Just In
- 8 min ago
വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?
- 35 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 2 hrs ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
Don't Miss
- News
വിയറ്റ്നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍
- Sports
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
ഡെസാനുകളുടെ പുതിയ മുഖം, Slavia 1.5 TSI മോഡലിന് പ്രതീക്ഷിച്ചതിലും ഡിമാന്റെന്ന് Skoda
സ്ലാവിയ 1.5 ടിഎസ്ഐയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ ഡിമാൻഡ് കമ്പനി സാക്ഷ്യപ്പെടുത്തുന്നതായി സ്കോഡ. അടുത്തിടെ വിപണിയിൽ എത്തിയ പ്രീമിയം സി-സെഗ്മെന്റ് സെഡാനായി നിലവിൽ 14,000 ബുക്കിംഗുകളാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

സ്വന്തമാക്കിയ ബുക്കിംഗുകളിൽ 30 ശതമാനവും കരുത്തുറ്റ 1.5 TSI മോഡലിനാണെന്നും സ്കോഡ അവകാശപ്പെടുന്നു. ഇത് പ്രതീക്ഷിച്ചതിലും 15 ശതമാനം അധികം ഡിമാൻഡാണ് എന്നാണ് കമ്പനി പറയുന്നത്. കമ്പനിയുടെ കണക്കുകൾ പരിശോധിച്ചാൽ ബുക്കിംഗ് ആരംഭിച്ചതു മുതൽ കൂടുതൽ ശക്തമായ 1.5 TSI പതിപ്പിന് ഏകദേശം 4,200 യൂണിറ്റുകൾ ലഭിച്ചുവെന്നാണ്.

ബുക്ക് ചെയ്ത 14,000 യൂണിറ്റുകളിൽ 30 ശതമാനമാണ് ഈ കണക്കുകൾ. ഫുള്ളി-ലോഡഡ് സ്റ്റൈൽ വേരിയന്റിൽ മാത്രമാണ് 1.5 TSI സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ ഡിമാൻഡ് സ്ലാവിയയുടെ ബുക്കിംഗ് കാലയളവിനെ ബാധിച്ചതായാണ് വിവരം. നിലവിൽ സി-സെഗ്മെന്റ് സെഡാന്റെ 1.0 TSI മോഡലുകൾ വീട്ടിലെത്തിക്കാൻ ശരാശരി 2 മാസം വരെ കാത്തിരിക്കേണ്ടി വരും.

അതേസമയം 1.5 TSI വേരിയന്റിനായി നാല് മാസം വരെയും കാത്തിരിക്കേണം. റാപിഡിന് പകരക്കാരനായി സ്കോഡ അവതരിപ്പിച്ചിരിക്കുന്ന സ്ലാവിയയ്ക്ക് ഒറ്റ നോട്ടത്തിൽ ബേബി ഒക്ടേവിയ ലുക്കുണ്ട്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്സ്ഷോറൂം വില 10.69 ലക്ഷം മുതൽ 17.79 ലക്ഷം രൂപ വരെയാണ്.

സ്ലാവിയയും കുഷാഖും എത്തിയതോടെ സ്കോഡയുടെ ഇന്ത്യയിലെ വിൽപ്പന അതിവേഗമാണ് വളരുന്നത്. കുഷാക്കിന്റെ അതേ മെയ്ഡ് ഫോര്‍ ഇന്ത്യ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയുടെയും നിര്‍മാണം പൂർത്തിയാക്കിയിരിക്കുന്നത്. വിപണിയിലെ മറ്റൊരു സെഡാൻ മാത്രമാകാൻ സ്ലാവിയയ്ക്ക് കഴിയില്ലെന്ന് സ്കോഡയ്ക്ക് അറിയാമായിരുന്നു. ആയതിനാൽ തികച്ചും വ്യത്യസ്തമായാണ് വാഹനത്തിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

മിനുസമാർന്ന വളവുകളും രൂപരേഖകളും ഷാർപ്പ് ലൈനുകളും ഉൾക്കൊള്ളുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് സ്ലാവിയ വരുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ എതിരാളികളായ സിറ്റി, വേർണ, സിയാസ് എന്നിവർക്ക് അവരുടേതായ ചാരുതയും ആകർഷകത്വവുമുണ്ട്. പ്രീമിയം, ക്ലാസ്, എലഗൻസ്, പക്വത എന്നിവയുടെ ബോധം ഈ സെഗ്മെന്റിലെ എല്ലാ സെഡാനുകളിലും കാണാൻ കഴിയും. ആയതിനാൽ തെരഞ്ഞെടുക്കൽ ആത്യന്തികമായി വ്യക്തിഗത അഭിരുചികളെയും മുൻഗണനകളെയും ആശ്രയിച്ചിരിക്കും.

സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസാണ് സ്കോഡ സ്ലാവിയയുടെ ഏറ്റവും വലിയ പ്രത്യേകത. 2651 മില്ലീമീറ്റർ വീൽബേസുള്ള സ്കോഡയുടെ പുതിയ പ്രീമിയം സെഡാന് മൊത്തത്തിൽ 4541 മില്ലീമീറ്റർ നീളവും 1752 മില്ലീമീറ്റർ വീതിയും 1487 മില്ലീമീറ്റർ ഉയരവും 179 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. അതേസമയം ബൂട്ട് സ്പേസ് 520 ലിറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇരുവശത്തും സംയോജിത എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള മിനുസമാർന്ന എൽഇഡി ഹെഡ്ലാമ്പുകളാൽ ചുറ്റപ്പെട്ട ഒരു സിഗ്നേച്ചർ സ്കോഡ ഗ്രില്ലാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. പരിചിതമായ സ്റ്റൈലിംഗ് സൂചകങ്ങൾ ഇത് സ്ലാവിയയ്ക്ക് ഒരു കൂപ്പെ പോലെയുള്ള രൂപഘടന നൽകുന്ന ഒരു ചരിഞ്ഞ മേൽക്കൂരയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെ സ്കോഡ ഫാസ്റ്റ്ബാക്ക് ഡിസൈൻ എന്ന് വിളിക്കുന്നതും.

വശക്കാഴ്ച്ചയിൽ സെഡാൻ മറ്റ് സ്കോഡ മോഡലുകളിൽ കാണുന്നത് പോലെ ഷാർപ്പ് ക്യാരക്ടർ ലൈനുകൾ അവതരിപ്പിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകൾ കാറിന്റെ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നുമുണ്ട്. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ ഫാസ്റ്റ്ബാക്ക് ഡിസൈനിനുള്ള സ്ലാവിയയ്ക്ക് ബൂട്ട് ലിഡിൽ ഒരു ഫോക്സ് സ്പോയിലർ പോലുള്ള ഘടകം കാണാം. കൂടാതെ ബൂട്ട് ലിഡിൽ ക്രോമിൽ പൂർത്തിയാക്കിയ സ്കോഡ ലെറ്ററിംഗും ഇടംപിടിച്ചിട്ടുണ്ട്.

മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും സംയോജിത ടേൺ സിഗ്നലുകളുള്ള ബോഡി-കളർ ഒആർവിഎമ്മുകളും ഉൾപ്പെടും. ക്യാബിനിനുള്ളിൽ 10.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ ഉൾക്കൊള്ളുന്ന മൾട്ടി-ലെയർ ഡാഷ്ബോർഡുള്ള കുഷാഖിന് സമാനമാണ് ലേഔട്ട്.

സ്കോഡയുടെ ഇൻ-ബിൽറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്ക്കൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു. വൃത്താകൃതിയിലുള്ള എയർ-കോൺ വെന്റുകൾ, ടൂ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രീമിയം സി-സെഗ്മന്റ് സെഡാനിലെ മറ്റ് ഹൈലൈറ്റുകൾ.

1.0 ലിറ്റർ TSI 3-സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റും 1.5 ലിറ്റർ 4-സിലിണ്ടർ TSI ടർബോ പെട്രോൾ യൂണിറ്റും ഉൾപ്പെടുന്ന പരിചിതമായ ഒരു കൂട്ടം എഞ്ചിൻ ഓപ്ഷനുകളാണ് സ്ലാവിയയ്ക്ക് തുടിപ്പേകുന്നത്. ആദ്യത്തേത് 114 bhp കരുത്തിൽ 178 Nm torque പുറപ്പെടുവിക്കുമ്പോൾ രണ്ടാമത്തേത് 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

1.0 ലിറ്റർ യൂണിറ്റിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും 1.5 ലിറ്റർ യൂണിറ്റിൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക്കും സഹിതം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്ലാവിയ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായാണ് സ്കോഡ നൽകുന്നത്.