Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 2 hrs ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നു: വി ഡി സതീശന്
- Movies
'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
രണ്ടാം ബാച്ച് മുതൽ ചെലവേറും, Kodiaq എസ്യുവിക്ക് വില കൂട്ടാൻ Skoda
സ്കോഡ ഇന്ത്യ തങ്ങളുടെ മുൻനിര എസ്യുവിയായ കൊഡിയാക്കിന്റെ പുതിയ 2022 മോഡലിനെ ജനുവരി 10-നാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്യുവി ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ക്കാനും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് സാധിച്ചു.

ഈ ഏഴ് സീറ്റർ പ്രീമിയം എസ്യുവി ഇപ്പോൾ പരിഷ്ക്കരിച്ച സ്റ്റൈലിംഗും ചില പുതിയ ഉപകരണങ്ങളും ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് നിരത്തുകൾ കീഴടക്കാൻ എത്തിയത്. അതിലും പ്രധാനമായി പെട്രോൾ എഞ്ചിനിൽ മാത്രമാണ് സ്കോഡ കൊഡിയാക്കിനെ അവതരിപ്പിച്ചിരിക്കുന്നതും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊഡിയാക്കിനെ നവീകരണങ്ങളോടെ കമ്പനി വിപണിയില്‍ എത്തിക്കുന്നതെങ്കിലും വില പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ അടുത്ത നാല് മാസത്തേക്കുള്ള ബുക്കിംഗുകളാണ് സ്കോഡ ഓട്ടോ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

സ്റ്റൈൽ, സ്പോർട്ട്ലൈൻ, ലോറിൻ ആൻഡ് ക്ലെമന്റ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി എത്തുന്ന എസ്യുവിക്ക് 34.99 ലക്ഷം രൂപ മുതൽ 37.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ആദ്യ ബാച്ചിൽ കൊഡിയാക്കിന്റെ അലോട്ട്മെന്റ് ലഭിക്കാതെ പോയ ഉപഭോക്താക്കൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വാർത്തകൾ. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് ഇതിനകം നാല് മാസത്തിലേറെയായി ഉയർന്നിരിക്കുകയാണ്. മാത്രമല്ല എസ്യുവിക്കായുള്ള വിലയിലും വർധനവുണ്ടാകുമെന്നാണ് സൂചന.

സ്കോഡ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് ഒരു ട്വിറ്റർ ഉപയോക്താവിന് അടുത്തിടെ നൽകിയ മറുപടിയിൽ എസ്യുവിയുടെ തുടർന്നുള്ള ബാച്ചുകളുടെ വില ഉയർന്നേക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.

രണ്ട് മുതൽ നാല് ശതമാനം വരെ വില വർധനവ് പുതിയ കൊഡിയാക് ഫെയ്സ്ലിഫ്റ്റിന്റെ രണ്ടാം ബാച്ചിന് ഉണ്ടായേക്കുമെന്നാണ് ഡീലർമാർ സൂചിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും പുതുക്കിയ വിലയെക്കുറിച്ച് സ്കോഡ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുതിയ കൊഡിയാക് 7 സീറ്റര്‍ എസ്യുവി കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി എത്തുകയും സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യയുടെ ഔറംഗബാദിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. ഇനി വാഹനത്തിന്റെ പുത്തൻ സവിശേഷതൾ എന്തെല്ലാമെന്ന് നോക്കാം.

ചുരുക്കത്തിൽ സ്കോഡയുടെ മുൻനിര 7 സീറ്റർ എസ്യുവിയിൽ ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് എന്നിവയെല്ലാം ചെക്ക് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

അതുപോലെ ഒമ്പത് എയർബാഗുകൾ, ESP, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ തുടങ്ങിയ ഫീച്ചറുകളും പ്രീമിയം എസ്യുവിയിൽ അടങ്ങിയിട്ടുണ്ട്. 2022 ആവർത്തനത്തിൽ ഈ എസ്യുവിക്ക് ഡൈനാമിക് ഷാസി നിയന്ത്രണവും ലഭിക്കുന്നു. ഇതിലൂടെ ഡ്രൈവിംഗ് മോഡുകൾ അടിസ്ഥാനമാക്കി മോഡലിന്റെ സസ്പെൻഷൻ മൃദുത്വം ക്രമീകരിക്കുകയും ചെയ്യാം.

ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC), മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റ് (MBA) ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA), ആന്റി-സ്ലിപ്പ് നിയന്ത്രണം (ASR), ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് (EDL) എന്നിവയെല്ലാം കൊഡിയാക്കിനെ എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കാനും സഹായിക്കും.

2.0 ലിറ്റർ, നാല്-സിലിണ്ടർ TSI ടർബോ പെട്രോൾ എഞ്ചിനാണ് കൊഡിയാക് ഫെയ്സ്ലിഫ്റ്റിന്റെ ഹൃദയം. ഇത് പരമാവധി 190 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഈ എഞ്ചിൻ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്സ്, സ്നോ, ഇൻഡിവിജ്വൽ എന്നിവയാണ് എസ്യുവിയിൽ ഒരുക്കിയിരിക്കുന്ന ഡ്രൈവിംഗ് മോഡുകൾ.

കൂടാതെ എല്ലാ വേരിയന്റുകളിലും ഓൾ-വീൽ ഡ്രൈവ് സംവിധാനവും സ്റ്റാൻഡേർഡായി ലഭിക്കുമെന്നതും സ്കോഡ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാലും ഒറ്റ നോട്ടത്തിൽ തന്നെ ഒരു സ്കോഡ വാഹനമാണെന്ന് തിരിച്ചറിയും വിധമാണ് എസ്യുവിയുടെ രൂപകൽപ്പന. മുന്നിൽ എസ്യുവിക്ക് ഒരു സിഗ്നേച്ചര്‍ ബട്ടര്‍ഫ്ലൈ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ക്രിസ്റ്റലിന് എല്‍ഇഡി ഹെഡ്ലാമ്പുകൾ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.

അതോടൊപ്പം പുതിയ ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡ്യുവല്‍- ടോണ്‍ അലോയ് വീലുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, പുതിയ റൂഫ് മൗണ്ടഡ് സ്പോയിലര്‍, പുതിയ ഷാര്‍പ്പ് ലുക്കിംഗ് റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഒരു പുതിയ ബമ്പര്‍ എന്നിവയും എസ്യുവിയുടെ ഡിസൈനിനോട് ഇഴുകിചേരുന്നുണ്ട്.

ഇന്ത്യയിൽ സ്കോഡ എസ്യുവിക്ക് നേരിട്ടുള്ള ഏഴ് സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് എതിരാളികൾ ഇല്ലെങ്കിലും 2022 കൊഡിയാക് തിരയുന്നവർക്ക് ഫോക്സ്വാഗൺ ടിഗുവാൻ, ടൊയോട്ട ഫോർച്യൂണർ, സിട്രൺ C5 എയർക്രോസ് എന്നിവയും പരിഗണിക്കാൻ സാധ്യതയുണ്ട്.