വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു
- 5 hrs ago
Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്സസറികളുമുണ്ടേ
Don't Miss
- News
നിങ്ങള്‍ക്ക് ഉറങ്ങാനുള്ള കഴിവുണ്ടോ, ലക്ഷങ്ങള്‍ ശമ്പളമായി അക്കൗണ്ടിലെത്തും, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
- Movies
ദിലീപുമായി വീഡിയോ കോളിൽ സംസാരിച്ച് റോബിൻ; സന്തോഷം പങ്കിട്ട് താരം
- Sports
Asia Cup 2022: കാര്‍ത്തിക് വേണ്ട, ഫിനിഷറായി ഹൂഡ, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ആകാശ്
- Technology
5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?
- Finance
ഓഹരി വിപണിയിലെ നികുതി കുരുക്കുകള്‍; ഖജനാവിലേക്ക് ഒഴുകിയെത്തുന്നതോ കോടികളും!
- Lifestyle
മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍
- Travel
കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ
തരംതാഴ്ത്തലോ? Skoda Kushaq, Slavia മോഡലുകൾക്ക് പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ എത്തി
അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്കോഡയുടെ പുതുപുത്തൻ മോഡലുകളാണ് കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ സ്ലാവിയ പ്രീമിയം സെഡാനും. വാഹനങ്ങൾ രണ്ടും ഹിറ്റായങ്കെലും ഉപഭോക്താക്കൾ ഒന്നിലധികം പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.

പ്രധാനമായും കുഷാഖിലെയും സ്ലാവിയയിലെയും എസിയുമായി സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഉപഭോക്താക്കൾ നേരിടുന്നത്. അതോടൊപ്പം തന്നെ ഫ്യുവൽ പമ്പിലെ ചില തകരാറുകളും രണ്ട് മോഡലികളിലും ഉള്ളതായും പറയപ്പെടുന്നുണ്ട്. എന്നാൽ കമ്പനിയുടെ വാറണ്ടി പ്രകാരം ഇവ പരിഹരിച്ച് സ്കോഡ നൽകുന്നുമുണ്ട്.

ആഗോള വിപണിയിൽ വരെ കാര്യമായി ബാധിച്ച ചിപ്പ് ക്ഷാമം ചൂണ്ടിക്കാട്ടി ഓട്ടോ ഫോൾഡിംഗ് മിറർ ഫീച്ചർ ഇല്ലാതെ സ്‌കോഡ തങ്ങളുടെ ചില കുഷാക്ക് മോഡലുകളും ഡെലിവറി ചെയ്‌തു വരികയാണ്. എന്നാൽ ചിപ്പ് പ്രതിസന്ധി നിയന്ത്രണവിധേയമായ ശേഷം ഇത് ഇൻസ്റ്റാൾ ചെയ്യുമെന്നും സ്കോഡ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ പരിഹരിക്കാനാകാത്തത് പുതിയ തരംതാഴ്ത്തിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ കാര്യമാണ്. സ്‌കോഡ കുഷാക്കും സ്ലാവിയയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം വലിയ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അവതരണവേളയിൽ കാറുകളിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്.

ഇതിന് മികച്ച റെസല്യൂഷനും വളരെ സുഗമമായ ഉപയോക്തൃ ഇന്റർഫേസും ഉണ്ടായിരുന്നതായിരുന്നു ഹൈലൈറ്റ്. എന്നാൽ ചിപ്പ് ക്ഷാമം കാരണം സ്ലാവിയയിലും കുഷാഖിലും ചെറിയ 8 ഇഞ്ച് യൂണിറ്റ് ഉപയോഗിച്ച് സ്കോഡ ഇപ്പോൾ മാറ്റിസ്ഥാപിച്ചിരിക്കുകയാണ്. ചിപ്പ് ക്ഷാമം പരിഹരിച്ചു കഴിഞ്ഞാൽ സ്കോഡ ഇതിനെ വലിയ യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കില്ല എന്നതാണ് ഏവരെയും നിരാശരാക്കുന്ന പ്രധാന കാരണം.

പ്രീമിയം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കമ്പനി പിന്‍വലിച്ച് പകരം പാനസോണിക്കില്‍ നിന്ന് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇപ്പോൾ കാറുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത്രയും പ്രീമിയം മോഡലിലും ഇത്രയും തരംതാഴ്‌ന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കാൻ നിർബന്ധിക്കുന്നതിൽ ഉപഭോക്താക്കൾ എത്തരത്തിൽ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
എല്ലാ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളെയും പോലെ ഈ പുതിയ 8 ഇഞ്ച് സിസ്റ്റത്തിനും ഒരു ഡിസ്പ്ലേയും ഡാറ്റ പ്രോസസ് ചെയ്യുന്നതിനുള്ള ഒരു കമ്പ്യൂട്ട് ഘടകവുമുണ്ട്. 10 ഇഞ്ച് യൂണിറ്റ് പോലെ ഒരു സെമികണ്ടക്‌ടർ പ്രോസസറും ഇതിലുണ്ട്.

ആയതിനാൽ പുതിയ യൂണിറ്റിനെ കുഷാഖ്, സ്ലാവിയ എന്നീ പ്രീമിയം മോഡലിലേക്ക് അവതരിപ്പിക്കുന്നതിൽ യാതൊരു വിധ ന്യായീകരണത്തിനും സ്കോഡ അർഹരല്ല. തരംതാഴ്ത്തിയ സ്‌ക്രീനും പല ഫീച്ചറുകളും ലഭ്യമല്ലാത്തതിനാലും കാരണം വാഹനത്തിന്റെ വില കുറയ്ക്കാനും സ്കോഡ ഇതുവരെ തയാറായിട്ടില്ല.

പോരാത്തതിന് അടുത്തിടെ സ്കോഡ ഈ കാറുകളുടെ വില 60,000 രൂപ വരെ വർധിപ്പിക്കുകയും ചെയ്‌തിരുന്നു. മൈ സ്‌കോഡ പ്ലേ ആപ്പുകള്‍, മൈ സ്‌കോഡ കണക്‌ട് എന്നിവയ്ക്കൊപ്പം ഇന്‍-ബില്‍റ്റ് കണക്റ്റിവിറ്റിയും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുമായി ജോടിയാക്കുകയും ചെയ്യാവുന്നതാണ്.

കുഷാഖിന്റെ ടോപ്പ് എൻഡ് മോണ്ടെ കാർലോ വേരിയന്റിലെ എല്ലാ സവിശേഷതകളും ഉള്ള പഴയ 10 ഇഞ്ച് സ്‌ക്രീൻ ഇപ്പോഴും സ്‌കോഡ നിലനിർത്തുന്നുമുണ്ട്. എന്തായാലും കുഷാഖിന്റെ വിൽപ്പനയെ ഈ പുതിയ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല അടുത്തിടെ സ്ലാവിയ പ്രീമിയം സി-സെഗ്മെന്റ് സെഡാനിന് ഉയർത്തിയ വിലയും കണക്കിലെടുക്കുമ്പോൾ ആളുകൾ വാഹനം വാങ്ങാൻ മുന്നോട്ടു വരുമോ എന്നതും കാത്തിരുന്നു കാണേണ്ടി വരും.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി 30,000 മുതൽ 60,000 രൂപ വരെയാണ് സ്കോഡ സ്ലാവിയയ്ക്ക് വില വർധിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ വാഹനം സ്വന്തമാക്കണമെങ്കിൽ 10.99 ലക്ഷം മുതൽ 17.79 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരും.