പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ആഗോള വിപണികൾക്കായുള്ള കുഷാഖ് എസ്‌യുവിയുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. വാഹനത്തിന്റെ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (LHD) പതിപ്പിന്റെ ഉത്പാദനം ആരംഭിച്ചതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിലാണ് സ്‌കോഡ കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം സ്കോഡ ആരംഭിച്ചിരിക്കുന്നത് പൂർണമായും കയറ്റുമതി ആവശ്യങ്ങൾക്കായാണ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. 'മെയ്ഡ് ഇൻ ഇന്ത്യ' സ്‌കോഡ കുഷാക്ക് എൽഎച്ച്‌ഡി ഉടൻ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുപ്പെടും.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നിവയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണികളിൽ വിതരണം ചെയ്യുന്ന സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്നാമത്തെ കാറാണിത്. ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ച എസ്‌യുവി, രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കുള്ള സ്കോഡയുടെ ആദ്യ സംരംഭമാണ്.

MOST READ: "നെഫ്യൂസേ അഞ്ചെണ്ണം ഉണ്ട്"! ഉത്സവ സീസൺ പൊടിപൊടിക്കാനെത്തുന്ന കാറുകൾ

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ഇന്ത്യ 2.0 പദ്ധതിക്ക് കീഴിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്‌കോഡയുടെ ആദ്യ കാർ കൂടിയാണ് കുഷാഖ് എസ്‌യുവി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അവതരണം മുതൽ മിഡ്-സൈസ് എസ്‌യുവി ശക്തമായ വിപണി സാന്നിധ്യം സൃഷ്ടിക്കുകയും ബ്രാൻഡിന്റെയും ഇന്ത്യയിലെ ഗ്രൂപ്പിന്റെയും വിജയത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്തുവെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പിയൂഷ് അറോറ പറഞ്ഞു.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ഈ ലോകോത്തര എസ്‌യുവി ഉടൻ തന്നെ അന്താരാഷ്ട്ര വിപണികളിലും എത്തിത്തുടങ്ങുന്നതോടെ ആഗോള വേദിയിൽ ഇന്ത്യയുടെ നിർമാണ മികവ് പ്രദർശിപ്പിക്കുകയും ചെയ്യും. കയറ്റുമതി ചെയ്യുന്ന ഓരോ പുതിയ മോഡലിലൂടെയും ഇന്ത്യയെ ആഗോളതലത്തിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഒരു കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും പിയൂഷ് അറോറ കൂട്ടിച്ചേർത്തു.

MOST READ: ഗ്രാൻഡ് വിറ്റാരയൊന്നും വന്നത് എംജി അറിഞ്ഞില്ലേ? Astor എസ്‌യുവിയുടെ വില വീണ്ടും വർധിപ്പിച്ചു

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

അസാധാരണമായ ഡിസൈൻ, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് എന്നിവയാൽ മറ്റ് വിപണികളിലും കുഷാഖ് മികച്ച വിജയം നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

റീബാഡ്‌ജ് ചെയ്‌ത ടൈഗൂൺ കയറ്റുമതി ചെയ്യാനുള്ള ഫോക്‌സ്‌വാഗന്റെ മുൻ തീരുമാനത്തെ തുടർന്നാണ് കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് യൂണിറ്റുകൾ കയറ്റുമതി ചെയ്യാനും സ്‌കോഡയുടെ തീരുമാനിച്ചത്. രണ്ട് എസ്‌യുവികളും ഇന്ത്യൻ വിപണിക്കായി കമ്പനി പ്രത്യേകം വികസിപ്പിച്ചെടുത്ത MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: സ്പാര്‍ക്കി ടെക്കിനൊപ്പം ഐക്കണിക് ബാഡ്ജ് തിരികെ; Maruti Suzuki Grand Vitara ഫസ്റ്റ് ഡ്രൈവ് റിവ്യൂ ഇതാ

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

പോയ വർഷമാണ് സ്കോഡ കുഷാഖ് എസ്‌യുവി പുറത്തിറക്കുന്നത്. ഇതിനകം തന്നെ ഇന്ത്യയിൽ മികച്ച പ്രതികരണം നേടാനായതോടെ സ്കോഡയുടെ സാന്നിധ്യം ശക്തമാവാനും തുടങ്ങി. ചെക്ക് കാർ നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി അതിവേഗമാണ് വാഹനം വളർന്നത്.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

സ്കോഡ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൊത്തത്തിലുള്ള വിൽപ്പന വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 200 ശതമാനം വർധിപ്പിക്കാനും ഇത് സഹായിച്ചു. ജൂലൈയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയതിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായി കുഷാഖിലേക്ക് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) പോലെയുള്ള അപ്‌ഡേറ്റ് ചെയ്‌ത സവിശേഷതകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി അവതരിപ്പിച്ചു.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

കുഷാഖിലെ 1.0 ലിറ്റർ TSI എഞ്ചിന് ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ലഭിക്കുന്നുണ്ട്. 1.0 ലിറ്റർ എഞ്ചിന്റെ ഇന്ധനക്ഷമത 7 മുതൽ 9 ശതമാനം വരെ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ NSR,, സ്റ്റൈൽ, മോണ്ടി കാർലോ എന്നീ അഞ്ച് വേരിയന്റുകളിൽ കുഷാക്ക് ഇപ്പോൾ ലഭ്യമാണ്. 11.29 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് സ്കോഡ കുഷാഖിന്റെ നിലവിലെ എക്‌സ്ഷോറൂം വില.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, വരാനിരിക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് സ്കോഡ കുഷാഖ് മാറ്റുരയ്ക്കുന്നത്.

പറഞ്ഞതൊന്നും വെറുതെയല്ല! കുഷാഖിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ച് Skoda

ഇന്ത്യയിൽ, സ്‌കോഡ കുഷാക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ 1.0 TSI, 1.5 TSI എന്നിവയാണ് ഉൾപ്പെടുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kushaq left hand drive model production begins in india for export
Story first published: Monday, September 19, 2022, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X