Just In
- 1 hr ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 2 hrs ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 4 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 5 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Movies
കത്രീന കൈഫ് ഗര്‍ഭിണി! വയര്‍ മറച്ച് പിടിക്കാന്‍ ശ്രമിച്ച് താരം; വീഡിയോ വൈറല്‍, ഇനി ഗര്‍ഭകാലം!
- News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
- Sports
CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് പാവപ്പെട്ടവരുടെ ബെൻസ്! പൊരുതി നേടിയ വിജയവുമായി Skoda Octavia
പാവപ്പെട്ടവരുടെ ബെൻസ് എന്ന് ഒരുകാലത്ത് വാഴ്ത്തിയിരുന്ന വാഹനമായിരുന്നു ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഒക്ടാവിയ. ഇന്ത്യൻ വിപണിയിൽ എത്തി 21 വർഷം പൂർത്തിയാക്കിയ ഈ മോഡൽ രാജ്യത്തെ എക്സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിന്റെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റിമറിച്ച ഇതിഹാസമായിരുന്നു.

ആഡംബരത്തിനൊപ്പം ശരിയായ വില നിർണയം. ഡിസൈൻ, സുരക്ഷ, സാങ്കേതികവിദ്യ, പെർഫോമൻസ്, സ്പേസ്, സുഖസൗകര്യങ്ങൾ എന്നിവ ഒരുക്കിയാണ് സ്കോഡ ഒക്ടാവിയ അക്കാലത്ത് വേറിട്ടുനിന്നത്. ചെക്ക് കമ്പനി സ്കോഡയ്ക്ക് ഇന്ത്യയിൽ അഡ്രസ് ഉണ്ടാക്കിക്കൊടുത്ത കാറാണ് ഒക്ടാവിയെന്നും നിസംശയം പറയാം.

സ്കോഡയുടെ ഇന്ത്യയിലെ ആദ്യ കാറുകളിലൊന്നും ഈ ആഡംബര സെഡാനാണ്. 21 വർഷങ്ങൾക്കിപ്പുറം ഒരു സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ എക്സിക്യൂട്ടീവ് സെഡാനിപ്പോൾ. ഇന്ത്യയിൽ വാഹനത്തിന്റെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നതാണ് ആ നേട്ടം.
MOST READ: ആക്സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

വിപണിയിൽ എത്തിയതിന് ശേഷം സ്കോഡ ഇന്ത്യ ഒക്ടാവിയ സെഡാന്റെ 1 ലക്ഷം യൂണിറ്റുകൾ ഔദ്യോഗികമായി വിറ്റു. ബ്രാൻഡ് പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ CKD കിറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ് ഒക്ടാവിയ.

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
1996-ൽ ആഗോള അവതരണത്തിന് ശേഷം 2001-ലാണ് ഇന്ത്യയിൽ ആദ്യ തലമുറ ഒക്ടാവിയ അവതരിപ്പിക്കപ്പെട്ടു. 2004-ൽ വാഹനത്തിന്റെ ഒരു RS പതിപ്പും സ്കോഡ ഇന്ത്യക്കായി പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ടർബോ പെട്രോൾ പെർഫോമൻസ് സെഡാൻ എന്ന ബഹുമതിയും ഈ RS പതിപ്പ് സ്വന്തമാക്കി.
MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

തുടർന്ന് 2005-ൽ സ്കോഡ രണ്ടാം തലമുറ ഒക്ടാവിയയെും ആഭ്യന്തര വിപണിക്കായി കൊണ്ടുവന്നു. ലോറ എന്ന് പുനർനാമകരണം ചെയ്താണ് ഇത് നിരത്തുകളിലേക്ക് പാഞ്ഞത്. എങ്കിലും 2010 വരെ ആദ്യ തലമുറ ഒക്ടാവിയയെ വിൽപ്പനയിൽ തുടരാനും സ്കോഡ അനുവദിച്ചുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

എക്സിക്യൂട്ടീവ് സെഡാന്റെ മൂന്നാം തലമുറ മോഡൽ 2013-ൽ വിപണിയിലെത്തി.കൂടാതെ 2017-ൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) പെർഫോമൻസ് അധിഷ്ഠിത RS 230 പതിപ്പിനെയും സ്കോഡ ഇന്ത്യക്കായി കൊണ്ടുവന്നു. ചെക്ക് ബ്രാൻഡ് 2020-ൽ ഇന്ത്യയിലെ എക്കാലത്തെയും വേഗതയേറിയ സ്കോഡ RS 245 എന്ന കരുത്തനെയും പരിചയപ്പെടുത്തി വേറിട്ടുനിന്നു.

പോയ വർഷമാണ് ഒക്ടാവിയയുടെ നാലാം തലമുറ മോഡൽ ഇന്ത്യയിലേക്ക് വരുന്നത്. ദീർഘകാലമായി വിപണിയിൽ നിന്നും വിട്ടുനിന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാന്റെ തിരിച്ചുവരവിനാണ് ഇത് സാക്ഷ്യംവഹിച്ചത്. കൃത്യമായി പറഞ്ഞാൽ നാലാം തലമുറ സെഡാൻ 2021 ജൂണിൽ 25.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു.

അതേസമയം ഒക്ടാവിയയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 28.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 2019 നവംബറിൽ ആഗോളതലത്തിൽ പുറത്തിറക്കിയ നാലാംതലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യക്കായി എത്തിയത്. നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് സ്കോഡയുടെ MQB EVO പ്ലാറ്റ്ഫോമാണ്.
MOST READ: കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഹോണ്ട സിവിക്, റെനോ ഫ്ലൂയൻസ്, ഫോക്സ്വാഗൺ ജെറ്റ, ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള എന്നിവ നിർത്തലാക്കിയതിനാൽ നിലവിൽ രാജ്യത്തെ ഏക എക്സിക്യൂട്ടീവ് സെഡാനാണ് ഒക്ടാവിയ.

2022 സാമ്പത്തിക വർഷത്തിൽ സ്കോഡ ഒക്ടാവിയയുടെ മൊത്തം 1,915 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു. കഴിഞ്ഞ ദശകത്തിൽ എല്ലാ വില നിലവാരത്തിലും എസ്യുവികൾ രംഗത്തെത്തിയതോടെ എക്സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിലെ ഡിമാന്റ് വൻതോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സെഗ്മെന്റിൽ പിടിച്ചു നിൽക്കാൻ സ്കോഡ കാണിച്ച കരളുറപ്പ് മറ്റ് ബ്രാൻഡുകൾക്കുണ്ടായില്ല.

അതിന്റെ ഭാഗമായി മോശമല്ലാത്ത വിൽപ്പന കണക്കുകൾ സ്വന്തമാക്കി ഇന്ത്യയിൽ പിടിച്ചു നിൽക്കാനും ഒക്ടാവിയയ്ക്ക് സാധിക്കുന്നുണ്ട്. സ്കോഡ തങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ്, ഒക്ടാവിയ RS iV വേരിയന്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. ഇതോടെ ഈ നിരയിൽ ചുവടുറപ്പിക്കാനും കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

വിദേശ വാഹനങ്ങൾക്കുള്ള സർക്കാർ ക്വാട്ട പ്രകാരം ബ്രാൻഡിന് ഒരു വർഷം 2,500 കാറുകൾ വരെ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. ഈ സാധ്യതയാണ് സ്കോഡ ഉപയോഗപ്പെടുത്തുന്നത്.