Just In
- 50 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്‌യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 53 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
Kushaq എസ്‌യുവിയുടെ Monte Carlo എഡിഷൻ അവതരിപ്പിച്ച് Skoda, വില 16 ലക്ഷം മുതൽ
കുഷാഖ് എസ്‌യുവിയുടെ മോണ്ടി കാർലോ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. 15.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് മോഡലിന്റെ പുത്തൻ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

സ്കോഡ കാറുകളുടെ പ്രീമിയം മോണ്ടി കാർലോ വകഭേദങ്ങൾ പോലെ തന്നെ എസ്‌യുവിയുടെ പ്രീമിയവും സ്‌പോർട്ടി ഭാവവും ഉയർത്തുന്ന പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് കുഷാഖിലേക്കും ഈ ടോപ്പ് വേരിയന്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം ഒരു വർഷം മുമ്പാണ് സ്കോഡ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മോഡലിന് ഏറെ സ്വീകാര്യത ലഭിച്ചതോടെ കമ്പനിയുടെ രാജ്യത്തെ പ്രവർത്തനത്തിൽ ഏറെ വളർച്ചയാണ് ഉണ്ടായിരിക്കുന്നതും. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ കുഷാഖ് നിലവിൽ ലഭ്യമാണ്.

ഇതിനൊപ്പമാണ് ടോപ്പ് എൻഡ് വേരിയന്റായി കൂടുതൽ സ്പോർട്ടി ലുക്കോടെ കുഷാഖ് മോണ്ടി കാർലോ എഡിഷനും ഇടംപിടിക്കുന്നത്. എസ്‌യുവിയുടെ സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് മോണ്ടി കാർലോയും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ചില ബ്ലാക്ക്-ഔട്ട് കോസ്മെറ്റിക് മാറ്റങ്ങളും ഇന്റീരിയർ അപ്‌ഡേറ്റുകളുമായാണ് ഇത് വരുന്നതെന്നു ചുരുക്കി പറയാം.

കുഷാഖിന്റെ സ്റ്റൈൽ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 80,000 രൂപ വരെയാണ് മോണ്ടി കാർലോ എഡിഷനായി അധികം മുടക്കേണ്ടത്. സ്‌കോഡ കുഷാക്കിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 9.9 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില. അതേസമയം മറുവശത്ത് എസ്‌യുവിയുടെ പുതിയ പതിപ്പിന് 5.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

റെഡ്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖിന്റെ മോണ്ടി കാർലോ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൽ ബ്ലാക്ക്ഡ് ഔട്ട് ഫ്രണ്ട് ഗ്രില്ലും എയർ ഡാമിന് ചുറ്റും ഗ്ലോസ് ബ്ലാക്ക് ആക്‌സന്റും ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും ഇടംപിടിച്ചിരിക്കുന്നതു കാണാം. അതോടൊപ്പം തന്നെ കറുത്ത റൂഫ് റെയിലുകളോട് കൂടിയ കറുപ്പ് നിറത്തിലുള്ള വ്യത്യസ്ത ഷേഡിലാണ് റൂഫ് പൂർത്തിയാക്കിയിരിക്കുന്നത്.

'മോണ്ടി കാർലോ' അതിന്റെ ഫെൻഡറിൽ ബാഡ്‌ജിംഗ്, കറുത്ത ഫിനിഷ്ഡ് റിയർ വ്യൂ മിററുകളും 17 ഇഞ്ച് കറുത്ത സ്വിർൽ ആകൃതിയിലുള്ള അലോയ് വീലുകളും അതിന്റെ സ്‌പോർട്ടി ലുക്ക് പൂർത്തിയാക്കുന്നു. സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ അതേപടി നിലനിർത്തിയാണ് വാഹനത്തെ സ്കോഡ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

കറുപ്പിലാണ് സ്കോഡ കുഷാഖ് മോണ്ടി കാർലോ എഡിഷന്റെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡ്, സെൻട്രൽ കൺസോൾ, ഡോർ പാഡുകൾ എന്നിവയ്ക്ക് സ്‌പോർട്ടി അപ്പീലിനായി ഗ്ലോസി റെഡ് നിറവും കമ്പനി നൽകിയിട്ടുണ്ട്. റെഡ്-ബ്ലാക്ക് നിറത്തിലുള്ള ലെതറിലാണ് സീറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്.

എസ്‌യുവിയുടെ പുത്തൻ വേരിയന്റിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോയെയും പിന്തുണയ്‌ക്കുന്ന പൂർണ ഡിജിറ്റൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്കോഡ ലഭ്യമാക്കിയിരിക്കുന്നത്. ഓട്ടോ ഡിമ്മിംഗ് ഐആർവിഎമ്മുകളും കുഷാഖ് മോണ്ടി കാർലോ എഡിഷന്റെ പ്രത്യേകതകളിൽ ഒന്നാണ്.

എസ്‌യുവിക്ക് മോണ്ടി കാർലോ സ്കഫ് പ്ലേറ്റുകളും ഫ്രണ്ട് പാസഞ്ചർ വശത്ത് ചുവന്ന ആംബിയന്റ് ലൈറ്റിംഗും ലഭിക്കുന്നു. 8 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലുമിനിയം ഫൂട്ട് പെഡലുകൾ എന്നിവയും പുതിയ വേരിയന്റിനായി സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ഇതിലുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ പുതിയ കുഷാഖ് മോണ്ടി കാർലോയ്ക്ക് ആറ് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ലഭിക്കുന്നു. ഇനി എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സ്കോഡ കുഷാഖ് മോണ്ടെി കാർലോ എഡിഷൻ സ്റ്റാൻഡേർഡ് മോഡലിനെ പോലെ തന്നെ പെട്രോൾ എഞ്ചിൻ ലൈനപ്പിൽ മാത്രമാണ് വരുന്നത്.

അതിൽ ആദ്യത്തെ 1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

1.5 TSI എഞ്ചിൻ 148 bhp പവറിൽ 250 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണ്. ഇതിന് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. 1.5 ലിറ്റർ കുഷാഖ് മോണ്ടി കാർലോ എഡിഷനിൽ റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളും 1.0 ലിറ്റർ പതിപ്പിൽ നിന്ന് വ്യത്യസ്തമായി കാണാം.

Kushaq Monte Carlo | Price |
1.0 TSI MT | ₹15.99 Lakh |
1.0 TSI AT | ₹17.69 Lakh |
1.5 TSI MT | ₹17.89 Lakh |
1.5 TSI DSG | ₹19.49 Lakh |