Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Movies
'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര
- News
'നവാസ് വന്ന വഴി ശരിയല്ല, അവനെ മാറ്റണം'; ഹരിത വിഷയത്തില്‍ പികെ നവാസിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
ഇന്റീരിയര്‍ സ്പെയ്സും ഫീച്ചറുകളും കാണാം; Slavia-യുടെ പുതിയ വീഡിയോയുമായി Skoda
ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്കോഡയില് നിന്നും ഇന്ത്യന്‍ വാഹന വിപണിയില്‍ വരാനിരിക്കുന്ന സെഡാനാണ് സ്ലാവിയ. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ എത്തുന്ന സെഡാന്, റാപ്പിഡിന് പകരക്കാരനായിട്ടാകും എത്തുക.

സെഗ്മെന്റില്‍ മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ കാറുകളോടാണ് സ്കോഡ സ്ലാവിയ മത്സരിക്കുക. 2022-ന്റെ ആദ്യ പാദത്തില്‍ സെഡാന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം സംബന്ധിച്ച് ഇതിനോടകം തന്നെ ഏതാനും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്ലാവിയ സെഡാന്റെ എക്സ്റ്റീരിയറും ഇന്റീരിയറും വെളിപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ സ്കോഡ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്കോഡ സ്ലാവിയയ്ക്കുള്ളില് വാഗ്ദാനം ചെയ്യുന്ന സവിശേഷതകളും, സ്പെയ്സും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

സ്കോഡ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍, ഇന്റീരിയറുകളും സ്ലാവിയയ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകളുമാണ് നിര്‍മാതാക്കള്‍ കാണിച്ചിരിക്കുന്നത്.

ക്രിസ്റ്റലിന് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സിഗ്നേച്ചര്‍ ബട്ടര്‍ഫ്ലൈ ഗ്രില്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ ബാഹ്യ സവിശേഷതകള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ ഇതിന് മുന്നെ കമ്പനി പങ്കുവെച്ചിട്ടുണ്ട്. പുറമേയുള്ള ഫീച്ചറുകള്‍ക്ക് പകരം അകത്തളങ്ങള്‍ കാണിക്കുന്ന സമാനമായ വീഡിയോയാണിത്.

പുതിയ സ്കോഡ സ്ലാവിയയിലെ ഡാഷ്ബോര്‍ഡില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സ്ലാവിയ ഒരു പ്രീമിയം മിഡ്-സൈസ് സെഡാന് ആയി വിപണനം ചെയ്യപ്പെടുന്നു, ടാഗിനെ ന്യായീകരിക്കാന്‍, ഇതിന് പ്രീമിയം ലുക്ക് ക്യാബിനും ലഭിക്കുന്നു.

ഡ്യുവല്‍ ടോണ്‍ യൂണിറ്റാണ് ഡാഷ്ബോര്‍ഡ്. ബ്ലാക്ക്, ബീജ് നിറത്തിലുള്ള ഷേഡിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍, സ്കോഡ ഇതിനെ സ്റ്റോണ്‍ ബീജ് എന്നും ബ്ലാക്ക് ലക്സ് ഷേഡ് എന്നും വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഡാഷ്ബോര്‍ഡിന് കുറുകെ പ്രവര്‍ത്തിക്കുന്ന ഒരു ഗ്ലോസ് ബ്ലാക്ക് പാനല്‍ കാറിന്റെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നു.
സ്കോഡ സ്ലാവിയയുടെ ഉയര്‍ന്ന വേരിയന്റില്‍ നാല് പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണുള്ളത്.

വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് പാഡ്, മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്ട്രോള്, സുഷിരങ്ങളുള്ള ഡ്യുവല്‍ ടോണ്‍ ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ഫ്രണ്ട് യാത്രക്കാര്‍ക്കുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പിന് എസി വെന്റുകള്‍, യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, ഓട്ടോ ഡിമ്മിംഗ് എന്നിവയും സെഡാനില്‍ ലഭ്യമാണ്.

IRVM, 8 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകള്‍ ഉള്ള സ്കോഡ സൗണ്ട് സിസ്റ്റം, സബ് വൂഫര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയവയും വാഹനത്തില്‍ ഇടംപിടിക്കും. റാപ്പിഡിന് പകരക്കാരനാണെങ്കിലും, അളവുകളുടെ കാര്യത്തില്‍ വാഹനം വലുതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് കാറിന്റെ ഉള്ളില്‍ വിശാലമായ സ്പെയ്സും വാഗ്ദാനം ചെയ്യുന്നു.

ഡ്യുവല്‍ ടോണ്‍ തീം ഇതിന് പ്രീമിയം ലുക്കും നല്കുന്നു. മാന്യമായ വലിപ്പമുള്ള 521 ലിറ്റര്‍ ബൂട്ട് സ്പേസ് ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു. സ്കോഡ സ്ലാവിയയിലെ സ്റ്റിയറിംഗ് വീലിന് ടില്‍റ്റും ടെലിസ്കോപ്പിക് ക്രമീകരണങ്ങളും ലഭിക്കുന്നുണ്ട്.

ഇതുകൂടാതെ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 6 വരെയുള്ള എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, കൂള്‍ഡ് ഗ്ലോവ് ബോക്സ്, കപ്പ് ഹോള്‍ഡറുകള്‍ എന്നിവ സ്കോഡ സ്ലാവിയായില് കമ്പനി വാഗദാനം ചെയ്യുന്നുണ്ട്.

കുഷാഖിന്റെയും ഫോക്സ്വാഗണ് ടൈഗൂണിന്റെയും അതേ പ്ലാറ്റ്ഫോമിലാണ് സ്കോഡ സ്ലാവിയ നിര്‍മ്മിച്ചിരിക്കുന്നത്. സ്കോഡ സ്ലാവിയയ്ക്ക് രണ്ട് എഞ്ചിന് ഓപ്ഷനുകളുണ്ട്. രണ്ടും പെട്രോള്‍ പതിപ്പുകളുമാണ്.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 115 bhp കരുത്തും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

150 bhp പരമാവധി കരുത്തും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഓഫര്‍ ചെയ്യുന്ന അടുത്ത എഞ്ചിന്. ഈ എഞ്ചിന് 6-സ്പീഡ് മാനുവലും 7-സ്പീഡ് DSG ട്രാന്സ്മിഷന് ഓപ്ഷനിലും ലഭ്യമാകും. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.