Just In
- 23 min ago
Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda
- 2 hrs ago
ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata
- 3 hrs ago
വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു
- 4 hrs ago
Hunter 350 കൂടുതൽ മോടിയാക്കാൻ ബൈക്കിൽ കിടിലൻ ആക്സസറികളുമുണ്ടേ
Don't Miss
- Sports
T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!
- Movies
'കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്'; ഭർത്താവിന് പാദശുശ്രൂഷ ചെയ്ത നടി പ്രണിത സുഭാഷിന് വിമർശനം!
- News
വിവാഹ ചടങ്ങിനിടെ വരനും വധുവും പൊരിഞ്ഞ അടി; അമ്പരന്ന് ബന്ധുക്കൾ, വീഡിയോ വൈറൽ
- Finance
ചില്ലറകൾ ലക്ഷങ്ങളാകും; മാസം 238 രൂപ നിക്ഷേപിച്ച് 54 ലക്ഷം നേടാം; പദ്ധതിക്ക് സർക്കാർ ഗ്യാരണ്ടി
- Technology
ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
- Lifestyle
മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍
- Travel
കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ
Skoda Kushaq Monte Carlo എഡിഷനെ അടുത്തറിയാം; ഫീച്ചറുകളും സവിശേഷതകളും എടുത്തുകാട്ടി പരസ്യവീഡിയോ
അടുത്തിടെയാണ് കുഷാഖിന്റെ മോണ്ടി കാര്‍ലോ വേരിയന്റ് സ്കോഡ പുറത്തിറക്കിയത്. മിഡ്-സൈസ് എസ്യുവിയുടെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റായിട്ടാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്.

കുഷാഖ് മോണ്ടി കാര്‍ലോയുടെ വില ആരംഭിക്കുന്നത് 15.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 19.49 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. ഇപ്പോഴിതാ, സ്കോഡ തങ്ങളുടെ യൂട്യൂബ് ചാനലില്‍ കുഷാഖ് മോണ്ടി കാര്‍ലോയുടെ ആദ്യ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

സാധാരണ കുഷാഖിനെ അപേക്ഷിച്ച് മോണ്ടി കാര്‍ലോ വേരിയന്റിന് ധാരാളം കോസ്മെറ്റിക് മാറ്റങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോഡയുടെ ബട്ടര്‍ഫ്ലൈ ഗ്രില്ലിന് ഇപ്പോള്‍ ഗ്ലോസി ബ്ലാക്ക് സറൗണ്ടാണ് ലഭിക്കുന്നത്. സൈഡ് ഫെന്‍ഡറുകളില്‍, സ്കോഡ ബാഡ്ജ് മോണ്ടി കാര്‍ലോ ഗാര്‍ണിഷ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.

റെഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും വശക്കാഴ്ചയെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍. പുറത്തെ റിയര്‍വ്യൂ മിററുകള്‍ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് തീര്‍ത്തിരിക്കുന്നത്. മുന്‍വശത്തെ ഡിഫ്യൂസറും ഇപ്പോള്‍ തിളങ്ങുന്ന ബ്ലാക്കിലാണ് ഒരുങ്ങുന്നത്.

ഡോര്‍ ഹാന്‍ഡിലുകളില്‍, ഒരു ഡാര്‍ക്ക് ക്രോം ഉണ്ട്, കൂടാതെ സ്കഫ് പ്ലേറ്റുകളില്‍ മോണ്ടി കാര്‍ലോ എന്ന് എഴുതിയിരിക്കുന്നു. പിന് സ്പോയിലര്‍ ഇപ്പോള്‍ ബ്ലാക്ക് റെഡ് നിറങ്ങളിലുള്ള ഡ്യുവല്‍ ടോണ്‍ ഷേഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയര്‍ ഡിഫ്യൂസറും ട്രങ്ക് ഗാര്‍ണിഷും ഇപ്പോള്‍ ബ്ലാക്ക് നിറത്തിലാണ് ഒരുക്കുന്നത്. റൂഫ് റെയിലുകള്‍, റൂഫ്, ബാഡ്ജിംഗ് എന്നിവയും ഇപ്പോള്‍ സ്മോക്കഡ് നിലയിലാണ്.

ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഡാഷ്ബോര്‍ഡ്, ഡോര്‍ പാഡുകള്‍, സെന്‍ട്രല്‍ കണ്‍സോള്‍ എന്നിവയില്‍ വലിയ റെഡ് ഇന്‍സേര്‍ട്ടുകള്‍ കാണാവുന്നതാണ്.
സീറ്റുകള്‍ ഇപ്പോള്‍ ബ്ലാക്ക് & റെഡ് നിറങ്ങളില്‍ തീര്‍ന്നിരിക്കുന്നു. അലുമിനിയം പെഡലുകളും ഉള്ളിലെ സവിശേഷതയാണ്. കാര്‍ബണ്‍ സ്റ്റീല്‍ റൂഫുള്ള ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ റൂഫുള്ള കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളിലാണ് മോണ്ടി കാര്‍ലോ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

വാഹനത്തിന്റെ എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍, രണ്ട് യൂണിറ്റുകളാണ് ഈ പതിപ്പിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 115 bhp പരമാവധി പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

അതേസമയം 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പരമാവധി 150 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

1.0 ലിറ്റര്‍ TSI പതിപ്പിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കുന്നു, അതേസമയം 1.5 ലിറ്റര്‍ TSI പതിപ്പിന് 7-സ്പീഡ് DQ200 DSG ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ലഭിക്കുകയാണെങ്കില്‍, ഗിയറുകളുടെ മാനുവല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളും ലഭിക്കും.

റെഡ് ആംബിയന്റ് ലൈറ്റിംഗും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് മോണ്ടി കാര്‍ലോ വേരിയന്റ് വരുന്നത്. ഇന്റീരിയറിന് അനുയോജ്യമായ രീതിയില്‍ റെഡ് തീമില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പരിഷ്കരിച്ചിട്ടുണ്ട്. മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന് പ്രവര്‍ത്തനം ലഭിക്കുന്നു, ഡോര്‍ പാഡുകളിലും ആംറെസ്റ്റിലും റെഡ് സ്റ്റിച്ചിംഗ് വാഹത്തിന്റെ ഉള്ളിലെ ആംമ്പിയന്‍സ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ആന്റി-ഗ്ലെയര്‍ ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകള്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്ട്രോള്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും അതിലേറെയും ഓഫറിലെ മറ്റ് ഫീച്ചറുകളാണ്.

ടോപ്പ് എന്‍ഡ് വേരിയന്റ് ആയതിനാല്‍, സ്കോഡ കുറച്ച് അധികം സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകളായി ഇടംപിടിക്കുന്നത്.