Just In
- 30 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 33 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- News
'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Movies
'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
Skoda Kushaq മോണ്ടെ കാര്‍ലോ എഡിഷന്റെ ആദ്യ യൂണിറ്റുകള്‍ എത്തി; എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്
ചെക്ക് നിര്‍മാതാക്കളായ സ്കോഡയില് നിന്നുള്ള ജനപ്രീയ മിഡ്-സൈസ് എസ്യുവിയാണ് കുഷാഖ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വിപണിയില്‍ ബ്രാന്‍ഡിന് പുതുജീവന്‍ സമ്മാനിച്ച ഒരു മോഡല്‍ എന്നൊക്കെ വേണമെങ്കില്‍ കുഷാഖിനെ വിശേഷിപ്പിക്കാന്‍ സാധിക്കും.

കുഷാഖ് എത്തിയതോടെ ബ്രാന്‍ഡിന്റെ വില്‍പ്പനയും പ്രതിമാസ വില്‍പ്പന കണക്കുകളും മുന്നോട്ട് കുതിക്കുകയാണെന്ന് വേണം പറയാന്‍. ഈ കുതിപ്പിന് ആക്കാം കൂട്ടാനുള്ള പല വഴികളും കമ്പനി ഒരുക്കുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടും അതിന്റെ മോഡലുകളുടെ പ്രത്യേക ട്രിമ്മുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്നിലുള്ളൊരു കമ്പനിയാണ് സ്കോഡ.

അതിന്റെ ഏറ്റവും പ്രശസ്തമായ രണ്ട് ബാഡ്ജുകള്‍ 'മോണ്ടെ കാര്‍ലോ', 'ലൗറിന് ആന്‍ഡ് ക്ലെമെന്റ്' എന്നിവയാണ് (സാധാരണയായി L&K എന്നാണ് അറിയപ്പെടുന്നത്). കുഷാഖ്, സ്ലാവിയ എന്നീ രണ്ട് പുതിയ ഇന്ത്യന്‍-സ്പെക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നതിന് ശേഷം, സ്കോഡ ഇപ്പോള്‍ അതിന്റെ മോഡലുകള്‍ക്ക് പ്രത്യേക ട്രിം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

കുഷാഖില്‍ മോണ്ടെ കാര്‍ലോ എഡിഷന് അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കുഷാഖിന്റെ മോണ്ടെ കാര്‍ലോ എഡിഷന്റെ ആദ്യ യൂണിറ്റുകള്‍ ഡീലര്‍ യാര്ഡിലെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

ഇത് വെളിപ്പെടുത്തുന്ന ഏതാനും ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. കുഷാഖിന്റെ സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ പ്രത്യേക പതിപ്പിന് ചില അധിക ഫീച്ചറുകളും വിഷ്വല്‍ ഹൈലൈറ്റുകളും ലഭിക്കുന്നുവെന്നും ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാനും സാധിക്കും.

കുഷാഖ് മോണ്ടെ കാര്‍ലോ എഡിഷന്റെ പുറംഭാഗത്ത് ഒരു ബ്ലാക്ക്-ഔട്ട് ട്രീറ്റ്മെന്റ് ലഭിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ക്രോം ഘടകങ്ങള്‍ക്ക് പകരം എല്ലായിടത്തും ബ്ലാക്ക് ഇന്‍സേര്‍ട്ടുകളാണ് സ്കോഡ നല്‍കിയിരിക്കുന്നത്. കോസ്മെറ്റിക് മാറ്റങ്ങള്‍ ഉണ്ടെങ്കിലും, കാഴ്ചയില്‍, എസ്യുവി അതിന്റെ സ്റ്റാന്‍ഡേര്‍ഡ് എതിരാളിയേക്കാള്‍ സ്പോര്‍ട്ടിയറും അല്‍പ്പം മികച്ചതുമായി കാണപ്പെടുകയും ചെയ്യുന്നു.

എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ ചുവപ്പും വെള്ളയും കളര്‍ ഷേഡുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുന്‍ തലമുറ ഒക്ടാവിയ RS 245-ല്‍ നമ്മള് കണ്ടതിന് സമാനമാണ് സ്പെഷ്യല്‍ എഡിഷന്റെ അലോയ്കള്‍.

205/55 R17 ടയറുകളുമായാണ് സ്കോഡ കുഷാഖ് മോണ്ടെ കാര്‍ലോയ്ക്ക് നല്‍കിയിരിക്കുന്നത്. മിക്ക പ്രത്യേക പതിപ്പുകളെയും പോലെ, എസ്യുവിക്ക് ഫ്രണ്ട് ഫെന്‍ഡറുകളില്‍ 'മോണ്ടെ കാര്‍ലോ' ബാഡ്ജിംഗും ലഭിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് കുഷാഖ് ട്രിമ്മുകളില്‍ കാണപ്പെടുന്ന അനലോഗ് യൂണിറ്റുകളെ മാറ്റിസ്ഥാപിക്കുന്ന പുതിയ പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പെടുന്നതാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റുകള്‍.

ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കുഷാഖിന്റെ സഹോദര പതിപ്പായ സ്ലാവിയയില്‍ നിന്ന് കടമെടുത്തതാണ്. ക്യാബിന് ഡ്യുവല്‍ ടോണ്‍ റെഡ്-ബ്ലാക്ക് അപ്ഹോള്‍സ്റ്ററിയും ലഭിക്കുന്നു, എല്ലായിടത്തും പ്രമുഖ മോണ്ടെ കാര്‍ലോ ബാഡ്ജിംഗും കാണാന്‍ സാധിക്കും. സീറ്റുകളിലും ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഗ്രാഫിക്സിലും ഡ്യുവല്‍ ടോണ്‍ തീം തുടരുന്നതും അകത്തെ ഭംഗി വര്‍ധിപ്പിക്കുന്നു.

കുഷാഖിന്റെ സ്റ്റൈല്‍ ട്രിമ്മില്‍ നിന്ന് ഒട്ടുമിക്ക ഫീച്ചറുകളും എടുത്തതിനാല്‍ ഫീച്ചര്‍ ലിസ്റ്റ് കാര്യമായ മാറ്റമൊന്നും കാണുന്നില്ല.

ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓള്-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോ-ഡിമ്മിംഗ് റിയര്‍ വ്യൂ മിറര്‍ എന്നിവയും ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

കുഷാഖ് മോണ്ടെ കാര്‍ലോ എഡിഷന്റെ ഫീച്ചര്‍ ലിസ്റ്റിന്റെ ഭാഗമല്ല പനോരമിക് സണ്‍റൂഫ്, കാരണം എസ്യുവിക്ക് സാധാരണ സിംഗിള്‍ പെയിന്‍ സണ്‍റൂഫ് മാത്രമേ ലഭിക്കൂ.

കുഷാഖ് മോണ്ടെ കാര്‍ലോയുടെ എഞ്ചിന് ഓപ്ഷനുകളില്‍ 2 പെട്രോള്‍ മോട്ടോറുകള്‍ ഉള്‍പ്പെടുന്നു, അതായത് 1 ലിറ്റര്‍ 115 bhp എഞ്ചിനും 1.5 ലിറ്റര്‍ 150 bhp യൂണിറ്റും. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്കിയിരിക്കുന്നു.

എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്ക് 1-ലിറ്റര്‍ മോട്ടോറിനൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ട് ചെയ്ത യൂണിറ്റും വലിയ 1.5 ലിറ്റര്‍ യൂണിറ്റിനൊപ്പം 7-സ്പീഡ് DSG ഉം തിരഞ്ഞെടുക്കാം.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ് ടൈഗൂണ്‍, എംജി ആസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാകും കുഷാഖ് മോണ്ടെ കാര്‍ലോയും മത്സരിക്കുക. അതേസമയം മഹീന്ദ്ര XUV700, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളുടെ ലോവര്‍ എന്‍ഡ് ട്രിമ്മുകള്ക്കെതിരെ മത്സരിക്കാനും വാഹനത്തിന് സാധിക്കും.

പ്രത്യേക പതിപ്പ് മോഡലുകള്‍ OEM-കളെ അവരുടെ ഉപഭോക്താക്കള്‍ക്കുള്ള ഓപ്ഷനുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു, കൂടാതെ വ്യതിരിക്തമായ വിഷ്വല്‍ അപ്പീലുള്ള പ്രത്യേക വ്യക്തിഗതമാക്കിയ കാറുകള്‍ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വളരുന്ന വിഭാഗത്തെ പരിപാലിക്കുന്നു. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
Source: Team BHP